സാംസംഗ് ഗ്യാലക്‌സി എസ്10 പ്ലസ്; മികവും പോരായ്മയും അടുത്തറിയാം

|

2019 ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഫോള്‍ഡിംഗ് സ്മാര്‍ട്ട്‌ഫോണിലാണ് ഏവരുടെയും കണ്ണ്. മാത്രമല്ല ഇതിനോടൊപ്പം നിരവധി കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകളും പുറത്തിറങ്ങാനിരിക്കുകയാണ്. അതിലൊന്നാണ് സാംസംഗ് എസ്10, എസ്10 പ്ലസ് മോഡല്‍. ഫെബ്രുവരി 20നാണ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്ന കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചത്.

 
സാംസംഗ് ഗ്യാലക്‌സി എസ്10 പ്ലസ്; മികവും പോരായ്മയും അടുത്തറിയാം

എസ് 10ന് 66,990 രൂപയും എസ്10 പ്ലസിന് 73,900 രൂപയുമാണ് ഇന്ത്യന്‍ വിപണിയില്‍ തുടക്കവില പ്രതീക്ഷിക്കുന്നത്. സാംസംഗിന്റെ ഏറ്റവും പുതിയ ഫാളാഗ്ഷിപ്പ് മോഡലാണിത്. എഞ്ചിനീയര്‍മാരുടെ ഏറെക്കാലത്തെ പരിശ്രമത്തിനു ശേഷമാണ് കിടിലന്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ഈ മോഡല്‍ പുറത്തിറക്കുന്നത്. എന്നാല്‍ കമ്പനി അവകാശപ്പെടുന്നതുപോലെ ഇതുതന്നെയാണോ മികച്ച മോഡല്‍ ? അറിയാം, വായിക്കൂ..

കാണാന്‍ കേമന്‍

കാണാന്‍ കേമന്‍

ലുക്കിന്റെ കാര്യത്തില്‍ സാംസംഗ് ഗ്യാലക്‌സി എസ്10 പ്ലസ് കേമനാണ്. സ്‌ക്രീനിന്റെ എഡ്ജ്-ടു-എഡ്ജ് നോക്കിയാല്‍ ലുക്ക് മാത്രമേയുള്ളൂ. വലിയ സ്‌ക്രീനാണെങ്കിലും വലിപ്പം തോന്നില്ല. കൈയ്യില്‍ ഒതുങ്ങുന്ന രീതിയിലാണ് നിര്‍മാണം.

വശങ്ങളിലുള്ള അലുമിനീയം റോളിംഗും ഗ്ലാസ് സാന്റ-വിച്ച് ഡിസൈനുമാണ് ഫോണിനെ ലുക്കിന്റെ കാര്യത്തില്‍ വ്യത്യസ്തനാക്കുന്നത്. മുന്‍ഭാഗവും പിന്‍ ഭാഗവും കോര്‍ണിംഗ് ഗൊറില്ലഗ്ലാസ് 6 നാല്‍ സുരക്ഷിതമാണ്. 512 ജി.ബി, 1 റ്റിബി വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്.

പഞ്ച് ഹോള്‍ ഡിസ്‌പ്ലേയുമായി പുറത്തിറങ്ങുന്ന സാംസംഗിന്റെ ആദ്യ മോഡല്‍ കൂടിയാണ് ഗ്യാലക്‌സി എസ്10 പ്ലസ്. ഫോണിന്റെ മുന്‍ ഭാഗത്തെ ഡിസ്‌പ്ലേ ഭാഗം ക്രമീകരിച്ചിരിക്കുന്നതും വളരെ ലളിതമായാണ്. വശങ്ങള്‍ വളരെ രസകരവും.

ബ്രൈറ്റ് ഡിസ്‌പ്ലേ

ബ്രൈറ്റ് ഡിസ്‌പ്ലേ

സാംസംഗ് ഇന്നേവരെ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍ക്കൊള്ളിച്ചതില്‍ വെച്ച് ഏറ്റവും മികച്ച ഡിസ്‌പ്ലേയാണ് ഗ്യാലക്‌സി എസ് 10 പ്ലസിലുള്ളത്. വശങ്ങളിലെ ബേസില്‍സിന്റെ ഉപയോഗം ഫോണിനു പ്രത്യേക രൂപഭംഗി നല്‍കുന്നു. സാംസംഗ് ഇതിനെ വിളിക്കുന്നത് ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേ എന്നാണ്.

ലേസര്‍കട്ട് പഞ്ച് ഹോള്‍, ഇന്‍സ്‌ക്രീന്‍ അള്‍ട്രാ സോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ പ്രത്യേകതകളാണ്. മുന്നിലെ ക്യാമറ ഒരുതരത്തിലും വീഡിയോകള്‍ കാണുന്നതിനെ ബാധിക്കുന്നില്ല. എച്ച്.ഡി.ആര്‍ 10 പ്ലസിന്റെ ഉപയോഗം വൈബ്രന്റ് പെര്‍ഫോമന്‍സ് പ്രതിനിധാനം ചെയ്യുന്നുണ്ട്.

 യു.ഐ മികച്ചത്
 

യു.ഐ മികച്ചത്

കിടിലന്‍ പെര്‍ഫോമന്‍സ് നല്‍കുന്നതാണ് സാംസംഗിന്റെ പുത്തന്‍ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന യു.ഐ. മികച്ച യൂസേജ് മോഡ് ഈ യു.ഐയിലുടെ ലഭിക്കുന്നു. സ്മാര്‍ട്ട് പോപ് അപ്പ് നോട്ടിഫിക്കേഷന്‍ ആരെയും ആകര്‍ഷിക്കും. ബിക്‌സ്ബി റൊട്ടീന്‍സ് വളരെ ഉപയോഗപ്രദമാണ്.

രാത്രിയില്‍ ഡുനോട്ട് ഡിസ്റ്റര്‍ബ് ഉള്‍പ്പടെയുള്ളവയെ ഓട്ടോമാറ്റിക്കായി ക്രമീകരിക്കാന്‍ ഈ സവിശേഷതയിലൂടെ കഴിയും. ചുരുക്കിപറഞ്ഞാല്‍ വളരെയധികം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച സ്മൂത്ത്, യൂസര്‍ഫ്രണ്ട്‌ലി യു.ഐയാണ് സാംസംഗ് ഗ്യാലക്‌സി എസ്10 പ്ലസില്‍ കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

കരുത്തന്‍ ബാറ്ററി

കരുത്തന്‍ ബാറ്ററി

4,100 മില്ലി ആംപയറിന്റെ ബാറ്ററി ശേഷിയാണ് ഫോണിനുള്ളത്. വളരെ സ്ലീക്ക് ഡിസൈനോടുകൂടിയ ഫോണില്‍ കരുത്തന്‍ ബാറ്ററി ഉള്‍ക്കൊള്ളിക്കാനായത് കമ്പനിയുടെ മികവാണ്. ഹെവി ഗെയിമുകള്‍ കളിക്കാനും ധാരാളം വീഡിയോകള്‍ കാണാനും കരുത്തന്‍ ബാറ്ററി ആവശ്യമാണല്ലോ..

ഒന്നര ദിവസത്തെ ബാറ്ററി ബാക്കപ്പ് നോര്‍മല്‍ ഉപയോഗത്തില്‍ ലഭിക്കുന്നുണ്ട്. വയര്‍ലെസ് ചാര്‍ജിംഗ് ഫോണിലുണ്ടെന്നത് പ്രത്യേകതയായണ്. മറ്റനേകം ബാറ്ററി സവിശേഷതകളും ഫോണിലുണ്ടെന്നാണ് അറിയുന്നത്. അത് വരുംദിവസങ്ങളില്‍ അറിയാന്‍ കഴിയും.

അത്ര അള്‍ട്രാസോണിക് അല്ല

അത്ര അള്‍ട്രാസോണിക് അല്ല

ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള മോഡലാണിത്. ക്വാല്‍കോമില്‍ നിന്നാണ് അള്‍ട്രാസോണിക് സെന്‍സര്‍ കമ്പനി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അതായത് പഴയ സെന്‍സറുകളെക്കാള്‍ മികച്ചതാണിത്. വണ്‍പ്ലസ് 6ടി ക്കു ശേഷം അള്‍ട്രാ സോണിക് സെന്‍സര്‍ ഉപയോഗിക്കുന്ന മോഡലാണ് സാംസംഗ് ഗ്യാലക്‌സി എസ്10 പ്ലസ്.

എന്നാല്‍ രണ്ടു ഫോണുകളെ ബന്ധപ്പെടുത്തി നോക്കിയാല്‍ സാംസംഗിലുള്ളതിന് പെര്‍ഫോമന്‍സ് കുറവാണ്. 6ടിയില്‍ വേഗത കൂടിയും എസ്10 പ്ലസില്‍ വേഗത കൂടിയുമാണ് കാണുന്നത്. എന്നാല്‍ ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ കാര്യത്തില്‍ രണ്ടു മോഡലും ഒരുപോലെത്തന്നെ.

ലോ കീ ലോലൈറ്റ് ഷോട്ട്‌സ്

ലോ കീ ലോലൈറ്റ് ഷോട്ട്‌സ്

ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. 12 മെഗാപിക്‌സലിന്റെ വൈഡ് ആംഗിള്‍, ടെലിഫോട്ടോ സെന്‍സര്‍, 16 എം.പി വൈഡ് ആംഗളിള്‍ ലെന്‍സ് എന്നിവ ഫോണിന്റെ പിന്നിലുണ്ട്. ലോ ലൈറ്റിലും മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന ക്യാമറകളാണിത്. എന്നാല്‍ ലോലൈറ്റ് ഫോട്ടോകളെടുക്കാന്‍ ഇപ്പോഴും മിടുക്കന്മാര്‍ ഗൂഗിള്‍ പിക്‌സല്‍ 3, ഹുവായ് മാറ്റ് 20 പ്രോ എന്നീ മോഡലുകളാണ്.

എ.ആര്‍ ഇമോജി

എ.ആര്‍ ഇമോജി

കൃതൃമബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഇമോജികള്‍ ഏവരെയും ആകര്‍ഷിക്കുന്നുണ്ട്. ഈ സംവിധാനം ആദ്യം ഗ്യാലക്‌സി എസ് 9ലാണ് കമ്പനി അവതരിപ്പിച്ചത്. ജനപ്രിയമായതോടെ ഈ മോഡലിലും ഉള്‍ക്കൊള്ളിക്കാന്‍ കമ്പനി തയ്യാറായി. ഫേഷ്യല്‍ മാപ്പിംഗ് കൂടുതല്‍ ആക്വറേറ്റാണ്. എക്‌സ്പ്രഷന്‍സ് മികച്ച രീതിയില്‍ റീപ്രൊഡ്യൂസ് ചെയ്യാന്‍ ഫോണിനു കഴിയുന്നുണ്ട്.

ചുരുക്കം

ചുരുക്കം

എക്‌സിനോസ് 9820 പ്രോസസ്സറും 8 ജി.ബി റാമും ചേരുന്ന കരുത്തന്‍ മോഡലാണ് ഗ്യാലക്‌സി എസ്10 പ്ലസ്. 12ജി.ബി റാം വേരിയന്റിലും ഫോണ്‍ ലഭിക്കും. വിവിധ ആപ്പുകളുടെ ഉപയോഗസമയത്തും മള്‍ട്ടി ടാസ്‌കിംഗ് ചെയ്യുമ്പോഴും ഒരുതരത്തിലുള്ള ലാഗിംഗും അനുഭവപ്പെടില്ലെന്നുറപ്പ്.

പബ്ജി, അസ്ഫാള്‍ട്ട്, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് അടക്കമുള്ള ഹൈ എന്‍ഡ് ഗ്രാഫിക്‌സുള്ള ഗെയിമുകള്‍ വളരെ ലളിതമായി ഫോണില്‍ കളിക്കാനാകും. ഒരുതരത്തിലുള്ള ലാഗിംഗുമില്ല. ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന നോവല്‍ കൂളിംഗ് സംവിധാനം എടുത്തുപറയേണ്ടതാണ്. നോട്ട് 9ലും ഈ സംവിധാനമുണ്ടായിരുന്നു. ഫോണിന്റെ ഓഡിയോ ക്വാളിറ്റി മികച്ചതുതന്നെ.

വാങ്ങണോ വേണ്ടയോ

വാങ്ങണോ വേണ്ടയോ

കരുത്തന്‍ പെര്‍ഫോമന്‍സിനൊപ്പം കിടിലന്‍ ഡിസൈനുള്ള ഫോണ്‍ ആവശ്യമുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ മോഡലാണിത്. ഗെയിമിംഗ് പ്രേമികള്‍ക്കും സിനിമാ പ്രേമികള്‍ക്കും ഫോട്ടോ പ്രേമികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നുറപ്പ്.

സ്മാർട്ഫോണിനോടുള്ള അഡിക്ഷൻ കവർന്നത് 4 വയസുകാരിയുടെ കാഴ്ച്ചശക്തിസ്മാർട്ഫോണിനോടുള്ള അഡിക്ഷൻ കവർന്നത് 4 വയസുകാരിയുടെ കാഴ്ച്ചശക്തി

Best Mobiles in India

English summary
Samsung Galaxy S10+: The Good, The Bad, and The X Factor

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X