സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്വന്തമാക്കാം, ഇന്ത്യയിൽ സെയ്ൽ ഡേറ്റ് പ്രഖ്യാപിച്ചു

|

സാംസങ് സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തുകയാണ്. 2022ൽ കമ്പനി പുറത്തിറക്കുന്ന ആദ്യ ഫ്ലാഗ്ഷിപ്പ് മോഡൽ ആണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി. സാംസങിന്റെ ഏറ്റവും ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോണുകളിൽ ഒന്ന് കൂടിയാണിത്. ആഗോള ലോഞ്ചിങ് കഴിഞ്ഞെങ്കിലും ഫോൺ ഇന്ത്യയിൽ എന്ന് വിൽപ്പനയ്ക്കെത്തുമെന്ന് സാംസങ് അറിയിച്ചിരുന്നില്ല. ഗാലക്‌സി എസ്21ന്റെ മികച്ച ഫീച്ചറുകളുമായി കുറഞ്ഞ വിലയിൽ വരുന്ന ഈ ഡിവൈസ് വിപണി കീഴടക്കുമെന്ന് ഉറപ്പിക്കാം.

 

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി

അൽപ്പം കാലതാമസം നേരിട്ടെങ്കിലും സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോണിന്റെ ഹാർഡ്‌വെയറിന്റെ കാര്യത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഈ ഡിവൈസിന്റെ ഫീച്ചറുകൾ ലോഞ്ച് സമയത്തടക്കം വലിയ രീതിയിൽ ചർച്ച ചെയ്തതാണ്. എല്ലാവരെയും ഞെട്ടിക്കുന്ന യുഐയാണ് ഡിവൈസിൽ ഉള്ളത്.സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.0 ഔട്ട്-ഓഫ്-ബോക്സിലാണ്. ഈ ഒഎസിൽ വരുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ കൂടിയാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി.

ജനുവരിയിൽ സ്വന്തമാക്കാൻ, 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾജനുവരിയിൽ സ്വന്തമാക്കാൻ, 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയുടെ സവിശേഷതകൾ
 

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയുടെ സവിശേഷതകൾ

ഒരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ഗണത്തിൽ സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയെ കൂട്ടാവുന്നതാണ്. സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി "സാംസങ് ഗാലക്സി എസ്21 ഫാൻ എഡിഷൻ" എന്നതിന്റെ ചുരുക്കം ആണ്. ഡിവൈസിൽ 6.4-ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഫ്ലാറ്റ് ഡിസ്‌പ്ലേ സാംസങ് ഫീച്ചർ ചെയ്യുന്നു. 120 ഹെർട്സ് ആണ് ഡിസ്‌പ്ലേയുടെ റിഫ്രഷ് റേറ്റ്. ഗെയിം മോഡിൽ 240 ഹെർട്സ് വരെ ടച്ച് സാംപ്ലിംഗ് റേറ്റ് വരെ ഉണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് ഡിസ്പ്ലെയ്ക്ക് പ്രോട്ടക്ഷൻ നൽകുന്നു. സെക്യൂരിറ്റി ഫീച്ചേഴ്സിൽ ഡിവൈസിലെ ഒപ്റ്റിക്കൽ ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എറെ മികച്ച് നിൽക്കുന്നു. മെലിഞ്ഞ സ്ലീക്ക് ബോഡിയാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി ഫീച്ചർ ചെയ്യുന്നത്. അത് കാരണം ഫോൺ പോക്കറ്റിൽ അനായാസമായി ഒതുങ്ങുകയും ചെയ്യും.

പ്രോസസർ

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയും പ്രോസസറിന്റെ കാര്യത്തിൽ സാംസങ് സാധാരണ തുടരുന്ന അതേ തന്ത്രം തന്നെയാണ് പ്രയോഗിച്ചിട്ടുള്ളത്. ഏഷ്യൻ വിപണികളിൽ സാംസങിന്റെ സ്വന്തം പ്രോസസറായ എക്സിനോസ് 2100 എസ്ഒസി ആയിരിക്കും കമ്പനി ഉപയോഗിക്കുന്നത്. അതേ സമയം യുഎസിലും യൂറോപ്പിലും സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി എത്തുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തുമായിട്ടായിരിക്കും. പ്രോസസറുകൾ രണ്ടും കരുത്തിന്റെ കാര്യത്തിൽ മികച്ച് നിൽക്കുന്നു. 5ജി എസ്എ/എൻഎസ്എ സപ്പോർട്ട് ഉള്ള സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയിൽ 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജ് സ്പേസും നൽകിയിരിക്കുന്നു.

2022 ജനുവരി മാസം വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകൾ2022 ജനുവരി മാസം വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകൾ

 ക്യാമറ

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി ഫോണിൽ പിൻവശത്തായി ട്രിപ്പിൾ ക്യാമറ സജ്ജീകരണം കാണാം. ഒഐഎസ് സപ്പോർട്ടുള്ള 12 എംപി പ്രൈമറി സെൻസർ, 123 ഡിഗ്രി വൈഡ് ഉള്ള 12 എംപി സെക്കൻഡറി അൾട്രാ വൈഡ് ലെൻസ്, ഒഐഎസ് സപ്പോർട്ടും 3 എക്സ് ഒപ്റ്റിക്കൽ സൂമിനും 30 എക്സ് ഡിജിറ്റൽ സൂമിനും സഹായിക്കുന്ന 8 എംപി ടെർഷ്യറി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. നേരത്തെ പുറത്തിറങ്ങിയ ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട്ഫോണിന് സമാനമായി ഈ ഡിവൈസിന്റെ മുൻവശത്ത് നോച്ചിൽ 32 എംപി സെൽഫി ക്യാമറ സെൻസറും നൽകിയിരിക്കുന്നു.

4500 എംഎഎച്ച് ബാറ്ററി

4500 എംഎഎച്ച് ബാറ്ററി

ഐപി68 വാട്ടർ റെസിസ്റ്റന്റ് റേറ്റിങുമായിട്ടാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ വരുന്നത്. 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി, വൈഫൈ 6, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി 3.1, എൻഎഫ്സി എന്നിവയൊക്കെയാണ് സ്‌മാർട്ട്‌ഫോണിന്റെ കണക്റ്റിവിറ്റി ഓപ്ഷൻസ്. 25 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 15 വാട്ട് വയർലെസ് ചാർജിങ് സപ്പോർട്ടും നൽകിയിരിക്കുന്നു. 4500 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. വയർലെസ് പവർ ഷെയറും ഫോണിൽ നൽകിയിരിക്കുന്നു.

ഈ മാസം സ്വന്തമാക്കാവുന്ന മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാംഈ മാസം സ്വന്തമാക്കാവുന്ന മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി  വിലയും മോഡലുകളും

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി വിലയും മോഡലുകളും

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയുടെ 8 ജിബി 128 ജിബി വേരിയന്റിന് ഇന്ത്യക്കാർ 49,999 രൂപ നൽകേണ്ടി വരും. 8 ജിബി 256 ജിബി വേരിയന്റിന് 53,999 രൂപയും നൽകണം. ഉദ്ഘാടന നിരക്കായിട്ടാണ് ഇവയുടെ വിലകൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നതാണ് മനസിലാകുന്നത്. എച്ച്ഡിഎഫ്സി കാർഡുകളിൽ നിന്നുള്ള ഇടപാടുകളിൽ ക്യാഷ് ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ നിര പോർട്ടലുകളായ സാംസങ് വെബ്സൈറ്റ്, ആമസോൺ എന്നിവയിലെല്ലാം ഈ സ്മാർട്ട്ഫോണുകൾ ലഭ്യമാകും. ഒപ്പം തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും വിൽപ്പന നടക്കും. 2022 ജനുവരി 11 മുതൽ സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയുടെ ഇന്ത്യയിലെ വിൽപ്പന ആരംഭിക്കും. ജനുവരി 11 മുതൽ അമേരിക്കയിലും നിരവധി യൂറോപ്യൻ വിപണികളിലും സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി ലഭ്യമാകും.

Best Mobiles in India

English summary
Samsung Galaxy S21 FE 5G is all set to go on sale in India. The Samsung Galaxy S21 FE 5G is the company's first flagship model to be launched in 2022. It is also one of Samsung's highest quality smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X