ഇങ്ങനെ വില കുറഞ്ഞാൽ എങ്ങനെ ശരിയാകും! ഈ കിടിലൻ സാംസങ് ഫോണുകൾ വമ്പൻ വിലക്കുറവിൽ
സാംസങ് തങ്ങളുടെ സാംസങ് ഗാലക്‌സി എസ്24 എഫ്ഇ (Samsung Galaxy S24 FE) സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി സാംസങ് തങ്ങളുടെ രണ്ട് പ്രധാനപ്പെട്ട സ്മാർട്ട്ഫോണുകളുടെ വില കുറച്ചു. സാംസങ് ഗാലക്‌സി എസ്23 എഫ്ഇ (Samsung Galaxy S23 FE), സാംസങ് ഗാലക്‌സി എ35 (Samsung Galaxy A35) സ്മാർട്ട്‌ഫോണുകൾ നിലവിൽ 17,000 രൂപ വരെ കിഴിവോടെ ലഭ്യമാണ്. ഇതിന് പുറമെ, ഫോൺ പ്രേമികൾക്ക് ഈ സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. ഇതിനെ കുറിച്ച് അറിയേണ്ട എല്ലാ വിശദാംശങ്ങളും താഴെ നൽകിയിട്ടുണ്ട്.
സാംസങ് ഗാലക്‌സി എസ്23 എഫ്ഇ 2023 ഒക്ടോബർ 4ന് ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ലോഞ്ച് സമയത്ത്, സ്മാർട്ട്‌ഫോൺ 59,999 രൂപയ്ക്ക് ആയിരുന്നു കമ്പനി ഇറക്കിയത്. സാംസങ്ങിൻ്റെ വെബ്‌സൈറ്റിൽ ഈ സ്മാർട്ട്‌ഫോൺ ഇപ്പോൾ 54,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഉപയോക്താക്കൾക്ക് ഈ സ്മാർട്ട്‌ഫോൺ വാങ്ങുമ്പോൾ 17,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. ഇതോടെ സ്മാർട്‌ഫോണിൻ്റെ വില 37,999 രൂപയായി കുറയും.

ഇതിന് പുറമെ, വാങ്ങുന്നവർക്ക് അവരുടെ പഴയ സ്മാർട്ട്‌ഫോൺ സാംസങ് ഗാലക്‌സി എസ് 23 എഫ്ഇയിലേക്ക് മാറ്റുന്നതിലൂടെ 25,000 രൂപ വരെ ലാഭിക്കുകയും ചെയ്യാം. ചുരുക്കി പറഞ്ഞാൽ 54,999 രൂപയുടെ ഫോൺ 20000 രൂപ വരെ വില കുറച്ച് വാങ്ങിക്കാം 'എന്ന് സാരം.
യുവ തലമുറയിൽ പെട്ട ഗാലക്‌സി ഉപയോക്താക്കൾക്ക് സാംസങ്ങിൻ്റെ ഏറ്റവും മികച്ച മുൻനിര അനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഗാലക്‌സി എസ് 23 എഫ്ഇ, പ്രീമിയം ഫീച്ചറുകളാൽ നിറഞ്ഞതാണ്. ഒപ്പം ശക്തമായ പ്രകടനം നൽകുകയും ചെയ്യുന്നു. ഇത് ഗെയിമിംഗ് പ്രേമികൾക്ക് ഒരു തികഞ്ഞ കൂട്ടാളിയാണ് എന്നതിൽ സംശയമില്ല.
പ്രീമിയം മെറ്റലും ഗ്ലാസും കൊണ്ട് നിർമ്മിച്ച ഗാലക്‌സി എസ് 23 എഫ്ഇ സ്റ്റൈലിഷ് രൂപവും ഭാവവും കൊണ്ട് നിറഞ്ഞതാണ്. 120 Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും, തിളക്കമുള്ള, സൂപ്പർ സ്മൂത്ത് 6.4 -ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയും ആണ് നൽകിയിരിക്കുന്നത്. ബാക്കിൽ, ഇതിന് 3X ഒപ്റ്റിക്കൽ സൂമോട് കൂടിയ ഫ്ലാഗ്ഷിപ്പ് ഗ്രേഡ് 50MP (W) + 12MP (UW) + 8MP (OIS) ക്യാമറയുണ്ട്.
ഗാലക്‌സി എസ് 23 എഫ്ഇയിലെ നൈറ്റ്ഗ്രാഫി ഫീച്ചർ ഇരുട്ടിലും ലൈഫ് ലൈക്ക് നിറങ്ങളിൽ വ്യക്തമായ സെൽഫികളും പോർട്രെയ്‌റ്റുകളും എടുക്കാൻ നിങ്ങളെ അനുവദിക്കുന്നു. അഡ്വാൻസ്ഡ് ഡിജിറ്റൽ ഇമേജ് സ്റ്റെബിലൈസേഷൻ (VDIS) ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസർ (OIS) ആംഗിൾ ഉപയോഗിച്ച് ബാക്ക് ക്യാമറയിൽ യാത്രയ്ക്കിടയിൽ പോലും ഷോട്ടുകൾ എടുക്കാൻ സാധിക്കും.
സാംസങ് ഗാലക്‌സി എ35 (Samsung Galaxy A35) സ്മാർട്ട്‌ഫോണിലേക്ക് വരുമ്പോൾ 2023 മാർച്ച് 10ന് ഇന്ത്യയിൽ അവതരിപ്പിച്ച ഫോൺ ആണ് ഇത്. ലോഞ്ച് ചെയ്ത സമയത്ത് 30,999 രൂപയായിരുന്നു ഇതിന്റെ വില. എന്നാൽ ഇപ്പോൾ ഈ ഫോൺ വാങ്ങുന്നവർക്ക് എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 5,000 രൂപ തൽക്ഷണ കിഴിവ് നേടാൻ സാധിക്കും.
അങ്ങനെ സാംസങ് ഗാലക്‌സി എ35 സ്മാർട്ട്ഫോണിന്റെ വില 25,999 രൂപയായി കുറയും. കൂടാതെ, ഈ ഫോൺ വാങ്ങുന്നവർക്ക് അവരുടെ പഴയ സ്മാർട്ട്‌ഫോൺ സാംസങ് ഗാലക്‌സി എ35വുമായി എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 20,000 രൂപ വരെ ലാഭിക്കാനും സാധിക്കും എന്നത് ആണ് ഈ ഡീലിനെ കൂടുതൽ അതിശയകരമാക്കുന്നത്.
1080 x 2340 പിക്‌സൽ റെസല്യൂഷനോട് കൂടിയ 6.6 ഇഞ്ച് ഫുൾഎച്ച്‌ഡി+ ഡിസ്‌പ്ലേയോടെയാണ് സാംസങ് ഗാലക്‌സി എ35 5ജി ഫോൺ പുറത്തിറക്കിയത്. 120Hz റിഫ്രഷ് റേറ്റിൽ പ്രവർത്തിക്കുന്ന ഒരു സൂപ്പർ അമോലെഡ് പാനലിലാണ് ഈ പഞ്ച്-ഹോൾ സ്റ്റൈൽ സ്‌ക്രീൻ നിർമ്മിച്ചിരിക്കുന്നത്. 1000nits ബ്രൈറ്റ്നെസ്സ് ഉള്ള ഡിസ്‌പ്ലേ സൂര്യപ്രകാശത്തിലും ഫോൺ ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








