Home
Mobile

അ‌തിഗംഭീര ഓഫറുമായി ആമസോൺ! 74,999 രൂപയുടെ സാംസങ് 5ജി ഫോൺ ഇപ്പോൾ 29,999 രൂപയ്ക്ക് കിട്ടും

5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ കാത്ത് ആമസോണിൽ വമ്പൻ ഓഫറിൽ സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി ഫോൺ വിൽപ്പനയ്ക്ക്. സാംസങ് ആരാധകരെപ്പോലും ഞെട്ടിച്ചുകൊണ്ട് വിലയിൽ ഒറ്റയടിക്ക് 64 ശതമാനം ഡിസ്കൗണ്ട് നൽകിക്കൊണ്ടാണ് ആമസോൺ ഈ സാംസങ് 5ജി ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഉഗ്രൻ ഫീച്ചറുകളോടെ എത്തിയ സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി ഫോണിന്റെ യഥാർഥവില 74,990 രൂപയാണ് എന്നാണ് ആമസോണിൽ നൽകിയിരിക്കുന്നത്. എന്നാൽ 64 ശതമാനം ഡിസ്കൗണ്ട് വിലയിൽ വെറും 26,999 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ മറ്റ് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

74,999 രൂപയുടെ സാംസങ് 5ജി ഫോൺ ഇപ്പോൾ 29,999 രൂപയ്ക്ക് കിട്ടും

ആളുകളെ കുഴപ്പിക്കുന്ന യാതൊരു നിബന്ധനകളുമില്ലാതെയാണ് ഈ സാംസങ് 5ജി ഫോൺ ആമസോൺ 26,999 രൂപയ്ക്ക് വിൽക്കുന്നത് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഗാലക്സി എസ്20 എഫ്ഇ 5ജിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ വിലക്കുറവാണ് ഇതെന്ന് പറയാം. നേരിട്ടുള്ള ഡിസ്കൗണ്ട് കൂടാതെ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 25,400 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും.

എന്നാൽ എക്സ്ചേഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണിന്റെ പഴക്കവും പ്രവർത്തനക്ഷമതയുമൊക്കെ വിലയിരുത്തിയാകും എക്സ്ചേഞ്ച് മൂല്യം നിശ്ചയിക്കുക എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി വാങ്ങാൻ ബാങ്ക് ഓഫറുകളുടെ ഒരു വലിയ നിരതന്നെ ലഭ്യമാണ് എന്നതാണ് എടുത്തുപറയേണ്ട മറ്റൊരുകാര്യം. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി ഈ ഫോൺ വാങ്ങുമ്പോൾ 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്.

ഇത് കൂടാതെ, എച്ച്ഡിഎഫ്‌സി ബാങ്ക് ഇഎംഐ ട്രാൻസാക്ഷൻ നടത്തുന്നവർക്ക് 1250 രൂപവരെ ഡിസ്കൗണ്ട് ലഭ്യമാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡ് വഴിയുള്ള ഇഎംഐ ഇടപാട് ആണ് നടത്തുന്നത് എങ്കിൽ ഉപയോക്താക്കൾക്ക് 1250 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐക്ക് 7.5% ഇൻസ്റ്റന്റ് ഡിസ്കൗണ്ടാണ് ലഭിക്കുക.

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജിയുടെ എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ വിലയിൽ ലഭ്യമാകുക. ഉപയോക്താക്കളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകളുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുള്ള ഗാലക്സി എസ്20 എഫ്ഇ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനുള്ള സുവർണ്ണാവസരമാണ് ഉപയോക്താക്കളെ തേടി എത്തിയിരിക്കുന്നത്.

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജിയുടെ പ്രധാന സവിശേഷതകൾ: 120 Hz റിഫ്രഷ് റേറ്റും 1080×2400 പിക്സൽ റെസലൂഷനുമുള്ള 6.5 ഇഞ്ച് ഇൻഫിനിറ്റി ഒ സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ഒക്ടാ കോർ പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

74,999 രൂപയുടെ സാംസങ് 5ജി ഫോൺ ഇപ്പോൾ 29,999 രൂപയ്ക്ക് കിട്ടും

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ട് എത്തുന്ന ഈ ഫോണിൽ സ്റ്റോറേജ് 1ടിബി വരെ വികസിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്. മികച്ച ക്യാമറകളാണ് ഈ സാംസങ് ഫോണിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എസ്20 എഫ്ഇയിൽ സാംസങ് നൽകിയിരിക്കുന്നത്.

12 എംപി വൈഡ് റിയർ ക്യാമറ + 8 എംപി ഒഐഎസ് ടെലി ക്യാമറയും 12 എംപി അൾട്രാ വൈഡ് ക്യാമറ എന്നിവയാണ് ഇതിലെ റിയർക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുന്നത്. 32 എംപിയുടേതാണ് ഫ്രണ്ട് ക്യാമറ. 4500 എംഎഎച്ചിന്റേതാണ് ബാറ്ററി. സൂപ്പർ ഫാസ്റ്റ് ചാർജിങ്, ഫാസ്റ്റ് വയർലെസ് ചാർജിങ് പിന്തുണയും ഈ ഫോണിനുണ്ട്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy S20 FE 5G phone is now available at the biggest discount. Priced at Rs 74,999, the Galaxy S20 FE 5G phone has been listed on Amazon for just Rs 26,999, a 64 percent discount. Apart from direct discount, other bank offers and exchange offer are also available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X