Home
Mobile

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ സർട്ഫോൺ ഇന്ന് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഗാലക്‌സി എസ് 20 ഫ്രന്റ്ലൈനിന്റെ ടോൺഡൗൺ വേരിയന്റായി ഈ സ്മാർട്ട്ഫോൺ കഴിഞ്ഞ മാസം ആഗോളതലത്തിൽ പ്രഖ്യപിച്ചു. ട്രിപ്പിൾ റിയർ ക്യാമറകളും പഞ്ച്-ഹോൾ ഡിസ്‌പ്ലേയുമുള്ള ഗാലക്‌സി എസ് 20 എഫ്ഇയെ സാംസങ് ഗാലക്‌സി എസ് 20 ഫാൻ എഡിഷൻ എന്നും അറിയപ്പെടുന്നു . ഗാലക്‌സി എസ് 20, ഗാലക്‌സി നോട്ട് 20 സീരീസുകളിൽ നിങ്ങൾ കണ്ടതിന് സമാനമായ ഡിസൈനും ഈ സ്മാർട്ട്‌ഫോണിൽ വരുന്നു. 120 ഹെർട്സ് ഡിസ്‌പ്ലേയുള്ള സാംസങ് ഗാലക്‌സി എസ് 20 എഫ്ഇയിൽ നിരവധി കളർ ഓപ്ഷനുകൾ ലഭ്യമാണ്.

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ: വിശദാംശങ്ങൾ

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ: വിശദാംശങ്ങൾ

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 4 ജി പിന്തുണയോടെ ഇന്ത്യയിൽ വിപണിയിലെത്തും. ആഗോള വേരിയന്റ് 4 ജി, 5 ജി ഓപ്ഷനുകളിലാണ് വരുന്നത്. ഗാലക്‌സി എസ് 20 എഫ്ഇയുടെ ഇന്ത്യൻ വേരിയന്റിന് ഒരു കോൺഫിഗറേഷൻ മാത്രമേയുള്ളൂ - 8 ജിബി റാം + 128 ജിബി സ്റ്റോറേജ്. ക്ലൗഡ് റെഡ്, ക്ലൗഡ് ലാവെൻഡർ, ക്ലൗഡ് മിന്റ്, ക്ലൗഡ് നേവി, ക്ലൗഡ് വൈറ്റ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഇവ വരുന്നത്. 6 ജിബി റാം + 128 ജിബി, 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി പതിപ്പുകളുള്ള ആഗോള മോഡലിൽ നിന്ന് വ്യത്യസ്തമാണിത്. ഇന്ത്യൻ വിപണിയിൽ വരാത്ത ക്ലൗഡ് ഓറഞ്ച് ഉൾപ്പെടെ ആറ് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ഫോൺ വിപണിയിൽ വരുന്നത്. ഗാലക്‌സി എസ് 20 എഫ്ഇയുടെ വില സാംസങ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ആഗോള വിപണികൾക്കായുള്ള 5 ജി മോഡലിന്റെ ആരംഭ വില 699 ഡോളറാണ് (ഏകദേശം 51,200 രൂപ).

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ: സവിശേഷതകൾ

യുഐ 2.0 വരുന്ന ആൻഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഒ ഡിസ്‌പ്ലേ 20: 9 ആസ്പെക്ടറ്റ് റേഷിയോയും 120 ഹെർട്സ് റിഫ്രഷ് റേറ്റുമായി വരുന്നു. മുകളിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും വരുന്നു. 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ എക്‌സിനോസ് 990 SoC പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്.

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ: ക്യാമറ

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ: ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് വരുന്ന ഗാലക്‌സി എസ് 20 എഫ്ഇയിൽ 12 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.8 വൈഡ് ആംഗിൾ ലെൻസും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) പിന്തുണയുമുണ്ട്. ക്യാമറ സെറ്റപ്പിൽ 12 മെഗാപിക്സൽ സെക്കൻഡറി സെൻസറും അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസും ഉൾപ്പെടുന്നു, അതിൽ 123 മെഗാപിക്സൽ ഫീൽഡ് ഓഫ് വ്യൂ (എഫ്ഒവി), 8 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ എന്നിവയുണ്ട്. സെൽഫികൾ പകർത്തുന്നതിനായി സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ മുൻവശത്ത് എഫ് / 2.0 ലെൻസുമായി വരുന്ന 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ വാഗ്ദാനം ചെയ്യുന്നു. മുൻപിൽ വരുന്ന ക്യാമറയിൽ ഓട്ടോഫോക്കസ് പിന്തുണയുമുണ്ട്.

15W ഫാസ്റ്റ് ചാർജിങ്

128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ വരുന്നു. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്. കൂടാതെ, 15W ഫാസ്റ്റ് ചാർജിംഗും വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയും ഇതിൽ കമ്പനി നൽകിയിരിക്കുന്നു.

Best Mobiles in India

English summary
The company announced the launch of the Samsung Galaxy S20 FE in India Today. As a toned-down version of the Galaxy S20 flagship, the phone debuted globally last month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X