ഓൺലൈനിൽ പുതിയ ഫാന്റം ഗ്രീൻ കളർ മോഡലുമായി സാംസങ് ഗാലക്‌സി എസ് 21 പ്ലസ്

|

69,999 രൂപ മുതൽ ആരംഭിക്കുന്ന സാംസങ് ഗാലക്‌സി എസ് 21 സ്മാർട്ഫോൺ ജനുവരി 29 ന് ഇന്ത്യയിൽ വിപണിയിലെത്തും. രാജ്യത്തുടനീളം ഒന്നിലധികം റീട്ടെയിലുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകുമ്പോൾ, ഇതിൻറെ ചില കളർ വേരിയന്റുകൾ സാംസങ്ങിൻറെ ഓൺലൈൻ സ്റ്റോറിൽ മാത്രമായി ലഭ്യമാകുന്നു. എന്നാൽ, സാംസങ് ഒരു കളർ വേരിയന്റ് മാത്രമായി തടഞ്ഞുവച്ചിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ, ഗാലക്സി എസ് 21 പ്ലസ് ഒരു പുതിയ 'ഫാന്റം ഗ്രീൻ' നിറത്തിൽ ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും ചെയ്യ്തു.

ഗാലക്‌സി എസ് 21 പ്ലസ് ‘ഫാന്റം ഗ്രീൻ’

ഗാലക്‌സി എസ് 21 പ്ലസ് ‘ഫാന്റം ഗ്രീൻ’

റിപ്പോർട്ടുകൾ പ്രകാരം, സാംസങ് ഫ്ലാഗ്ഷിപ്പുകൾ അവതരിപ്പിക്കുമ്പോൾ പട്ടികപ്പെടുത്തിയ രണ്ട് എക്സ്ക്ലൂസീവ് നിറങ്ങളാണ് ഫാന്റം ഗോൾഡ്, ഫാന്റം റെഡ്, എന്നാൽ, ഓസ്‌ട്രേലിയയിലെ കമ്പനിയുടെ വെബ്‌സൈറ്റ് ആകസ്മികമായി എസ് 21 പ്ലസിന്റെ ഗ്രീൻ കളർ വേരിയൻറ് ചോർത്തി. ഈ ഹാൻഡ്സെറ്റിൻറെ ഔദ്യോഗിക ചിത്രങ്ങളൊന്നും ഇതുവരെ അവതരിപ്പിച്ചിട്ടില്ലെങ്കിലും ഇതുവരെ കാണാത്ത കളർ വേരിയന്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ സാംസങ് ഓസ്‌ട്രേലിയ വെബ്‌സൈറ്റിൽ കണ്ടെത്തുകയും ചെയ്യ്തു.

പോക്കോ എക്സ്3 സ്മാർട്ട്ഫോൺ ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാംപോക്കോ എക്സ്3 സ്മാർട്ട്ഫോൺ ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

ഒരു പ്രത്യേക എഡിഷൻ സ്മാർട്ട്‌ഫോണല്ല

ഒരു പ്രത്യേക എഡിഷൻ സ്മാർട്ട്‌ഫോണല്ല

ലിസ്റ്റിംഗിൽ കണ്ടതിൽ നിന്ന് മനസിലാക്കുവാൻ കഴിയുന്നത് ഇത് സാംസങ്ങിന്റെ പ്രത്യേക എഡിഷൻ സ്മാർട്ട്‌ഫോണാണെന്ന് തോന്നുന്നില്ല എന്നുള്ളതാണ്. പകരം സാംസങ് ഉപയോക്താക്കൾ വെളിപ്പെടുത്തുന്നത് ഇത് ഒഴിവാക്കിയ കളർ വേറിയയ്ന്റുകളിൽ ഒന്ന് മാത്രമെന്നാണ്. സാംസങ് ഗാലക്‌സി എസ് 21 പ്ലസിൻറെ ഫാന്റം ഗ്രീൻ വേരിയന്റ് 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്.

 റിയൽ‌മി സി12 സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയന്റ് ഇന്ത്യൻ വിപണിയിലെത്തി: വിലയും ലഭ്യതയും റിയൽ‌മി സി12 സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയന്റ് ഇന്ത്യൻ വിപണിയിലെത്തി: വിലയും ലഭ്യതയും

ഫാന്റം ഗ്രീൻ കളർ മോഡലുമായി സാംസങ് ഗാലക്‌സി എസ് 21 പ്ലസ്

ഗ്രീൻ വേരിയന്റിൻറെ ഔദ്യോഗിക ചിത്രങ്ങൾ കമ്പനി അവതരിപ്പിച്ചിട്ടില്ല. എന്നാൽ, ഈ സ്മാർട്ട്‌ഫോൺ യഥാർത്ഥത്തിൽ എങ്ങനെയിരിക്കാമെന്നതിൻറെ 3 ഡി റെൻഡർ ലെറ്റസ്‌ഗോ ഡിജിറ്റൽ സൃഷ്ടിച്ചു എന്നതാണ് സന്തോഷ വാർത്ത. ഇന്നുവരെ, ഈ ഹാൻഡ്‌സെറ്റിൻറെ ഫാന്റം വയലറ്റ്, ഫാന്റം പിങ്ക്, ഫാന്റം വൈറ്റ്, ഫാന്റം ഗ്രേ തുടങ്ങിയ നാല് കളർ വേരിയന്റുകൾ സാംസങ് ഔദ്യോഗികമായി പുറത്തിറക്കി കഴിഞ്ഞു.

സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറും, ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ വൈ 31 ഇന്ത്യയിൽ അവതരിപ്പിച്ചുസ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറും, ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ വൈ 31 ഇന്ത്യയിൽ അവതരിപ്പിച്ചു

ജനുവരി 29 മുതൽ സ്മാർട്ട്‌ഫോൺ ഔദ്യോഗികമായി ലഭ്യമാകുമ്പോൾ പുതിയ ഫാന്റം ഗ്രീൻ വേരിയന്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സാംസങ്ങിൻറെ ഓൺലൈൻ സ്റ്റോറിൽ നിന്ന് സാംസങ് ഗാലക്‌സി എസ് 21 സീരീസിലെ ഏത് സ്മാർട്ട്‌ഫോണും മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്.

Best Mobiles in India

English summary
The Samsung Galaxy trio is scheduled to be launched on January 29 in India with a starting price of Rs 69,999 for the Samsung Galaxy S21. Although the smartphone will be available throughout the country at multiple retailers, certain colours are only available at the Samsung online store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X