Just In
- 1 hr ago
പുതിയ ഓപ്പോ സ്മാർട്ട്‌ഫോൺ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ കണ്ടെത്തി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 1 hr ago
ഫ്യൂജിഫിലിം GFX 100S ലാർജ് ഫോർമാറ്റ് ക്യാമറ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
- 3 hrs ago
വിവോ വി 2072 എ 5 ജി സ്മാർട്ട്‌ഫോൺ ഇപ്പോൾ ഗൂഗിൾ പ്ലേ കൺസോളിൽ: നിങ്ങൾക്ക് അറിയേണ്ടതെല്ലാം
- 3 hrs ago
കാത്തിരിപ്പിനൊടുവിൽ പോക്കോ എം3 ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 2ന്
Don't Miss
- Automobiles
ടൊയോട്ട ഹിലക്സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ
- Lifestyle
കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം
- News
അയോധ്യയിലെ പള്ളിക്ക് പണം കൊടുക്കല്‍ ഹറാം എന്ന് ഉവൈസി; മറുപടിയുമായി ട്രസ്റ്റ്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Sports
IPL 2021: സിഎസ്കെയുടെ അടുത്ത ക്യാപ്റ്റന്‍ സ്മിത്തോ? ധോണിക്കു പകരം നയിച്ചു, ടീം ഫൈനലിലുമെത്തി!
- Movies
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- Finance
500 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്സ്; തകര്‍ച്ചയോടെ ഓഹരി വിപണിക്ക് തുടക്കം
സാംസങ് ഗാലക്‌സി എസ് 21 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ
ഗാലക്‌സി എസ് 21 (Samsung Galaxy S21) എന്ന് വിളിക്കുന്ന അടുത്ത ഗാലക്‌സി എസ് സീരീസ് സ്മാർട്ഫോൺ വിപണിയിൽ എത്തിക്കുന്നതിനുള്ള തിരക്കിലാണ് സാംസങ്. ഈ സ്മാർട്ട്‌ഫോൺ ഇതിന് മുമ്പ് നിരവധി ചോർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിധേയമായിട്ടുണ്ട്, ഇപ്പോൾ ഈ ഹാൻഡ്‌സെറ്റിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കറ്റ് നൽകി. ഗാലക്‌സി എസ് 21 ലോഞ്ച് ഉടനെതന്നെ സംഭവിക്കുമെന്ന് ഇത് വ്യക്തമായ ഒരു സൂചന നൽകുന്നു.

എല്ലാ വർഷവും ആദ്യ പകുതിയിൽ സാംസങ് സാധാരണയായി എസ് സീരീസ് അവതരിപ്പിക്കുന്നതാണ്, അതുപോലെ 2021 ലും ഇത് നടക്കും. കഴിഞ്ഞ വർഷത്തേക്കാൾ ഒരു മാസം മുമ്പാണ് സാംസങ് ഗാലക്‌സി എസ് 21 സീരീസ് ജനുവരി 14 ന് വിപണിയിലെത്തുന്നതെന്ന് കഴിഞ്ഞ അഭ്യൂഹങ്ങളും ലീക്കുകളും സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഗാലക്സി എസ് 20 സീരീസ് ഫെബ്രുവരി പകുതിയോടെ ഗ്ലോബലായി ലോഞ്ച് ചെയ്യ്തു. എന്നാൽ, ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ ബ്രാൻഡ് ഈ സീരീസ് ലോഞ്ച് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഗാലക്സി എസ് 21 സീരീസിന് കീഴിൽ ഗാലക്‌സി എസ് 21, ഗാലക്‌സി എസ് 21 +, ഗാലക്‌സി എസ് 21 അൾട്രാ എന്നിവയുൾപ്പെടെ മൂന്ന് സ്മാർട്ട്‌ഫോണുകൾ സാംസങ് പുറത്തിറക്കുമെന്ന് പറയുന്നു. ലോഞ്ച് ചെയുവാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ മൂന്ന് സാംസങ് ഡിവൈസുകളുടെയും വിശദാംശങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. വരുന്ന ഈ മൂന്ന് സാംസങ് ഗാലക്‌സി എസ് 21 ഡിവൈസുകളും ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 875 പ്രോസസറുമായി വരുമെന്നാണ് കാണിക്കുന്നത്.
ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും

അതേസമയം കമ്പനിയുടെ ഏറ്റവും പുതിയ എക്‌സിനോസ് ചിപ്‌സെറ്റിനൊപ്പം ഈ മോഡലുകളും ഉണ്ടാകാം. അഭ്യൂഹങ്ങൾ പരിശോധിച്ചാൽ, ഗാലക്‌സി എസ് 21 ന് 6.2 ഇഞ്ച് എഫ്‌എച്ച്ഡി + സ്‌ക്രീനും ഗാലക്‌സി എസ് 21 +, എസ് 21 അൾട്രാ എന്നിവ 12 ഹെർട്സ് സ്‌ക്രീൻ റീഫ്രഷ് റേറ്റുമായി 6.7 ഇഞ്ചും 6.8 ഇഞ്ച് സ്‌ക്രീനുമായാണ് വരുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി വരുന്ന വൺ യുഐ 3.1 സോഫ്റ്റ്‌വെയർ പ്ലാറ്റഫോമിലാണ് ഈ ഹാൻഡ്‌സെറ്റുകൾ പ്രവർത്തിക്കുന്നത്.
48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾ

ഗാലക്സി എസ് 21, എസ് 21 + തുടങ്ങിയ ഹാൻഡ്സെറ്റുകളുടെ പുറകിലത്തെ പാനലിൽ 12 എംപി + 12 എംപി + 64 എംപി ക്യാമറയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഗാലക്‌സി എസ് 21 അൾട്ര 108 എംപി ക്യാമറ + 12 എംപി അൾട്രാവൈഡ് + 10 എംപി 3x ഒപ്റ്റിക്കൽ ക്യാമറ + 10 എംപി 10x ഒപ്റ്റിക്കൽ ലെൻസ് എന്നിവയും വരുമെന്ന് പറയപ്പെടുന്നു. ലീക്കുകളിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം, ഗാലക്‌സി എസ് 21 ന് 4000 എംഎഎച്ച് ബാറ്ററിയും, ഗാലക്‌സി എസ് 21 + 4800 എംഎഎച്ച് ബാറ്ററിയും, ഗാലക്‌സി എസ് 21 അൾട്രയ്ക്ക് 5000 എംഎഎച്ച് ബാറ്ററിയുമാണ് വരുന്നത്.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190