സാംസങ് ഗാലക്‌സി എസ് 20 ഫാൻ എഡിഷൻ സെപ്റ്റംബർ അവസാനത്തോടെ പുറത്തിറങ്ങും: വില സവിശേഷതകൾ
സാംസങ് ഗാലക്‌സി എസ് 20 ഫാൻ എഡിഷൻ ഹാൻഡ്‌സെറ്റിനെ ചുറ്റിപ്പറ്റിയുള്ള ചോർച്ചകളും ധാരാളമായി ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നു. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആരംഭത്തിലോ ഈ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് ഒരു പുതിയ ചോർച്ച വെളിപ്പെടുത്തി. ഈ ഹാൻഡ്സെറ്റിനെ പ്രധാന സവിശേഷതകളും റെൻഡറുകളും ലോഞ്ചിന് മുൻപായി ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. സാംസങ് ഗാലക്‌സി എസ് 20 ഫാൻ എഡിഷൻ 5 ജി, 4 ജി പതിപ്പുകളിൽ വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സാംസങ് ഗാലക്‌സി എസ് 20 ഫാൻ എഡിഷൻ 5 ജിക്ക് സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറാണ് വരുന്നത്. രണ്ടാമത്തേ സാംസങ് ഗാലക്‌സി എസ് 20 ഫാൻ എഡിഷൻ 4 ജിക്ക് എക്‌സിനോസ് 990 SoC പ്രോസസറും വരുന്നു. 12 മെഗാപിക്സലിന്റെ പ്രധാന ക്യാമറ വരുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഇതിൽ വരുന്നത്. ഈ പുതിയ ഹാൻഡ്സെറ്റിനെ സാംസങ് ഗാലക്‌സി എസ് 20 ലൈറ്റ് എന്ന് വിളിക്കുന്നു.

സാംസങ് ഗാലക്‌സി എസ് 20 ഫാൻ എഡിഷൻ: രൂപകൽപ്പനയും സവിശേഷതകളും
വിൻഫ്യൂച്ചർ സാംസങ് ഗാലക്‌സി എസ് 20 ഫാൻ എഡിഷൻറെയും സാംസങ് ഗാലക്‌സി എസ് 20 ലൈറ്റിന്റെയും ഒന്നിലധികം റെൻഡറുകൾ പങ്കിട്ടു. ഈ ഫോൺ ഫ്രന്റ്ലൈൻ സാംസങ് ഗാലക്‌സി എസ് 20 സീരീസിനൊപ്പം വരുമെന്നാണ് റിപ്പോർട്ടുകൾ. ചോർന്ന റെൻഡറുകൾ ഫോണിന്റെ മധ്യഭാഗത്ത് കട്ട്ഔട്ട് ഉപയോഗിച്ച് ഒരു പഞ്ച്-ഹോൾ ഫ്ലാറ്റ് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. ഫോണിന്റെ പുറകിലായി സാംസങ് ഗാലക്‌സി എസ് 20 ഫാൻ എഡിഷന് ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഗാലക്‌സി എസ് 20 ഫാൻ എഡിഷനിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, മാത്രമല്ല ഇത് വൈറ്റ്, ബ്ലൂ, ഓറഞ്ച്, ലാവെൻഡർ, ഗ്രീൻ, റെഡ് എന്നീ നിറങ്ങളിൽ വന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നു.

സാംസങ് ഗാലക്‌സി എസ് 20 ഫാൻ എഡിഷൻ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്‌റ്റം അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ യുഐ 2.x സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്നു. ഒരു ഫ്ലാറ്റ് 6.5 ഇഞ്ച് ഫുൾ എച്ച്ഡി (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 407 പിപോ പിക്‌സൽ ഡെൻസിറ്റി, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവ ഉൾക്കൊള്ളുന്നതാണ് ഇത്. 5 ജി വേരിയന്റിന് സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറും 4 ജി മോഡലിന് എക്‌സിനോസ് 990 SoC പ്രോസസറും ലഭിക്കുന്നു. 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ഈ സ്മാർട്ഫോൺ വരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

സാംസങ് ഗാലക്‌സി എസ് 20 ഫാൻ എഡിഷൻ: ക്യാമറ
എഫ് / 1.8 അപ്പേർച്ചറുള്ള 12 മെഗാപിക്സൽ പ്രധാന ക്യാമറ, 123 ഡിഗ്രി ഫീൽഡ്-വ്യൂ ഉള്ള 12 മെഗാപിക്സൽ വൈഡ് ആംഗിൾ ഷൂട്ടർ, 3x ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന എഫ് / 2.0 അപ്പേർച്ചറുള്ള മെഗാപിക്സൽ സൂം ക്യാമറ എന്നിവ വരുമെന്ന് പറയുന്നു. മുൻവശത്തായി, സാംസങ് ഗാലക്‌സി എസ് 20 ഫാൻ എഡിഷന് എഫ് / 2.0 അപ്പേർച്ചറുള്ള 32 മെഗാപിക്സൽ സെൽഫി ക്യാമറ ഉണ്ടായിരിക്കാം. 4,500 എംഎഎച്ച് ബാറ്ററി 15 വാട്ട് ചാർജറുമായി വരുമെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തി.

5 ജി, 4 ജി മോഡലുകളിൽ എൽടിഇ, ബ്ലൂടൂത്ത് വി 5, എൻഎഫ്‌സി, വൈ-ഫൈ 6, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഹാൻഡ്‌സെറ്റ് വയർലെസ്, റിവേഴ്‌സ് വയർലെസ് ചാർജിംഗിനെ പിന്തുണയ്‌ക്കുമെന്ന് പറയപ്പെടുന്നു. എകെജിയുടെ ഒപ്റ്റിമൈസേഷനും മെറ്റൽ ഫ്രെയിമും ഉള്ള രണ്ട് സ്റ്റീരിയോ സ്പീക്കറുകൾ ഇതിലുണ്ടായേക്കും. 74.5x159.8x8.4mm നീളവും 190 ഗ്രാം ഭാരവും ഈ ഫോണിന് വരുന്നു.

ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്നറ്റിക് സെൻസർ, ഹാൾ സെൻസർ, ലൈറ്റ് സെൻസർ, വെർച്വൽ പ്രോക്‌സിമിറ്റി സെൻസർ എന്നിവ വരുമെന്ന് റിപ്പോർട്ടുകളുണ്ട്. സാംസങ് ഗാലക്‌സി എസ് 20 ഫാൻ എഡിഷൻ ഐപി 68 വാട്ടർപ്രൂഫും ഡസ്റ്റ് പ്രൂഫും ആയിരിക്കും. സാംസങ് ഗാലക്‌സി എസ് 20 ഫാൻ എഡിഷൻ സെപ്റ്റംബർ അവസാനമോ 2020 ഒക്ടോബർ തുടക്കത്തിലോ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications