Home
Mobile

തുടക്കം 87,999 രൂപ മുതൽ, അ‌ൾട്രയ്ക്ക് 139999 രൂപ! ഇന്ത്യയിലെ സാംസങ് ഗാലക്സി S26 സീരീസ് വിലകൾ

സ്മാർട്ട്ഫോൺ ആരാധകർക്കാകെ ആവേശം പകർന്നുകൊണ്ട് ഗാലക്സി എസ്26 സീരീസ് കഴിഞ്ഞ ദിവസം ആഗോളതലത്തിലും ഇന്ത്യയിലും ലോഞ്ച് ചെയ്തു. ലോഞ്ച് കഴിഞ്ഞതിന് പിന്നാലെ ഇപ്പോൾ ഇവയുടെ ഇന്ത്യയിലെ വിലയും പുറത്തുവന്നിരിക്കുന്നു. സാംസങ് ഗാലക്സി എസ്26 (Samsung Galaxy S26), സാംസങ് ഗാലക്സി എസ്26 പ്ലസ് (Samsung Galaxy S26 Plus), സാംസങ് ഗാലക്സി എസ്26 അ‌ൾട്ര (Samsung Galaxy S26 Ultra) എന്നിങ്ങനെ മൂന്ന് മോഡലുകളാണ് പുതിയ സീരീസിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം പുതിയതായി അ‌വതരിപ്പിക്കപ്പെട്ട എഡ്ജ് മോഡലിനെ ഒഴിവാക്കി പകരം മുൻവർഷങ്ങളിൽ സീരീസിലെ സ്ഥിരം സാന്നിധ്യമായിരുന്ന പ്ലസ് മോഡൽ തിരിച്ചെത്തിയിട്ടുണ്ട്.

സാംസങ് ഗാലക്സി എസ്26 വില

ഇന്ത്യയിൽ സാംസങ് ഗാലക്സി എസ്26 മോഡലിന്റെ 12ജിബി + 256ജിബി അ‌ടിസ്ഥാന വേരിയന്റിന് 87,999 രൂപയാണ് വില. പുതിയ ഗാലക്സി എസ്26 സീരീസ് മോഡലുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഓപ്ഷൻ ഇതാണ്. മുൻ വർഷത്തെ അ‌പേക്ഷിച്ച് നേരിയ വില വർധന പുതിയ ​മോഡലുകൾക്ക് ഉണ്ടായിട്ടുണ്ട്. ഗാലക്‌സി എസ്26 12ജിബി + 512ജിബി വേരിയന്റിന് 1,07,999 രൂപയാണ് ഇന്ത്യയിലെ വില.

ഇന്ത്യയിൽ തുടക്കം 87,999 രൂപ മുതൽ, അ‌ൾട്രയ്ക്ക് 139999 രൂപ!

സാംസങ് ഗാലക്സി എസ്26 പ്ലസ്

സാംസങ് ഗാലക്‌സി എസ് 26 പ്ലസ് 5ജിയുടെ 12ജിബി + 256ജിബി വേരിയന്റിന് 1,19,999 രൂപയാണ് വില. ഇതിന്റെ 12ജിബി + 512ജിബി വേരിയന്റിന് 1,39,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു. 6.7-ഇഞ്ച് ഡിസ്പ്ലേയാണ് എസ്26 പ്ലസ് മോഡലിന് ഉള്ളത്. 158.4 x 75.8 x 7.3mm വലിപ്പവും 190 ഗ്രാം ഭാരവും ഇതിനുണ്ട്.

സാംസങ് ഗാലക്സി എസ്26 അ‌ൾട്ര

സാംസങ് ഗാലക്‌സി എസ്26 അൾട്രയുടെ 12ജിബി + 256ജിബി അ‌ടിസ്ഥാന മോഡൽ 1,39,999 രൂപ വിലയിലാണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ 12ജിബി + 512ജിബി വേരിയന്റിന് 1,59,999 രൂപയും 16ജിബി + 1ടിബി ടോപ് വേരിയന്റിന് 1,89,999 രൂപയുമാണ് ഇന്ത്യയിലെ വില.

ഇന്ത്യയിൽ തുടക്കം 87,999 രൂപ മുതൽ, അ‌ൾട്രയ്ക്ക് 139999 രൂപ!

ലോഞ്ച് ഓഫർ

സാംസങ് ഗാലക്സി എസ്26 സീരീസ് മോഡലുകളുടെ പ്രീ ബുക്കിങ് ഇതിനകം ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. പ്രീ ബുക്കിങ് ഓഫറിന്റെ ഭാഗമായി ഇപ്പോൾ എസ് 26 സീരീസ് മോഡലുകളുടെ 12ജിബി + 512ജിബി വേരിയന്റ് 12ജിബി + 256ജിബി വേരിയന്റിന്റെ വിലയ്ക്ക് ബുക്ക് ചെയ്യാം. ഇതിലൂടെ 20000 രൂപ ലാഭിക്കാനാകും.

ലഭ്യത, കളർ ഓപ്ഷനുകൾ

എല്ലാ പ്രമുഖ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും ഗാലക്‌സി എസ് 26 സീരീസിനായുള്ള പ്രീ-ഓർഡർ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കൂടാതെ സാംസങ് ലൈവിലൂടെയും ഉപഭോക്താക്കൾക്ക് ഗാലക്‌സി എസ് 26 സീരീസ് പ്രീ-ഓർഡർ ചെയ്യാം. കോബാൾട്ട് വയലറ്റ്, ​വൈറ്റ്, ബ്ലാക്ക്, സ്കൈ ബ്ലൂ കളർ ഓപ്ഷനുകളിലാണ് എസ്26 സീരീസ് ലഭ്യമാകുക.

ഗാലക്സി എസ്26 സീരീസിലെ ഏറ്റവും പ്രധാന മോഡൽ എസ്26 അ‌ൾട്ര തന്നെ. മുൻ മോഡലുകളെ അ‌പേക്ഷിച്ച് നിരവധി പുതിയ അ‌പ്ഗ്രേഡുകൾ അ‌വതരിപ്പിക്കുന്നു എന്ന് മാത്രമല്ല, ഇതുവരെ ഒരു ഫോണിലും ലഭ്യമല്ലാത്ത ഡിസ്പ്ലേ ​പ്രൈവസി ഫീച്ചർ പോലുള്ള എക്സ്ക്ലൂസീവ് ഫീച്ചറുകളും വർധിച്ച ഫാസ്റ്റ് ചാർജിങ് അ‌ടക്കമുള്ള ഫീച്ചറുകളും എസ്26 അ‌ൾട്രയിലുണ്ട്. 4.74 GHz ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഫോൺ ഗാലക്സി 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

ഇന്ത്യയിൽ തുടക്കം 87,999 രൂപ മുതൽ, അ‌ൾട്രയ്ക്ക് 139999 രൂപ!

6.9-ഇഞ്ച് ക്വാഡ് എച്ച്‌ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, 200MP മെയിൻ ക്യാമറ, 50MP 120° അൾട്രാ വൈഡ് സെൻസർ, 3x ഒപ്റ്റിക്കൽ സൂമിനുള്ള 10MP ടെലിഫോട്ടോ ലെൻസ്, 5x ഒപ്റ്റിക്കലിനുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് സൂം, 100x സ്‌പേസ് സൂം, ലേസർ ഓട്ടോഫോക്കസ്, 12MP ഫ്രണ്ട് ക്യാമറ, 60W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, 25W Qi2 വയർലെസ് ചാർജിംഗ് എന്നിവയും എസ്26 അ‌ൾട്രയിൽ ഉണ്ട്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy S26 Ultra's 12GB + 256GB base model is priced at Rs 1,39,999. The 12GB + 256GB base variant of the Galaxy S26 model is priced at Rs 87,999. The 12GB + 256GB base variant of the Galaxy S26 Plus 5G is priced at Rs 1,19,999. As part of the pre-booking offer, the 12GB + 512GB variant is available at the price of the 12GB + 256GB variant, which saves you Rs 20,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X