Home
Mobile

സാംസങ് ഗാലക്‌സി എസ് 21 അൾട്രായുടെ സവിശേഷതകൾ ഓൺലൈനിൽ ചോർന്നു: വിശദാംശങ്ങൾ

2021ൻറെ ആദ്യ പകുതിയിൽ വിപണിയിലെത്തുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുൻനിര സ്മാർട്ട്‌ഫോൺ സീരീസുകളിൽ ഒന്നാണ് സാംസങ് ഗാലക്‌സി എസ് 21 (Samsung Galaxy S21 Ultra). ഗാലക്‌സി എസ് 20 സീരീസിന് സമാനമായ മൂന്ന് വ്യത്യസ്ത മോഡലുകൾ ബ്രാൻഡ് ഉടനെ അവതരിപ്പിക്കും. സ്റ്റാൻഡേർഡ് ഗാലക്‌സി എസ് 21, ഗാലക്‌സി എസ് 20 പ്ലസ്, ഗാലക്‌സി എസ് 20 അൾട്ര എന്നിവയുൾപ്പെടെ വരാനിരിക്കുന്ന വേരിയന്റുകൾ ഓൺലൈനിൽ ലീക്കുകൾ വഴി കൂടുതൽ സവിശേഷതകളും മറ്റും വ്യക്തമാക്കുന്നു. ഗാലക്‌സി എസ് 21 അൾട്രയുടെ പ്രകടനത്തെക്കുറിച്ച് ഫീഡ്‌ബാക്ക് നൽകുന്ന ഒരു ഔദ്യോഗിക അവലോകന വീഡിയോയും അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ, ഈ ഹാൻഡ്‌സെറ്റിന്റെ മുഴുവൻ സ്‌പെക്ക് ഷീറ്റും ചോർന്നു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സ്ഥിതികരിക്കുന്നത്.

സാംസങ് ഗാലക്‌സി എസ് 21 അൾട്രാ: സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ് 21 അൾട്രാ: സവിശേഷതകൾ

വിൻഫ്യൂച്ചറിന്റെ റോളണ്ട് ക്വാണ്ട് പ്രകാരം, ഗാലക്‌സി എസ് 21 അൾട്രാ ഗ്ലാസ്-മെറ്റൽ സാൻഡ്‌വിച്ച് ഡിസൈനുമായി എത്തും. ഈ ഹാൻഡ്‌സെറ്റിൽ 6.8 ഇഞ്ച് വലിയ ഡിസ്‌പ്ലേ ഉണ്ടായിരിക്കും. 1440 x 3200 പിക്സൽ ക്യുഎച്ച്ഡി + റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും വരുന്ന ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. കൂടാതെ, പാനലിന് 1600 നൈറ്റിന്റെ ഏറ്റവും ഉയർന്ന ബറൈറ്റ്‌നെസും 515 പിപിഐ പിക്സൽ ഡെൻസിറ്റിയും ഉണ്ടാകും. ക്യാമറ കട്ട്ഔട്ടിനൊപ്പം മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പഞ്ച്-ഹോൾ ഡിസൈൻ ഈ ഡിവൈസിൽ അവതരിപ്പിക്കും.

സാംസങ് ഗാലക്‌സി എസ് 21 അൾട്രാ: ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ് 21 അൾട്രാ: ക്യാമറ സവിശേഷതകൾ

ക്വാഡ് ലെൻസ് ക്യാമറ സെറ്റപ്പ് മികച്ച ഫോട്ടോഗ്രാഫിക്കായി ഈ സ്മാർട്ട്‌ഫോണിൽ അവതരിപ്പിക്കും. എഫ് / 1.8 അപ്പേർച്ചറുള്ള 108 എംപി സെൻസറും 120 ഡിഗ്രി എഫ്ഒവി വരുന്ന 12 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറും എഫ് / 2.5 അപ്പേർച്ചറുള്ള 10 എംപി ടെലിഫോട്ടോ സെൻസറും ആയിരിക്കും ഓൺബോർഡ് സെൻസറുകൾ. ഈ സെറ്റപ്പിൽ ഒരു എഫ് / 4.9 അപ്പർച്ചർ വരുന്ന മറ്റൊരു 10 എംപി സെൻസർ ഉൾപ്പെടും. സെൽഫികളും വീഡിയോ കോളിംഗും 40 എംപി സ്‌നാപ്പർ കൈകാര്യം ചെയ്യും.

സാംസങ് ഗാലക്‌സി എസ് 21 അൾട്രായുടെ സവിശേഷതകൾ ഓൺലൈനിൽ

ഗാലക്‌സി എസ് 21 അൾട്രാ എക്‌സിനോസ് 2100 / സ്‌നാപ്ഡ്രാഗൺ 888 പ്രോസസർ ആയിരിക്കും ഉപയോഗിക്കുന്നത്. സിംഗിൾ 12 ജിബി റാം കോൺഫിഗറേഷനുമായാണ് ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ എത്തുവാൻ പോകുന്നത്. ഇതിൽ വരുന്ന സ്റ്റോറേജ് ഓപ്ഷനുകൾ ഒന്നിലധികം ആയിരിക്കും. 128 ജിബി, 256 ജിബി, പരസ്യ 512 ജിബി കോൺഫിഗറേഷനുമായാണ് സ്മാർട്ട്‌ഫോൺ വരുന്നത്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം ഔട്ട്-ഓഫ്-ബോക്സിനൊപ്പം ഇത് ഷിപ്പിംഗ് ചെയ്യും. കൂടാതെ, 45W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റായിരിക്കും ഈ ഹാൻഡ്‌സെറ്റിന് ചാർജ് നൽകുന്നത്.

More from GizBot

Best Mobiles in India

English summary
Three different versions identical to the Galaxy S20 series will be launched by the company. The upcoming variants, including the regular Galaxy S21, Galaxy S20 Plus, and the Galaxy S20 Ultra, have consistently created splashes through online leaks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X