സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 256 ജിബി വേരിയന്റ് ഇപ്പോൾ ഇന്ത്യയിൽ: വില, സവിശേഷതകൾ

|

സാംസങ് ഗാലക്‌സി എസ് 20 ഫാൻ എഡിഷൻ അല്ലെങ്കിൽ ഗാലക്‌സി എസ് 20 എഫ്ഇക്ക് 256 ജിബി സ്റ്റോറേജുള്ള പുതിയ വേരിയന്റ് ഒക്ടോബർ 17 മുതൽ പ്രീ-ഓർഡറുകൾക്കായി ലഭിക്കുമെന്ന് സ്ഥിതീകരിച്ചു. ഗാലക്‌സി എസ് 20 എഫിന്റെ സ്റ്റാൻഡേർഡ് 128 ജിബി വേരിയന്റ് ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി കഴിഞ്ഞു. ഗാലക്സി എസ് 20 എഫ്ഇയുടെ പുതിയ വേരിയന്റിൽ സ്വാഭാവികമായും 128 ജിബി വേരിയന്റിനേക്കാൾ ഉയർന്ന വിലയാണ് വരുന്നത്. സിംഗിൾ കളർ ഓപ്ഷനിലും പഴയ വേരിയൻറ് അഞ്ച് കളർ ഓപ്ഷനുകളിലുമാണ് വിപണിയിൽ വരുന്നത്.

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ (256 ജിബി): ലഭ്യത

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ (256 ജിബി): ലഭ്യത

ക്ലൗഡ് നേവി നിറത്തിൽ വിപണിയിൽ വരുന്ന സാംസങ് ഗാലക്‌സി എസ് 20 എഫ്ഇയുടെ പുതിയ വേരിയന്റിന് 53,999 രൂപയാണ് വില വരുന്നത്. ഒക്ടോബർ 17 മുതൽ സാംസങ് ഡോട്ട് കോം വഴിയും പ്രമുഖ ഓഫ്‌ലൈൻ, ഓൺലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഈ സ്മാർട്ട്ഫോൺ പ്രീ-ഓർഡറുകൾക്കായി ലഭ്യമാകും. ഒക്ടോബർ 28 മുതൽ ഈ ഹാൻഡ്‌സെറ്റിന്റെ ഷിപ്പിംഗ് ആരംഭിക്കുമെന്ന് സാംസങ് വ്യക്തമാക്കി.

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ (256 ജിബി): വില

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ (256 ജിബി): വില

അതേസമയം, 128 ജിബി റാമുള്ള ഗാലക്‌സി എസ് 20 എഫ്ഇ ഇന്ന് മുതൽ സാംസങ് ഡോട്ട് കോം വഴിയും മറ്റ് ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും വാങ്ങാൻ ലഭ്യമാണ്. ഇതിന്റെ വില 49,999 രൂപയാണ്. ഉപഭോക്താവ് ഈ ഹാൻഡ്‌സെറ്റ് വാങ്ങുന്ന സമയത്ത് നിരവധി ഓഫറുകളും ലഭിക്കുന്നതാണ്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൽ 4,000 ക്യാഷ്ബാക്കും, സാംസങ് ഇ-സ്റ്റോറിൽ നിന്നും 4,000 രൂപയുടെ വൗച്ചറും ലഭിക്കുന്നതാണ്.

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ (256 ജിബി): സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ (256 ജിബി): സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് യുഐ 2.0ലാണ് ഡ്യുവൽ സിം (നാനോ + ഇസിം) സപ്പോർട്ട് വരുന്ന സാംസങ് ഗാലക്‌സി എസ്20 എഫ്ഇ പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിൽ കമ്പനി നൽകിയിരിക്കുന്നത്. 20: 9 ആസ്പെക്ടറ്റ് റേഷിയോ, 120Hz റിഫ്രഷ് റേറ്റ് തുടങ്ങിയ സവശേഷതകൾ വരുന്ന ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ലഭിക്കുന്നു. ഗാലക്‌സി എസ്20 എസ്ഇയ്ക്ക് കരുത്ത് നൽകുന്നത് 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ എക്‌സിനോസ് 990 SoC പ്രോസസറാണ്.

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ (256 ജിബി): ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ (256 ജിബി): ക്യാമറ സവിശേഷതകൾ

എഫ് / 1.8 വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 8 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ എന്നിവ ഫോട്ടോകൾ എടുക്കാനും വിഡിയോകൾ പകർത്തുവാനുള്ള ക്യാമറയുടെ സവിശേഷതകളാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, എഫ് / 2.0 ലെൻസുള്ള 32 മെഗാപിക്സൽ ഷൂട്ടർ ഈ സ്മാർട്ട്‌ഫോണിൽ വരുന്നു.

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ (256 ജിബി): ബാറ്ററി സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ (256 ജിബി): ബാറ്ററി സവിശേഷതകൾ

മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വികസിപ്പിക്കാവുന്ന 256 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജുമായി സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ വരുന്നു. വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഈ ഹാൻഡ്‌സെറ്റിൻറെ കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, ഹാൾ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് സെൻസറുകളുടെ പട്ടികയിൽ വരുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഹാൻഡ്സെറ്റിനുണ്ട്. 15W ഫാസ്റ്റ് ചാർജിംഗിനും വയർലെസ് ചാർജിംഗിനും പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്‌സി എസ് 20 എഫ്ഇക്ക് ലഭിക്കുന്നത്.

Best Mobiles in India

English summary
Samsung Galaxy S20 Fan Edition aka Galaxy S20 FE has a new 256 GB storage version that will be available for pre-orders from 17 October. The announcement comes as the Galaxy S20 FE 's standard 128 GB version goes on sale in India today , October 16.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X