യാതൊരു നിബന്ധനയുമില്ല! സാംസങ് ഗാലക്സി എസ്22 ന് 46,000 രൂപ ഡിസ്കൗണ്ട്, ബാങ്ക് ഓഫർ വേറെയും; പുതിയ വില ഇതാ
ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇയർ എൻഡ് സെയിലിൽ സാംസങ്ങിന്റെ ജനപ്രിയ സ്മാർട്ട്ഫോണുകളിൽ ഒന്നായ ഗാലക്സി എസ്22 ( Samsung Galaxy S22 ) ന് യാതൊരു നിബന്ധനകളുമില്ലാതെ ഒറ്റയടിക്ക് 46,000 രൂപയുടെ ഡിസ്കൗണ്ട്. ഈ ഫോണിന് ഇതുവരെ കിട്ടിയിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഡിസ്കൗണ്ടാണ് ഇത്.
ഫ്ലിപ്പ്കാർട്ടിലെ സാംസങ് ഗാലക്സി എസ്22 ന്റെ പേജിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഈ ഫോണിന്റെ യഥാർഥ വില 85,999 രൂപയാണ്. എന്നാൽ പകുതിയിലേറെ ഡിസ്കൗണ്ടിൽ അതായത് 53 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ട് നൽകി 39,999 രൂപ വിലയിലാണ് ഗാലക്സി എസ്22 ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വർഷമാണ് ഗാലക്സി എസ്22 വിപണിയിൽ എത്തിയത്. 72,999 രൂപ വിലയിൽ ഈ ഫോൺ ലഭ്യമായിരുന്നു. ആ നിലയ്ക്ക് പരിശോധിച്ചാൽ 33,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിവിധ ഓഫർ സെയിലുകളും മറ്റും വരുമ്പോൾ ഗാലക്സി എസ്22 ന് ഡിസ്കൗണ്ടുകൾ ലഭ്യമായിരുന്നു എങ്കിലും ഒറ്റയടിക്ക് ഇത്രയും വില കുറയുന്നത് ആദ്യമാണ്.
വിലയിലെ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ വിവിധ ബാങ്ക് ഓഫറുകളും 39,999 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ സാംസങ് ഗാലക്സി എസ്22 ന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. നാൽപ്പതിനായിരം രൂപയിൽ താഴെ വിലയിൽ നിരവധി മികച്ച ഫോണുകൾ ലഭ്യമാണ്. എന്നാൽ ഇത്രയും ഡിസ്കൗണ്ടിൽ ലഭ്യമാകുന്ന ഒരു പ്രീമിയം ഫോൺ വേറെയുണ്ടോ എന്ന് സംശയമാണ്.

നത്തിങ് ഫോൺ 2 അടക്കമുള്ള സ്മാർട്ട്ഫോണുകൾ ഇപ്പോൾ 35,000 രൂപയിൽ താഴെ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. ഇയർ എൻഡ് സെയിലിനോട് അനുബന്ധിച്ചാണ് ഈ ഓഫർ ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ നിലവിലെ ഏറ്റവും കരുത്തൻ പ്രോസസറെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പുമായി കഴിഞ്ഞ ദിവസം ഐക്യൂ 12 ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി.
പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന ഐക്യൂ 12 ലോഞ്ച് ഓഫറുകളുടെ സഹായത്താൽ 50000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ് എന്നതും ഈ ഘട്ടത്തിൽ ഓർക്കാവുന്നതാണ്. ഗാലക്സി എസ്22 വാങ്ങാൻ താൽപര്യമുള്ളവർക്ക് തീർച്ചയായും ഇപ്പോൾ ലഭ്യമായിരിക്കുന്ന ഓഫർ പരിഗണിക്കാം. ഡിസംബർ 16 വരെയാണ് ഇയർ എൻഡ് സെയിൽ നടക്കുക.
കഴിഞ്ഞ വർഷം ഇറങ്ങിയതാണെങ്കിലും ഗാലക്സി എസ്22 ഒരു പ്രീമിയം 5ജി സ്മാർട്ട്ഫോൺ ആണ്. മികച്ച ക്യാമറ സജ്ജീകരണവും മികച്ച പെർഫോമൻസും ഉള്ള ഒരു പ്രീമിയം സ്മാർട്ട്ഫോൺ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഗാലക്സി എസ്22 ന് ലഭിച്ചിരിക്കുന്ന ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താവുന്നതാണ്.

2022 ഫെബ്രുവരിയിൽ ഇന്ത്യയിൽ എത്തിയ ഗാലക്സി എസ്22 പെർഫോമൻസിന്റെ കാര്യത്തിൽ മികച്ച നിലവാരമാണ് പുലർത്തുന്നത്. 4nm ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസറാണ് ഗ്യാലക്‌സി എസ്22-ന് കരുത്ത് പകരുന്നത്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും ഇതിനോടൊപ്പമുണ്ട്.
120Hz വരെ റിഫ്രഷ് റേറ്റുള്ള 6.1-ഇഞ്ച് ഫുൾ-HD+ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. ക്യാമറ മികവിനായി 50 എംപി പ്രധാന ക്യാമറ, 12 എംപി അൾട്രാവൈഡ് ലെൻസ്, 10 എംപി ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് എസ് 22 അവതരിപ്പിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.
സ്റ്റീരിയോ സ്പീക്കറുകൾ, IP68 വാട്ടർ റെസിസ്റ്റൻസ്, 25W ഫാസ്റ്റ് ചാർജിംഗ് തുടങ്ങിയവയും എസ്22 -ൽ ഉണ്ട്. ഈ വർഷം ഇറങ്ങിയ സാംസങ് ഗാലക്സി എസ്23 മോഡലുമായി വളരെ ചെറിയ വ്യത്യാസങ്ങൾ മാത്രമാണ് ഈ ഫോണിനുള്ളത് എന്നതും ശ്രദ്ധേയമാണ്. അതിനാൽത്തന്നെ താൽപര്യമുള്ളവർക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ്.


Click it and Unblock the Notifications








