സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ്2 ഗാലക്‌സി S ഡ്യുയോസിനേക്കാള്‍ മികച്ചത്; എന്തുകൊണ്ട്?

By Bijesh
|

സാംസങ്ങ് കഴിഞ്ഞ ദിവസം ഗാലക്‌സി S ഡ്യുയോസ് 2 പുറത്തിറക്കി. നേരത്തെ ഇറക്കിയ S ഡ്യുയോസിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഡ്യുയോസ് 2. വിലയിലും രൂപത്തിലും കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും ഏറെ പുരോഗമിച്ചിട്ടുണ്ട്.

 

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഇടത്തരം ഫോണുകള്‍ വില്‍ക്കുന്ന ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്ക് വെല്ലുവിളിയായിട്ടാണ് പുതിയ ഫോണ്‍ ഇറക്കിയിരിക്കുന്നത്. ഗാലക്‌സി S ഡ്യുയോസില്‍ ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ആണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഡ്യുയോസ് 2-വില്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ് ഓപ്പറ്റേറിംഗ് സിസ്റ്റം.

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഡിസ്‌പ്ലെയില്‍ വ്യത്യാസമൊന്നുമില്ലെങ്കിലും പ്രൊസസര്‍ 1 GHz സിംഗിള്‍ കോര്‍ പ്രൊസസറില്‍ നിന്ന 1.2 GHz ഡ്യുവല്‍ കോര്‍ ആയി ഉയര്‍ത്തിയിട്ടുണ്ട്. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയിലും ഗാലക്‌സി S ഡ്യുയോസിനെ അപേക്ഷിച്ച് മാറ്റം വന്നിട്ടുണ്ട്. 32 ജി.ബി. ആയിരുന്നത് 64 ജി.ബി ആയി വര്‍ദ്ധിപ്പിച്ചു. ബാക്കിയെല്ലാം ഏകദേശം ഒരുപോലെയാണ്. വിലിയിലും വലിയ മാറ്റമില്ല. ഗാലക്‌സി S ഡ്യുയോസിന് 10,100 രൂപ ആയിരുന്നുവെങ്കില്‍ ഗാലക്‌സി S ഡ്യുയോസ് 2-വിന് 10,999 രൂപയാണ്.

രണ്ടു ഫോണുകളും തമ്മില്‍ ഒരു താരതമ്യം ചുവടെ കൊടുക്കുന്നു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

#1

#1

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ്: 480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് WVGA TFT ഡിസ്‌പ്ലെസാംങ്ങ് ഗാലക്‌സി S ഡ്യുയോസ് 2: 480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് WVGA TFT ഡിസ്‌പ്ലെ

 

 

 

 

 

#2

#2

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ: 1 GHz സിംഗിള്‍ കോര്‍ പ്രൊസസര്‍, 768 എം.ബി. റാം

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2: 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 768 എം.ബി. റാം

 

 

#3

#3

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ്: ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍ഡവിച്ച് ഒ.എസ്.

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2: ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.

 

 

#4
 

#4

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ: 5 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ.

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ 2: 5 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ.

 

 

#5

#5

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ്: 768 എം.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട്.

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2: 768 എം.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. വരെ വികസിപ്പിക്കാവുന്ന ൈമക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്.

 

 

#6

#6

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ്: ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്., AGPS

സാംസങ്ങ് ഗാലക്‌സി ട ഡ്യുയോസ് 2: ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, AGPS

 

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ്2 ഗാലക്‌സി S ഡ്യുയോസിനേക്കാള്‍ മികച്ചത്; എ

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X