സാംസംഗ് ഗാലക്‌സി എസ്2 എച്ച്ഡി വേര്‍ഷന്‍ വരുന്നു

Posted By:

സാംസംഗ് ഗാലക്‌സി എസ്2 എച്ച്ഡി വേര്‍ഷന്‍ വരുന്നു

ആപ്പിള്‍ ഐഫോണുകള്‍ക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയ്ക്ക് എതിരെ എന്ന നിലയിലാണ് സാംസംഗ് ഗാലക്‌സി സീരീസ് ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കാന്‍ തുടങ്ങിയത്.  ആന്‍ഡ്രോയിഡിന്റെയും, സാംസംഗ് സാങ്കേതികവിദ്യയുടെയും ശക്തി ഒന്നിച്ചു ചേരുന്ന ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ എങ്ങനെ വിജയിക്കാതിരിക്കും.

സാംസംഗ് ഗാലക്‌സി എസ് 2 ഈ സീരീസിലെ ഏറ്റവും ജനപ്രീതി നേടിയ ഹാന്‍ഡ്‌സെറ്റ് ആണെന്നു പറയാം.  പുറത്തിറങ്ങി ഇത്രയായിട്ടും ഇതു വാങ്ങാന്‍ ആള്‍ക്കാരുണ്ട്.  ഇതില്‍ ഇനിയും ബിസിനസ് സാധ്യതയുണ്ട് എന്നു മനസ്സിലാക്കിയിട്ടായിരിക്കണം സാംസംഗ് ഈ ഹാന്‍ഡ്‌സെറ്റിലേക്ക് പുതിയ അപ്‌ഡേഷനുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഓരോ മാസവും സാംസംഗ് ഗാലക്‌സി എസ് 2 സ്മാര്‍ട്ട്‌ഫോണിനുള്ള ആവശ്യക്കാരുടെ എണ്ണം അതിശയിപ്പിക്കും വിധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.  എന്നാല്‍ അധികം താമസിയാതെ ഗാലക്‌സി എസ് 2 ഫോണിനും എതിരാളികള്‍ വന്നു തുടങ്ങി.  അവ കൂടുതല്‍ മികച്ച പ്രോസസ്സറുകളോടെയാണ് വന്നത്.

അങ്ങനെ സാംസംഗ് അതിന്റെ പുതിയ ഫോണോബ്‌ലറ്റ് ആയ സാംസംഗ് ഗാലക്‌സി നോട്ടില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.  എന്നാല്‍ അപ്പോഴും ഗാലക്‌സി എസ് 2 ഫോണിന് ആവശ്യക്കാരുണ്ടെന്നത് സാംസംഗിന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതില്‍ തന്നെ കൂടുതല്‍ അപ്‌ഡേഷനുകള്‍ നടത്താന്‍ തുടങ്ങി.

അങ്ങനെയായിരിക്കും ഗാലക്‌സി എസ് 2 ഫോണിന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കാന്‍ സാംസംഗ് തീരുമാനിക്കുന്നത്.  സാംസംഗ് ഗാലക്‌സി എസ് 2 എച്ച്ഡി എന്നാണ് ഈ പുതിയ വേര്‍ഷന്റെ പേര്.

ഈ പുതിയ വേര്‍ഷനെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ട് പുറത്തു വിട്ടത് ഒരു ബ്രിട്ടീഷ് റീറ്റെയില്‍ സ്റ്റോര്‍ ആയ മൊബിസിറ്റി ആണ്.  അവരുടെ പ്രധാന വെബ്‌സൈറ്റില്‍ ഈ പുതിയ വേര്‍ഷന്‍ ഉടന്‍ വില്‍പനയ്ക്കായി പ്രത്യക്ഷപ്പെടും എന്നാണ് മൊബിസിറ്റിയുടെ അവകാശവാദം.

ഫീച്ചറുകളുടെയും സ്‌പെസിഫിക്കേഷനുകളുടെയും കാര്യത്തില്‍ വലിയ മാറ്റങ്ങളൊന്നും ഗാലക്‌സി എസ്2 എച്ച്ഡിയില്‍ ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇതിന് പഴയതിനേക്കാള്‍ വലിയ സ്‌ക്രീന്‍ ആയിരിക്കുമെന്നു മാത്രം.  4.3 ഇഞ്ച് സ്‌ക്രീന്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 4.65 ഇഞ്ച് ഉണ്ടാകും.

അതുപോലെ പ്രോസസ്സര്‍ കൂടുതല്‍ ശക്തമായ 1.5 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറായിരിക്കും.  1850 mAh ലിഥിയം അയണ്‍ ബാറ്ററിയായിരിക്കും ഇതില്‍ ഉപയോഗപ്പെടുത്തുക.  ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ ഹാന്‍ഡ്‌സെറ്റ് പ്രവര്‍ത്തിക്കുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot