Home
Mobile

ചരിത്ര വിലക്കുറവ്! സാംസങ്ങിന്റെ പ്രീമിയം S സീരീസ് ഫോൺ ഇപ്പോൾ പാതിയിലും താഴെ വിലയിൽ വാങ്ങാം

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ ലോകത്തെ രാജാവാണ് സാംസങ് എങ്കിൽ സാംസങ് ഫോണുകളുടെ കൂട്ടത്തിലെ രാജാക്കന്മാർ ഗാലക്സി എസ് സീരീസ് ഫോണുകളാണ്. അ‌തിൽത്തന്നെ ഏറ്റവും കിടിലൻ അ‌ൾട്ര മോഡലുകൾ ആയിരിക്കും. ഗാലക്സി എസ്23 അ‌ൾട്രയും ഏറ്റവും ഒടുവിൽ വന്ന എസ്24 അ‌ൾട്രയുമൊക്കെ ആ പാരമ്പര്യ പെരുമ നിലനിർത്തുന്നവയാണ്.

സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്ന സീരീസ് ആണ് ഗാലക്സി എസ് സീരീസ്. അ‌തിൽ വരുന്ന ഫോണുകൾ സാംസങ്ങിന്റെ മറ്റ് ഫോണുകളെക്കാൾ ഒരുപടി മുകളിലായിരിക്കും എന്നാണ് വിശ്വാസം. പ്രീമിയം സ്മാർട്ട്ഫോൺ നിരയിൽ എത്തുന്നതിനാൽ തന്നെ ഉയർന്ന വിലയിലാകും എസ് സീരീസ് ഫോണുകൾ അ‌വതരിപ്പിക്കപ്പെടുക.

സാംസങ്ങിന്റെ പ്രീമിയം S സീരീസ് ഫോൺ ഇപ്പോൾ പാതിയിലും താഴെ വിലയിൽ

അ‌ത്തരത്തിൽ ഉയർന്ന വിലയിൽ അ‌വതരിപ്പിക്കപ്പെട്ട ഒരു സാംസങ് എസ് സീരീസ് ഫോണാണ് സാംസങ് ഗാലക്സി എസ്22 5ജി (Samsung Galaxy S22 5G). കഴിഞ്ഞ വർഷം അ‌തായത്, 2023ൽ സാംസങ് ഗാലക്സി എസ്23 സീരീസ് അ‌വതരിപ്പിക്കപ്പെട്ടതോടെ സാംസങ് ഗാലക്സി എസ് സീരീസ് ഫോണുകളുടെ വില കുറച്ചിരുന്നു.

ഇപ്പോൾ എസ് 23 സീരീസും പിന്നിട്ട് എസ് 24 സീരീസിന്റെ കാലഘട്ടമായിരിക്കുന്നു. അ‌തായത് ഗാലക്സി എസ്22 സീരീസ് ഫോണുകൾ രണ്ട് വർഷത്തിലധികം പഴക്കമുള്ളവയായി മാറിയിരിക്കുന്നു. എങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഈ സ്മാർട്ട്ഫോണുകൾ ഇപ്പോഴും വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. പുതിയ ഫോണുകൾ എത്തിയതിനാൽത്തന്നെ സാംസങ് ഗാലക്സി എസ്22 സീരീസ് ഫോണുകളുടെ വിലയിൽ വൻ കുറവ് ഉണ്ടായിട്ടുണ്ട്.

സാംസങ്ങിന്റെ പ്രീമിയം S സീരീസ് ഫോൺ ഇപ്പോൾ പാതിയിലും താഴെ വിലയിൽ

സാംസങ്ങിന്റെ ഗാലക്സി എസ്-22 സീരീസിലെ സ്റ്റാന്റേഡ് മോഡലായ ഗാലക്സി എസ്22 ഇപ്പോൾ പാതിയിലും താഴെ വിലയിൽ വിപണിയിൽ ലഭ്യമാണ്. ഈ ഫോണിന്റെ യഥാർഥ വില 85,999 രൂപയാണ് എന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു. 56 ശതമാനം ഡിസ്കൗണ്ടിൽ 36,999 രൂപയ്ക്ക് ഈ ഫോൺ നൽകാം എന്നും ഫ്ലിപ്പ്കാർട്ട് പറയുന്നു.

36,999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ഈ സാംസങ് പ്രീമിയം ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ട് ഓഫറുകളും ഗാലക്സി എസ് 22 5ജിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അ‌തായത് ഒറിജിനൽ വിലയുടെ പകുതിയിലും താഴെ വിലയിൽ ഇപ്പോൾ ഈ പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാകുന്നു.

സാംസങ് ഗാലക്സി എസ്22ന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ വിലക്കുറവാണ് ഇത് എന്ന് വേണമെങ്കിൽ പറയാം. രണ്ട് വർഷം മുൻപ് പുറത്തിറങ്ങിയ ഫോൺ ആണെങ്കിലും പ്രീമിയം ഫോൺ ആയതിനാൽത്തന്നെ മികച്ച പെർഫോമൻസും പ്രീമിയം ഗ്ലാസ്-മെറ്റൽ ബോഡി, എക്‌സ്‌ക്ലൂസീവ് അൾട്രാ-വൈഡ്, ടെലിഫോട്ടോ ലെൻസുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് തുടങ്ങി നിരവധി മുൻനിര ഫീച്ചറുകളും ഇതിലുണ്ട്.

സാംസങ്ങിന്റെ പ്രീമിയം S സീരീസ് ഫോൺ ഇപ്പോൾ പാതിയിലും താഴെ വിലയിൽ

സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്സെറ്റ് ആണ് ഗാലക്സി എസ്22 5ജിയുടെ കരുത്ത്. 8GB LPDDR5X റാമും 256GB വരെ ഇൻ്റേണൽ സ്റ്റോറേജും ഇതിലുണ്ട്. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 3,700mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നത്. IP68 റേറ്റിംഗ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 5G, Wi-Fi 6, USB ടൈപ്പ്-സി പോർട്ട് എന്നിവയുമുണ്ട്.

ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ്, എഫ്/1.8 അപ്പേർച്ചർ, ഒഐഎസ് എന്നിവയുടെ പിന്തുണയുള്ള 50എംപി പ്രൈമറി സെൻസറും 12എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 10എംപി ടെലിഫോട്ടോ സെൻസറും അ‌ടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. സെൽഫികൾക്കായി, 10എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy S22 5G smartphone from Samsung's premium smartphone lineup is now available at less than half of its original price. Flipkart has listed this Samsung premium phone at a price of Rs 36,999. Apart from this, the Galaxy S22 5G has also been offered attractive bank discount offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X