സാംസംഗ് ഗാലക്‌സി എസ്2, മോട്ടറോള റസര്‍ എക്‌സ്ടി910

Posted By:

സാംസംഗ് ഗാലക്‌സി എസ്2, മോട്ടറോള റസര്‍ എക്‌സ്ടി910

സാംസംഗും മോട്ടറോളയും മൊബൈല്‍ വിപണിയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയവരാണ്.  ഒരു പുതിയ ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സിലേക്കെത്തുന്ന പേരുകളില്‍ ഒന്നാണ് സാംസംഗ്.  ഈ രണ്ടു കമ്പനികളുടെയും പുതിയ സ്മാര്‍ട്ടുഫോണുകള്‍ കടുത്ത മത്സരത്തിലാണ്.

സാംസംഗ് ഗാലക്‌സി എസ്2, മോട്ടറോള റസര്‍ എക്‌സ്ടി910 എന്നിവയാണ് ഈ പുതിയ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍.  ഈരു ഫോണുകലും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.

4.3 ഇഞ്ച് ഡബ്ല്യുവിജിഎ സൂപ്പര്‍ എഎംഒഎല്‍ഇഡി പ്ലസ് ഡിസ്‌പ്ലേയാണ് ഗാലക്‌സി എസ്2ന്റേത്.  മോട്ടറോള റസര്‍ എക്‌സ്ടി910ന്റേതും 540 x 960 പിക്‌സല്‍ റെസൊലൂഷനുള്ള 4.3 സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ്.

125.3 എംഎം നീളം, 66.1 എംഎം വീതി, 8.49 എംഎം കട്ടി എന്നിങ്ങനെയാണ് സാംസംഗ് ഗാലക്‌സി എസ്2ന്റേത്.  മോട്ടറോള റസര്‍ എക്‌സ്ടി910ന്റേത് 130.7 എംഎം നീളവും, 68.9 എംഎം വീതിയും, 7.1 എംഎം കട്ടിയും ആണ്.

8 മെഗാപിക്‌സലുള്ള റിയര്‍ ക്യാമറ, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിങ്ങനെ രണ്ടു ക്യാമറകള്‍ ഉണ്ട് സാംസംഗ് ഗാലക്‌സി എസ്2ല്‍.  എല്‍ഇഡി ഫഌഷ്.... ഉണ്ട് ഇതില്‍ 2 മെഗാപിക്‌സല്‍ ക്യാമറയ്ക്ക്.  8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയുണ്ട് മോട്ടറോള റസര്‍ എക്‌സ്ടി910ല്‍.

സാംസംഗ് ഗാലക്‌സി എസ്2ന് ഡ്യുവല്‍ കോര്‍ ആപ്ലിക്കേഷന്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടും, മോട്ടറോള റസറിന് 1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ കോര്‍ട്ടെക്‌സ് എ9 പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഉണ്ട്.

ഇരു സ്മാര്‍ട്ട്‌ഫോണുകളിലും 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്.  അതുപോലെ ഇരു ഫോണുകളിലും 16 ജിബി വീതം ഇന്റേണല്‍ മെമ്മറിയുണ്ട്.

സാംസംഗ് ഫോണില്‍ 1650 mAh റിമൂവബിള്‍, റീചാര്‍ജബിള്‍ ലിഥിയം അയണ്‍ ബാറ്ററിയും, മോട്ടറോള ഫോണില്‍ 9 മണിക്കൂര്‍ ടോക്ക് ടൈമും, 304 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന 1780 mAh ലിഥിയം അയണ്‍ ബാറ്ററിയുമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

എംപി3, എംപി4, എംപിഇജി4, എഎസി+ തുടങ്ങിയ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ, വീഡിയോ പ്ലെയറുകള്‍ ഇരു സ്മാര്‍ട്ട്‌ഫോണുകളിലും ഉണ്ട്.  ബ്ലൂടൂത്ത്, യുഎസ്ബി, വൈഫൈ കണക്റ്റിവിറ്റികലും, ഓ-ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും ഇരു ഹാന്‍ഡ്‌സെറ്റുകലിലും ഉണ്ട്.

30,000 രൂപയാണ് സാംസംഗ് ഗാലകസി എസ്2ന് പ്രതീക്ഷിക്കപ്പെടുന്ന വില.  മോട്ടറോള റസര്‍ എക്‌സ്ടി910ന് പ്രതീക്ഷിക്കപ്പെടുന്ന വില സാംസംഗ് ഫോണിനേക്കാള്‍ 2,000 രൂപയോ, 3,000 രൂപയോ കൂടുതല്‍ ആണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot