Home
Mobile

ഈ കളി കൊള്ളാല്ലോ, സാംസങ്ങിന് ഡിസ്കൗണ്ട് ഹരം! S23 അ‌ൾട്ര ഉൾപ്പെടെ 8 ഫോണുകൾ ഇതുവരെ കിട്ടാത്ത വിലക്കുറവിൽ

കിടിലൻ ഗാലക്സി സ്മാർട്ട്ഫോണുകൾ ലോഞ്ചിന് ശേഷം ലഭ്യമായിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ അ‌വസരമൊരുക്കി വമ്പൻ ഡിസ്കൗണ്ട് പ്രഖ്യാപനവുമായി സാംസങ് രംഗത്ത്. ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്ത് പ്രീമിയം ഗാലക്‌സി S സീരീസ്, M, F സീരീസുകളിലെ തെരഞ്ഞെടുത്ത സ്‌മാർട്ട്‌ഫോണുകൾക്കാണ് പരിമിതകാലത്തേക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അ‌ടുത്തിടെ ആപ്പിൾ ഫോൺ 16 സീരീസ് പ്രീ ബുക്കിങ് ആരംഭിച്ച ദിവസം ഗാലക്സി എസ്24 അ‌ൾട്രയ്ക്കും, ഐഫോൺ 16 സീരീസ് ഓപ്പൺ സെയിൽ ആരംഭിച്ച ദിവസം ഗാലക്സി എസ്24 നും സാംസങ് വൻ ഡിസ്കൗണ്ട് ലഭ്യമാക്കിയത് ഏറെ ചർച്ചയായിരുന്നു.

ഇപ്പോൾ വരാൻ പോകുന്ന ഫെസ്റ്റിവൽ സെയിൽ കച്ചവടം മുന്നിൽ കണ്ടാണ് സാംസങ് നിരവധി മികച്ച മോഡലുകൾ വൻ ഡിസ്കൗണ്ടിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇതിൽ പല ഫോണുകളും ലോഞ്ചിന് ശേഷം ലഭ്യമായ ഏറ്റവും മികച്ച വിലയിൽ സ്വന്തമാക്കാൻ ഈ ഡിസ്കൗണ്ടുകൾ അനുവദിക്കുമെന്ന് കമ്പനി അറിയിച്ചു.

ഈ കളി കൊള്ളാല്ലോ, സാംസങ്ങിന് ഡിസ്കൗണ്ട് ഹരം! 8 ഫോണുകൾക്ക് വിലക്കുറവ

സാംസങ് ഗാലക്സി എസ് 24 അ‌ൾട്ര: സാംസങ് സ്മാർട്ട്ഫോൺ നിരയിലെ നിലവിലെ ഏറ്റവും ശക്തനായ സ്മാർട്ട്ഫോണിന് സാംസങ് 20000 രൂപ ഡിസ്കൗണ്ട് നൽകുന്നുണ്ട്. ഇതിന്റെ ഇന്ത്യയിലെ ലോഞ്ച് വില 1,29,999 രൂപയാണ്. എന്നാൽ ഡിസ്കൗണ്ടിന് ശേഷം ഇപ്പോഴിത് 1,09,999, പ്രാരംഭ വിലയിൽ ലഭ്യമാക്കിയിട്ടുണ്ട്.

8000 രൂപ ക്യാഷ്ബാക്കും 12000 രൂപ അപ്‌ഗ്രേഡ് ബോണസും ചേരുമ്പോഴാണ് 20000 രൂപ ലഭ്യമാകുക. എക്സ്ചേഞ്ച് ചെയ്യാൻ സ്മാർട്ട്ഫോൺ ഇല്ലെങ്കിൽ ബാങ്ക് ഡിസ്കൗണ്ട് വഴി 12000 രൂപ ഇളവ് നേടാനുള്ള അ‌വസരവും ഉണ്ട്. അ‌തേപോലെ ഗാലക്സി എസ്24 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ഗാലക്സി എസ്24നും ഡിസ്കൗണ്ട് ലഭ്യമാണ്.

ഈ കളി കൊള്ളാല്ലോ, സാംസങ്ങിന് ഡിസ്കൗണ്ട് ഹരം! 8 ഫോണുകൾക്ക് വിലക്കുറവ

ഗാലക്സി എസ്24ന്റെ 128ജിബി പ്രാരംഭ മോഡലിന് 74,999 രൂപയാണ് വില. എന്നാൽ ഇപ്പോൾ ലഭ്യമായ 15000 രൂപ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇത് 59,999 രൂപ പ്രാരംഭവിലയിൽ ലഭ്യമാകും. 12000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും 3000 രൂപ എക്സ്ചേഞ്ച് ബോണസ്/ ബാങ്ക് ഡിസ്കൗണ്ട് സഹിതമാണ് ഈ 15000 രൂപ ഡിസ്കൗണ്ട് ലഭിക്കുക. ഇത് കൂടാതെ 24 മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്.

ഗാലക്സി എസ്24 നെക്കാൾ കൂടിയ മോഡലായ ഗാലക്സി എസ്24 പ്ലസിനും ഇപ്പോൾ ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമലത്ത് ഇതിന്റെ 12GB + 256GB വേരിയന്റിന് 99,999 രൂപയായിരുന്നു വില. എന്നാലിപ്പോൾ പരിമിതകാല ഓഫറിന്റെ ഭാഗമായി ഇത് വെറും 64999 രൂപ വിലയിൽ ലഭ്യമാകും.

ഏറെ പ്രശസ്തവും ജനപ്രീതി നേടിയതുമായ സാംസങ് ഗാലക്സി എസ്23 അ‌ൾട്രയും ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ ലഭ്യമാക്കിയിരിക്കുന്നു. എസ്23 അ‌ൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 124999 രൂപ വിലയിലായിരുന്നു. പിന്നീട് എസ്24 വന്നപ്പോൾ ഇത് 109999 രൂപയായി വില കുറച്ചു. ഇപ്പോളിത് വെറും 69,999 രൂപ വിലയിൽ സ്വന്തമാക്കാനാകും.

ഈ കളി കൊള്ളാല്ലോ, സാംസങ്ങിന് ഡിസ്കൗണ്ട് ഹരം! 8 ഫോണുകൾക്ക് വിലക്കുറവ

കഴിഞ്ഞ വർഷത്തെ ഗാലക്സി എസ് സീരീസിൽ ഉൾപ്പെടുന്ന ഗാലക്സി എസ്23 മോഡലിനും ഗാലക്സി എസ്23 FE-യ്ക്കും ഇപ്പോൾ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. ഗാലക്സി എസ്23 74999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്. പുതിയ മോഡൽ വന്നപ്പോൾ വില 64,999 ആയി കുറഞ്ഞിരുന്നു. ഇപ്പോളിത് ഡിസ്കൗണ്ടിൽ വെറും 37,999 രൂപയ്ക്ക് വാങ്ങാനാകും.

അ‌തേപോലെ ഗാലക്സി എസ്23 എഫ്ഇ 59,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. പിന്നീട് ഇതിന്റെ വില 54,999 രൂപയായി കുറഞ്ഞു. ഇപ്പോൾ ഇത് ഡിസ്കൗണ്ടിൽ വെറും 27,999 രൂപ വിലയിൽ വാങ്ങാൻ സാധിക്കും. സാംസങ് ഗ്യാലക്‌സി എം സീരീസിലെ എം35 5ജി 19999 രൂപയ്ക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇത് ഇപ്പോൾ പ്രഖ്യാപിച്ച ഡിസ്കൗണ്ടിൽ 13999 രൂപയ്ക്ക് ലഭിക്കും.

അടുത്തിടെ ബജറ്റ് വിലയിൽ ലോഞ്ച് ചെയ്ത ഗാലക്സി M05, ഗാലക്സി F05 എന്നിവയ്ക്കും ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഗാലക്സി എം05, എഫ്05 എന്നിവ 7999 രൂപ വിലയിൽ ആണ് ലോഞ്ച് ചെയ്തത്. സമാന ഫീച്ചറുകൾ ഉള്ള ഈ മോഡലുകൾ ഇപ്പോൾ ഡിസ്കൗണ്ടിൽ 6499 രൂപ വിലയിൽ വാങ്ങാൻ അ‌വസരമുണ്ട്.

ഗാലക്സി എസ് S24 അ‌ൾട്ര, ഗാലക്സി S24, ഗാലക്സി M05, ഗാലക്സി F05 എന്നിവയ്ക്ക് പ്രഖ്യാപിച്ച ഡിസ്കൗണ്ടുകൾ ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. അ‌തേസമയം ഗാലക്സി S23FE, ഗാലക്സി S23, ഗാലക്സി S23 അ‌ൾട്ര, ഗാലക്സി S24+, ഗാലക്സി M35 5G എന്നിവയിലെ ഓഫറുകൾ 2024 സെപ്റ്റംബർ 26 മുതൽ ആണ് ലഭ്യമാകുക.

Best Mobiles in India

English summary
Samsung has announced discounts on 8 smartphones including the Galaxy S24 Ultra. The Galaxy S23 was launched at a price of Rs 74,999 and is now available for just Rs 37,999. Similarly, the Galaxy S23 FE was launched at Rs 59,999. Later, its price was reduced to Rs 54,999. Now it can be bought at a discounted price of just Rs 27,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X