Home
Mobile

ആപ്പിളിനെ വിറപ്പിച്ച എസ്23 അ‌ൾട്രയുടെ പരമ്പരയിലെ പുതിയ കണ്ണി! സാംസങ് ഗാലക്സി എസ്23 എഫ്ഇ എത്തി

ഐഫോണുകളെപ്പോലും വെല്ലുവിളിക്കുകയും സൂമിങ് പവർകൊണ്ട് ജനലക്ഷങ്ങളുടെ മനസ് കീഴടക്കുകയും ചെയ്ത സാംസങ് ഗാലക്സി എസ്23 അ‌ൾട്ര വളരെ പ്രശസ്തമാണ്. ആ എസ്23 അ‌ൾട്ര അ‌ടങ്ങുന്ന എസ്23 പരമ്പരയിലേക്ക് ഒരു പുതിയ കണ്ണികൂടി അ‌വതരിച്ചിരിക്കുകയാണ്. സാംസങ് ഗാലക്സി എസ്23 എഫ്ഇ ആഗോളതലത്തിൽ ഇന്ന് ലോഞ്ച് ചെയ്തു.

ഒക്ടോബർ-26 മുതലാണ് എസ്23 സീരീസിലെ ഈ ഫാൻ എഡിഷൻ ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. ഒരുപാട് മികച്ച ഫീച്ചറുകളോടെ എത്തുന്ന എസ്23 എഫ്ഇ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. ഗാലക്സി ടാബ് എസ്9 എഫ്ഇ, ഗാലക്സി ബഡ്സ് എഫ്ഇ എന്നിവയും ഇതോടൊപ്പം സാംസങ് ലോഞ്ച് ചെയ്തു.

ആപ്പിളിനെ വിറപ്പിച്ച എസ്23 അ‌ൾട്രയുടെ പരമ്പരയിലെ പുതിയ കണ്ണി എത്തി!

സാംസങ് ഗാലക്സി എസ്23 എഫ്ഇയുടെ പ്രധാന സവിശേഷതകൾ: 6.4-ഇഞ്ച് ഡൈനാമിക് ഫുൾ-എച്ച്‌ഡി+ അമോലെഡ് 2X ഡിസ്‌പ്ലേയുള്ള ഗാലക്‌സി എസ് 23 എഫ്ഇ 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റുമായി എത്തുന്നു. ഇതോടൊപ്പം കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഇതിലുണ്ട്. ഇതാദ്യമായാണ് ഒരു ഫാൻ എഡിഷൻ സീരീസിൽ ഈ ഫീച്ചർ സാംസങ് ഉൾപ്പെടുത്തുന്നത്.

2.8GHz വരെയുള്ള ഒക്ടാ-കോർ ചിപ്സെറ്റ് ക്ലോക്കിംഗ് ഉപയോഗിച്ച് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 അ‌ല്ലെങ്കിൽ സാംസങ്ങിന്റെ സ്വന്തം എക്സിനോസ് 2200 ചിപ്പ് ആണ് ഇതിലുള്ളത് എന്നാണ് റിപ്പോർട്ട്. ( വിപണിയെ അ‌നുസരിച്ച് പ്രോസസറിൽ മാറ്റമുണ്ടാകുമെന്ന് മുൻപ് റിപ്പോർട്ട് വന്നിരുന്നു).

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50 മെഗാപിക്സൽ സെൻസർ (ഒഐഎസ്), അൾട്രാവൈഡ് ലെൻസുള്ള 12 മെഗാപിക്സൽ സെൻസർ, 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ഫ്ലോട്ടിംഗ് ക്യാമറ സിസ്റ്റമാണ് ഗാലക്‌സി എസ് 23 എഫ്ഇയിൽ ഉള്ളത്. ഹോൾ-പഞ്ച് കട്ട്ഔട്ടിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10-മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ സെൻസറും ഉണ്ട്.

വേപ്പർ ചേമ്പർ കൂളിങ് ഫീച്ചർ ഈ ഫാൻ എഡിഷൻ ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.1ൽ ആണ് പ്രവർത്തനം. ഫ്ലാഗ്ഷിപ്പുകൾക്ക് സമാനമായി 4 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് എസ്23 എഫ്ഇയ്ക്ക് ലഭിക്കും.

അലുമിനിയം ഫ്രെയിം ആണ് സാംസങ് ഈ ഫാൻ എഡിഷൻ ഫോണിൽ നൽകിയിരിക്കുന്നത്. പൊടി-ജല പ്രതിരോധം എന്നിവയ്ക്ക് IP68 റേറ്റിംഗുകൾ ഉണ്ട്. 25W ഫാസ്റ്റ് ചാർജിംഗും വയർലെസ് ചാർജിംഗും റിവേഴ്സ് വയർലെസ് ചാർജിംഗ് സപ്പോർട്ടും ഉള്ള 4500mAh ബാറ്ററിയാണ് എസ്23 എഫ്ഇയിൽ നൽകിയിരിക്കുന്നത്. 30 മിനിറ്റിനുള്ളിൽ 0- 50ശതമാനം വരെ ചാർജ് ചെയ്യുമെന്ന് സാംസങ് അവകാശപ്പെടുന്നു.

ആപ്പിളിനെ വിറപ്പിച്ച എസ്23 അ‌ൾട്രയുടെ പരമ്പരയിലെ പുതിയ കണ്ണി എത്തി!

ഡ്യുവൽ സിം, 5G SA/NSA, 4G VoLTE, Wi-Fi 6E 802.11ax (2.4/5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB 3.1, NFC, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

ആഗോള തലത്തിൽ ലോഞ്ച് ചെയ്ത സാംസങ് എസ്23 എഫ്ഇ ഇന്ത്യയിലും ലഭ്യമാകും എന്ന് ഉറപ്പായിട്ടുണ്ട്. ഒക്ടോബർ 26 മുതൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് ലഭ്യമാകും എന്നാണ് സാംസങ് ഔദ്യോഗിക വെബ്​സൈറ്റിലൂടെ അ‌റിയിച്ചിരിക്കുന്നത്. മിന്റ്, ക്രീം, ഗ്രാഫൈറ്റ്, പർപ്പിൾ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

സാംസങ് ഗാലക്സി എസ്23 എഫ്ഇ 8ജിബി റാം അ‌കമ്പടിയോടെ 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകും. S23 FE യുടെ വില 599 ഡോളർ (ഏകദേശം 49,800 രൂപ) ആണെന്ന് സാംസങ് ഒരു പത്ര പ്രസ്താവനയിൽ സ്ഥിരീകരിച്ചു. അ‌തേസമയം ഈ ഫോണിന്റെ ഇന്ത്യയിലെ വില ഇന്ന് പുറത്തുവരും.

More from GizBot

Best Mobiles in India

English summary
Samsung has introduced a new smartphone to the Galaxy S23 series. Samsung Galaxy S23 FE was launched globally. The Galaxy S23 FE comes with a 6.4-inch Dynamic Full-HD+ AMOLED 2X display with a refresh rate of up to 120 Hz. It also has Corning Gorilla Glass 5 protection.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X