സാംസംഗ് ഗാലക്‌സി എസ്2, ഗാലക്‌സി എക്‌സിലറേറ്റ് സവിശേഷതകള്‍

By Super
|
സാംസംഗ് ഗാലക്‌സി എസ്2, ഗാലക്‌സി എക്‌സിലറേറ്റ് സവിശേഷതകള്‍

സാംസംഗ് ഗാലക്‌സി നിരയിലെ ഏറ്റവും പുതിയ ഫോണുകളാണ് ഗാലക്‌സി എസ്2, ഗാലക്‌സി എക്‌സിലറേറ്റ്. ഗാലക്‌സി എസ്2 വിപണിയിലെത്തിയെങ്കിലും ഗാലക്‌സി എക്‌സിലറേറ്റ് ഈ മാസം അവസാനത്തോടെയേ വില്പനക്കെത്തൂ. ഈ രണ്ട് സ്മാര്‍ട്‌ഫോണുകളുടേയും പ്രധാന സവിശേഷതകള്‍ എന്തെല്ലാമെന്ന് നോക്കാം.

ഗാലക്‌സി എസ്2 സവിശേഷതകള്‍

 
 • 4.3 ഇഞ്ച് മള്‍ട്ടി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്‌പ്ലെ

 • 116 ഗ്രാം ഭാരം

 • ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഒഎസ് (ഐസിഎസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം)

 • ഡ്യുവല്‍ കോര്‍ 1.2 ജിഗാഹെര്‍ട്‌സ് കോര്‍ട്ടക്‌സ് എ9 പ്രോസസര്‍

 • 400എംപി ജിപിയു

 • എക്‌സൈനോസ് ചിപ്‌സെറ്റ്

 • 2 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ

 • 8 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ

 • 1080പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ്

 • 16 ജിബി/32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

 • 32 ജിബി വരെ എക്‌സറ്റേണല്‍ സ്‌റ്റോറേജ്

 • 2ജി, 3ജി പിന്തുണ

ജിപിആര്‍എസ്, എഡ്ജ്, ബ്ലൂടൂത്ത്, യുഎസ്ബി തുടങ്ങി വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളോടെയെത്തുന്ന ഈ സ്മാര്‍ട്‌ഫോണിന്റെ വില 28,000 രൂപയാണ്. കറുപ്പ്, വെള്ള, പിങ്ക് നിറങ്ങളില്‍ ഗാലക്‌സി എസ്2 ലഭിക്കും.

സാംസംഗ് ഗാലക്‌സി എക്‌സിലറേറ്റ്

 • 4.0 ഇഞ്ച് സൂപ്പര്‍ അമോലെഡ് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെ

 • ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഒഎസ്

 • സിപിയു, ജിപിയും, ചിപ്‌സെറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല

 • 1.9 എംപി ഫ്രന്റ് ക്യാമറ

 • 5 എംപി ബാക്ക് ക്യാമറ

 • 1ജിബി റാം

 • 32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താം

 • 2ജി, 3ജി, 4ജി പിന്തുണകള്‍

എക്‌സിലറേറ്റിന്റെ വിലയുള്‍പ്പടെയുള്ള ചില സുപ്രധാന വിവരങ്ങള്‍ കൂടി ഇനിയും ലഭ്യമാകാനുണ്ട്. ഗാലക്‌സി എസ് 2 പോലെ ഇന്‍ഫ്രാറെഡ് ഒഴിച്ച് മറ്റെല്ലാവിധ കണക്റ്റിവിറ്റികളേയും ഈ സ്മാര്‍ട്‌ഫോണും പിന്തുണക്കുന്നുണ്ട്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X