Home
Mobile

സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റുമായി മാർച്ച് 30 ന് സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5 ജി അവതരിപ്പിക്കും

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5 ജി ഇന്ത്യയിൽ മാർച്ച് 30 ന് അവതരിപ്പിക്കുമെന്ന് ട്വിറ്ററിലെ പോസ്റ്റിലൂടെ കമ്പനി സ്ഥിരീകരിച്ചു. 'നോട്ടിഫൈ മി' ബട്ടൺ ഉപയോഗിച്ച് ഈ സ്മാർട്ഫോണിൻറെ രജിസ്ട്രേഷൻ പേജും സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 4 ജി, 5 ജി വേരിയന്റുകളിൽ സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ യുഎസിൽ അവതരിപ്പിച്ചുവെങ്കിലും 4 ജി വേരിയന്റ് മാത്രമാണ് ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5 ജി 4 ജി വേരിയന്റിൽ നിന്ന് വ്യത്യസ്തമായി എക്‌സിനോസ് 990 SoC പ്രോസസറുമായി ഇന്ത്യൻ വിപണിയിലെത്തും.

ഗാലക്സി എസ് 20 എഫ്ഇ 5 ജി

ട്വിറ്ററിൽ സാംസങ് പോസ്റ്റ് ചെയ്തതനുസരിച്ച്, ഗാലക്സി എസ് 20 എഫ്ഇ 5 ജി മാർച്ച് 30 ചൊവ്വാഴ്ച ഇന്ത്യയിൽ വിപണിയിലെത്തുകയും തുടർന്ന് അതേ ദിവസം തന്നെ വിൽപ്പനയ്‌ക്ക് ലഭ്യമാക്കുകയും ചെയ്യും. ഈ സ്മാർട്ഫോൺ സ്വന്തമാക്കുവാൻ താൽപ്പര്യമുള്ളവർക്ക് രാജ്യത്ത് ലോഞ്ച് ചെയ്യുമ്പോൾ അറിയിപ്പ് ലഭിക്കുന്നതിനായി സാംസങ് ഇന്ത്യ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാനും കഴിയും. സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5 ജി യുഎസിൽ 699 ഡോളർ (ഏകദേശം 51,400 രൂപ) എന്ന ആരംഭ വിലയ്ക്ക് വിൽപന ആരംഭിച്ചു.

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5 ജി: സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5 ജി: സവിശേഷതകൾ

2020 ഒക്ടോബറിൽ യുഎസിൽ അവതരിപ്പിച്ച സാംസങ് എസ് 20 എഫ്ഇ 5 ജിയിൽ ഒരു ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 856 SoC പ്രോസസറാണ് വരുന്നത്. ഡ്യുവൽ സിം (നാനോ + ഇസിം) വരുന്ന ഈ ഹാൻഡ്‌സെറ്റ് സാംസങ്ങിൻറെ വൺ യുഐ 3.0 ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 84.8 ശതമാനം ആസ്പെക്റ്റ് റേഷിയോ 407 പിപിഐ പിക്‌സൽ ഡെൻസിറ്റി ഉൾപ്പെടുന്ന 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (2,400x1,080 പിക്‌സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഇതിന് നൽകിയിരിക്കുന്നത്.

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5 ജി: ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5 ജി: ക്യാമറ സവിശേഷതകൾ

എഫ് / 1.8 വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്‌ഫോണിനുള്ളത്. ഒരു എഫ് / 2.2 അപ്പേർച്ചറും 123 ഡിഗ്രി ഫീൽഡ് വ്യൂവും (എഫ്ഒവി), 12 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടറും എഫ് / 2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടറും ഈ സെറ്റപ്പിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി എഫ് / 2.0 ലെൻസുള്ള 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറാണ് സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 5 ജിയിൽ ഉള്ളത്. സെൽഫി ക്യാമറയ്ക്കും ഓട്ടോ ഫോക്കസ് സപ്പോർട്ടുമുണ്ട്.

4,500 എംഎഎച്ച് ബാറ്ററി

സാംസങ് എസ് 20 എഫ്ഇ 5 ജിയിൽ വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്, എന്നാൽ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ലഭ്യമല്ല. ഈ സ്മാർട്ഫോണിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, കോമ്പസ്, ഫിംഗർപ്രിന്റ് സെൻസർ, ഗൈറോ സെൻസർ, ഹാൾ സെൻസർ, ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. 15W ഫാസ്റ്റ് വയർഡ്, വയർലെസ് ചാർജിംഗ് എന്നിവയെ സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയുണ്ട് ഇതിൽ. ഇത് സപ്പോർട്ട് ചെയ്യുന്ന മറ്റ് ഡിവൈസുകളുമായി വയർലെസ് ആയി പവർ പങ്കിടുന്നതിനുള്ള സവിശേഷതയായ സാംസങ്ങിൻറെ പവർഷെയറിനെയും ഈ സ്മാർട്ട്ഫോൺ സപ്പോർട്ട് ചെയ്യുന്നുണ്ട്. 159.8x74.5x8.4 മില്ലിമീറ്റർ അളവിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിന് 190 ഗ്രാം ഭാരമുണ്ട്.

More from GizBot

Best Mobiles in India

English summary
The launch date for the Samsung Galaxy S20 FE 5G in India has been set for March 30, according to a tweet from the company. The Samsung India website also has a registration page for the handset, as well as a 'notify me' icon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X