സാംസംഗ് ഗാലക്‌സി എസ് II ഫോണിന്റെ ഡ്യുവല്‍ സിം മോഡല്‍ വരുന്നു

Posted By:

സാംസംഗ് ഗാലക്‌സി എസ് II ഫോണിന്റെ ഡ്യുവല്‍ സിം മോഡല്‍ വരുന്നു

സാംസംഗ് ഗാലക്‌സി എസ് II ഏറെ സ്വാകാര്യത ലഭിച്ച ഒരു ഹാന്‍ഡ്‌സെറ്റ് ആണ്.  ഈ ഹാന്‍ഡ്‌സെറ്റിന് ഡ്യുവല്‍ സിം സംവിധാനം ഒരുക്കിയാല്‍ എങ്ങനെയിരിക്കും?  സാംസംഗ് ഈ ഹാന്‍ഡ്‌സെറ്റിന്റെ പുതിയ വേര്‍ഷന്‍ ഇറക്കാന്‍ പോവുകയാണ്.  ഇതിന്റെ ഡ്യുവല്‍ സിം മോഡല്‍ ഉടന്‍ തന്നെ ചൈനീസ് വിപണിയിലിറങ്ങും.

ഫീച്ചര്‍ ഫോണുകള്‍ക്കും, ചെറിയ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്കുമാണ് ഇത്രയും കാലം ഈ സൗകര്യം ഉണ്ടായിരുന്നത്.  എന്നാല്‍ സാംസംഗ് ഗാലക്‌സി എസ് II ഡ്യുയോസ് അല്ലെങ്കില്‍ സാംസംഗ് 1929 എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ മൊബൈല്‍ അവതരിപ്പിക്കുന്നതിലൂടെ സാംസംഗ് പുതിയൊരു ശീലത്തിനു തുടക്കമിട്ടു എന്നു പറയാം.

ഫീച്ചറുകള്‍:

 • 4.52 ഇഞ്ച് സ്‌ക്രീന്‍

 • സൂപ്പര്‍ എഎംഒഎല്‍ഇഡി പ്ലസ് ഡബ്ല്യുവിജിഎ ഡിസ്‌പ്ലേ

 • ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

 • 1.2 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ്

 • ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം

 • 8 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ എന്നിങ്ങനെ ഡ്യുവല്‍ ക്യാമറകള്‍

 • 16 ജിബി ഇന്റേണല്‍ മെമ്മറി

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • വൈഫൈ

 • ബ്ലൂടൂത്ത് 3.0

 • ജിപിഎസ്

 • എംഎച്ച്എല്‍ വീഡിയോ-ഔട്ട്പുട്ട് സപ്പോര്‍ട്ട്

 • 1800 mAh ബാറ്ററി
സിഡിഎംഎ2000, ജിഎസ്എം ഫ്രീക്വന്ഡസി ബാന്റുകളില്‍ ഈ സാംസംഗ് മോഡല്‍ ഹാന്‍ഡ്‌സെറ്റ് പ്രവര്‍ത്തിക്കും.  ഇതു ഉപയോക്താവിനെ ഇഷ്ട നെറ്റ് വര്‍ക്ക് തിരഞ്ഞെടുത്ത് ഉപയോഗിക്കാന്‍ സഹായിക്കുന്നു.  പഴയ മോഡലിനുണ്ടായിരുന്ന ഏകദേശം എല്ലാ ഫീച്ചറുകളും പുതിയ മോഡലിനും സ്വന്തം.

ചൈനയ്ക്ക് പുറത്തുള്ള വിപണിയിലേക്ക് ഈ പുതിയ സാംസംഗ് ഹാന്‍ഡ്‌സെറ്റ് എത്തുമോ, ഉണ്ടെങ്കില്‍ എപ്പോള്‍ എത്തും എന്നൊക്കെ അറിയാനിരിക്കുന്നു.  ചൈനീസ് വിപണിയില്‍ ഡ്യുവല്‍, ട്രിപ്പിള്‍, നാലു സിം മൊബൈലുകള്‍ വരെ നിരവധിയുണ്ട്.  അതുകൊണ്ട് ഈ പുതിയ ഡ്യുവല്‍ സിം അവിടെ കാര്യമായ ചലനം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്ക വയ്യ.

ഏഷ്യ, ആഫ്രിക്ക തുടങ്ങിയ വന്‍കരകളിലെ വിപണിയില്‍ ഒന്നില്‍ കൂടുതല്‍ സിം സംവിധാനമുള്ള ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ആവശ്യക്കാരേറെയാണ്.  അതിനാല്‍ അധികം വൈകാതെ ഈ വിപണികളില്‍ ഈ പുതിയ സാംസംഗ് ഹാന്‍ഡ്‌സെറ്റ് എത്തിച്ചേരും എന്നു പ്രതീക്ഷിക്കാം.

സാംസംഗ് ഗാലക്‌സി എസ് II ഡ്യുയോസ് മൊബൈല്‍ ഫോണിന്റെ വില പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot