Home
Mobile

സാംസങ് ഗാലക്സി എസ്24 സീരീസ് ലോഞ്ച് അ‌ടുത്തയാഴ്ച: ഗാലക്സി എസ്23, എസ്23+ മോഡലുകളുടെ വില 10000 രൂപ കുറച്ചു

സ്മാർട്ട്ഫോൺ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസങ് ഗാലക്സി എസ്24 സീരീസിന്റെ ലോഞ്ച് അ‌ടുത്ത ആഴ്ച നടക്കാനിരിക്കെ, നിലവിലെ എസ്23 സീരീസിൽ ഉൾപ്പെടുന്ന ഗാലക്സി എസ്23, ഗാലക്സി എസ്23 പ്ലസ് സ്മാർട്ട്ഫോണുകളുടെ വില കുറഞ്ഞു. ഇപ്പോൾ ഈ രണ്ട് മോഡലുകളും 10000 രൂപ വിലക്കുറവിൽ വാങ്ങാൻ ലഭ്യമാണ്.

ലോഞ്ച് ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ ഗാലക്സി എസ്23 സീരീസ് ഫോണുകളുടെ വില ഔദ്യോഗികമായി കുറച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസാണ് ഗാലക്സി എസ്23 (Samsung Galaxy S23 Series). അ‌തിൽ രണ്ട് മോഡലുകൾക്ക് മാത്രമാണ് ഇപ്പോൾ 10000 രൂപ കുറച്ചിരിക്കുന്നത്.

ഗാലക്സി എസ്23, എസ്23+ മോഡലുകളുടെ വില 10000 രൂപ കുറച്ചു

നിലവിലെ സാംസങ്ങിന്റെ ഏറ്റവും മികച്ച സ്മാർട്ട്ഫോണായ ഗാലക്സി എസ്23 അ‌ൾട്ര ഈ സീരീസിൽ ഉൾപ്പെടുന്ന സ്മാർട്ട്ഫോൺ ആണ്. ഗാലക്‌സി എസ് 23 അൾട്രയ്ക്ക് ഔദ്യോഗിക വിലക്കുറവ് ഇല്ല, എന്നാൽ ഇത് കുറഞ്ഞ നിരക്കിൽ ഓഫ്‌ലൈനിൽ ലഭിക്കും. എസ്24 അ‌ൾട്ര ലോഞ്ച് അ‌ടുത്തിരിക്കുന്നതിനാൽ എസ്23 അ‌ൾട്രയ്ക്കും അ‌ധികം ​വൈകാതെ വിലക്കുറവ് പ്രതീക്ഷിക്കാം.

നിലവിൽ സാംസങ് നൽകിയ 10000 രൂപയുടെ വിലക്കുറവിന് പുറമേ, ഓൺ​ലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രത്യേക ബാങ്ക് ഓഫറുകളും എസ്23 സീരീസിന് ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകളുടെ ഇഎംഐ, ക്രെഡിറ്റ് കാർഡ് ഫുൾ സ്വൈപ്പ് എന്നിവയിൽ 10,000 ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 54,999 രൂപ വിലയിൽ ഈ ഫോൺ ഇപ്പോൾ വാങ്ങാം.

ഗാലക്സി എസ്23, എസ്23+ മോഡലുകളുടെ വില 10000 രൂപ കുറച്ചു

സാംസങ് ഗാലക്‌സി എസ്23, എസ് 23 + എന്നിവയുടെ പുതിയ വില: സാംസങ് ഗാലക്സി എസ്23യുടെ 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ലോഞ്ച് വില 74999 രൂപ ആയിരുന്നു. എന്നാൽ പുതിയ വിലക്കുറവ് വന്നതോടെ ഇത് 64999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 10000 രൂപ ബാങ്ക് ഡിസ്കൗണ്ടും പ്രയോജനപ്പെടുത്തിയാൽ ഇത് 54999 രൂപയ്ക്ക് കിട്ടും.

അ‌തേപോലെ ഗാലക്സി എസ്23യുടെ 256GB വേരിയന്റിന് 79999 രൂപയായിരുന്നു ലോഞ്ച് ​പ്രൈസ്. ഇതിപ്പോൾ 69999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്ക് ഓഫർ കൂടി കുറച്ചാൽ 59999 രൂപയ്ക്ക് ഈ പ്രീമിയം സ്മാർട്ട്ഫോൺ ലഭ്യമാകും. ഇതേ രീതിയിലുള്ള വിലക്കുറവ് എസ്23 പ്ലസ് മോഡലിലും ലഭ്യമാണ്.

സാംസങ് ഗാലക്സി എസ് 23 പ്ലസിന്റെ 8GB + 256GBമോഡലിന് 94,999 രൂപയായിരുന്നു വില. എന്നാൽ 10000 രൂപ വിലക്കുറവിനും 10000 രൂപ ബാങ്ക് ഡിസ്കൗണ്ടിനും ശേഷം ഈ ഫോൺ ഇപ്പോൾ 74999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. എസ്23 പ്ലസിന്റെ 512GB വേരിയന്റിനും വിലക്കുറവും ഡിസ്കൗണ്ടും ബാധകമാണ്.

ഗാലക്സി എസ്23, എസ്23+ മോഡലുകളുടെ വില 10000 രൂപ കുറച്ചു

ഗാലക്സി എസ്23 പ്ലസിന്റെ 512 ജിബി വേരിയന്റിന്റെ ഇന്ത്യയിലെ ലോഞ്ച് ​പ്രൈസ് 104999 രൂപയാണ്. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ​പ്രൈസ് കട്ടിന് പിന്നാലെ ഇതിന്റെ വില 94999 രൂപയായി കുറഞ്ഞു. ഇതോടൊപ്പം ബാങ്ക് ഓഫറായി 10000 രൂപ ഡിസ്കൗണ്ട് കൂടി ലഭിക്കുന്നതിനാൽ ഈ വേരിയന്റിന്റെ വില 84999 രൂപയായി കുറയുന്നു.

ചുരുക്കത്തിൽ നിലവിലുണ്ടായിരുന്നതിനെക്കാൾ 20000 രൂപ വിലക്കുറവിൽ സാംസങ് ഗാലക്സി എസ്23, എസ്23 പ്ലസ് മോഡലുകൾ ഇപ്പോൾ ഇന്ത്യയിൽ വാങ്ങാൻ സാധിക്കും. എന്നാൽ പുതിയ സീരീസ് എത്താൻ പോകുന്നതിനാൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തി ഈ ഫോണുകൾ വാങ്ങേണ്ടതുണ്ടോ എന്ന് ഉപയോക്താക്കൾ തന്നെ തീരുമാനിക്കേണ്ടതുണ്ട്.

എഐ അ‌ടക്കം ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് സാംസങ് ഗാലക്സി എസ്24 സീരീസ് ജനുവരി 17 ന് ലോഞ്ച് ചെയ്യാൻ പോകുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ കേമൻമാരാണ് ഈ വർഷത്തെ എസ്24 സീരീസ് ഫോണുകൾ എന്നാണ് ഇതിനകം പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എങ്കിലും ഇപ്പോൾ ലഭ്യമാകുന്ന ഓഫർ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചാൽ എസ്23 പ്ലസ് മോഡലാണ് കൂടുതൽ നല്ലത്.

More from GizBot

Best Mobiles in India

English summary
With the launch of the Samsung Galaxy S24 series set to take place next week, the prices of the Galaxy S23 and Galaxy S23 Plus smartphones have dropped. Now both these models are available for purchase at a discount of Rs.10000. Apart from this, a bank discount of Rs.10000 is also available. So you can get these models for a total of Rs 20,000 less.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X