ഇങ്ങനെ ഓഫർ കൊടുത്താൽ ആരും വാങ്ങിപ്പോകും! ഫ്ലിപ്പ്കാർട്ടിൽ സാംസങ് ഗാലക്സി എസ് 22 പ്ലസിന് ഓഫറുകളുടെ പെരുമഴ
ആളുകൾ ഏറെ സന്തോഷിക്കുന്ന ഉത്സവസമയങ്ങളിൽ വിവിധ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ( Flipkart ) അടക്കമുള്ള ഇകൊമേഴ്സ് രംഗത്തെ വമ്പൻമാർ രംഗത്തെത്താറുണ്ട്. ഇപ്പോൾ ക്രിസ്മസിന്റെയും പുതുവർഷത്തിന്റെ ആഘോഷങ്ങളിലേക്ക് ആളുകൾ കടക്കുമ്പോൾ ഈ പതിവ് തെറ്റിക്കാതെ ബിഗ് സേവിങ് ഡേയ്സ് എന്ന പേരിൽ കിടിലൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് രംഗത്തുണ്ട്. വിവിധ കമ്പനികളുടെ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവും വിവിധ ബാങ്ക് ഡിസ്കൗണ്ടുകളും ഈ ഓഫർ സെയിലിലൂടെ ലഭ്യമാണ്.

ഈ ഘട്ടത്തിൽ ഫ്ലിപ്പ്കാർട്ടിൽനിന്ന് മികച്ച ഡീലിൽ വാങ്ങാൻ സാധിക്കുന്നൊരു മോഡലാണ് സാംസങ് ഗാലക്സി എസ്22 പ്ലസ്. ഒരു മികച്ച മുന്തിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തമാക്കാവുന്ന നല്ലൊരു ഓപ്ഷൻ കൂടിയാണ് സാംസങ് ഗാലക്സി എസ്22 പ്ലസ്. സാംസങ്ങിൽ നിന്നുള്ള ഈ മുൻനിര 5ജി മോഡലിന് 85,000 രൂപയായിരുന്നു വില. എന്നാൽ ഓഫറുകളോടെ ഫ്ലിപ്കാർട്ട് 60,000 രൂപയിൽ താഴെ വിലയ്‌ക്ക് ആണ് സാംസങ് ഗാലക്സി എസ്22 പ്ലസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ബാങ്ക് ഓഫറുകൾ ഉൾപ്പെടെ വളരെ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ ലഭിക്കും. എന്നാൽ ഫ്ലിപ്പ്കാർട്ടിലെ ഡീലുകൾ സാധാരണയായി പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ. അതിനാൽ ഈ ഡിസ്കൗണ്ട് ഓഫർ എത്രദിവസം ഉണ്ടാകുമെന്ന് പറയാനാകില്ല. വില അൽപ്പം കൂടുമെങ്കിലും ഉയർന്ന വിലയുടെ സാംസങ് ഫോണുകളെല്ലാം മികച്ച നിലവാരം പുലർത്തുന്നവയാണ്. നല്ലൊരു 5ജി ഫോൺ തേടുന്നവർക്ക് മികച്ച ഓപ്ഷനാണ് സാംസങ് ഗാലക്സി എസ്22 പ്ലസ്. ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിചയപ്പെടാം.

മികച്ചഫോൺ ഏറ്റവും കുറഞ്ഞ വിലയിൽ
2022 ൽ പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ചവയുടെ ലിസ്റ്റിലുള്ള ഫോൺ ആണ് സാംസങ് ഗാലക്സി എസ് 22+. ഈ വർഷം ആദ്യം പുറത്തിറക്കിയ ഈ സ്മാർട്ട്ഫോൺ ഇത് ഇപ്പോൾ കിട്ടാവുന്നതിൽ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സാംസങ് സ്മാർട്ട്ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവർ ഈ ഡീൽ നഷ്‌ടപ്പെടുത്തരുത്. മികച്ച ക്യാമറയാണ് എസ്22 പ്ലസിലുള്ളത്. ഫോട്ടോഗ്രാഫി പ്രേമികൾക്കും നല്ല വീഡിയോകൾ ഷൂട്ട് ചെയ്യാൻ ഒരു ഉപകരണം ആവശ്യമുള്ളവർക്കും ആകർഷകമായ ഷോട്ടുകൾ ലഭിക്കാൻ ഈ സ്മാർട്ട്‌ഫോണിനെ എളുപ്പത്തിൽ ആശ്രയിക്കാം.

ഉയർന്ന നിലവാരമുള്ള സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസി ചിപ്സറ്റെ് ആണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ഇത് വേഗതയേറിയതും സുഗമവുമായ പ്രകടനം വാഗ്ദാനം ചെയ്യുന്നു. കൂടാതെ കൂടുതൽ ഗ്രാഫിക്ക് സപ്പോർട്ട് ആവശ്യപ്പെടുന്ന ഗെയിമുകൾ യാതൊരു മടുപ്പും കൂടാതെ ഈസിയായി ഈ സ്മാർട്ട്ഫോണിൽ കളിക്കാം. ഒരുപാട് ആപ്പുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കുമ്പോഴും യാതൊരു മന്ദതയും കൂടാതെ ടാസ്കുകൾ അതിവേഗം നടത്താനും ലോഡ് കൂടിയ പ്രവൃത്തികൾ പോലും സുഗമമായി കൈകാര്യം ചെയ്യാനും ഈ സ്മാർട്ട്ഫോണിന് കഴിയും.

45 വാട്ട് ഫാസ്റ്റ് വയർഡ് ചാർജിങ് പിന്തുണുള്ള 4,500എംഎഎച്ചിന്റേതാണ് ബാറ്ററി. പക്ഷേ റീട്ടെയിൽ ബോക്സിൽ സാംസങ് ചാർജർ അയയ്ക്കുന്നില്ല, അതിനാൽ നിങ്ങൾ അത് പ്രത്യേകം വാങ്ങേണ്ടിവരും എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. സാംസങ്ങിന്റെ മുൻനിര ഫോണുകൾ വിപണിയിലെ ഏറ്റവും മികച്ച ഡിസ്പ്ലേകളുമായാണ് എത്തുന്നത് എന്നതിനാൽ ഡിസ്പ്ലേയുടെ കാര്യത്തിൽ സംശയമേ വേണ്ട.

6.6-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എസ് 22 പ്ലസിൽ ഉള്ളത്. കൂടാതെ വേരിയബിൾ റിഫ്രഷ് റേറ്റിനുള്ള പിന്തുണയും ഇതിന് ഉണ്ട്. IP68-റേറ്റഡ് ആണ് എന്നതാണ് ഈ സാംസങ് ഫോണിന്റെ അധിക ബോണസ്. ഇത്രയും മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളുന്നതിനാൽത്തന്നെ ഇപ്പോഴത്തെ കുറഞ്ഞ വിലയിൽ സാംസങ് ഗാലക്സി എസ് 22+ വാങ്ങുന്നത് പരിഗണിക്കാം.

ഫ്ലിപ്പ്കാർട്ടിലെ വില
59,999 രൂപയ്ക്ക് ആണ് സാംസങ് ഗാലക്സി എസ് 22+ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 84,999 രൂപയാണ് സാംസങ് ഇന്ത്യയിൽ ഈടാക്കിയിരുന്നത്. അതായത് 25,000 രൂപയുടെ വൻ കിഴിവാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. വിവിധ ബാങ്ക് കാർഡുകളിൽ 5,000 രൂപയുടെ അധിക ഡിസ്കൗണ്ട് ഓഫറും ഉണ്ട്. ബാങ്ക് ഓഫർ കൂടി നേടാനായാൽ വില 54,999 രൂപയായി കുറയും. 22,500 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഉണ്ട്, അതിനർത്ഥം ഈ സ്മാർട്ട്ഫോൺ വില വീണ്ടും കുറയും എന്നുതന്നെയാണ്. അതിനാൽത്തന്നെ ഇതൊരു മികച്ച ഡീൽ ആണ്.


Click it and Unblock the Notifications








