ഗാലക്സി എസ് 23 അൾട്രായ്ക്ക് വിലക്കൂടുതൽ; സാധാരണക്കാരന് വാങ്ങാൻ പറ്റിയ എസ് 23 ഇറക്കാൻ സാംസങ്
നിലവിൽ സാംസങിന്റെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എസ് 23 അൾട്രാ. ആപ്പിൾ ഫോണുകൾക്ക് വരെ ശക്തമായ വെല്ലുവിളി നടത്താൻ ഈ ഫോണുകൾക്ക് സാധിക്കുന്നതാണ്. എന്നാൽ ഉയർന്ന വിലയാണ് ഈ ഫോണിൽ നിന്ന് സാധാരണക്കാരെ അകറ്റി നിർത്തുന്നത്. എന്നാൽ ഇത്തരക്കാർക്കായി എസ് 23യുടെ പുതിയ വേർഷൻ ഇറക്കുകയാണ് സാംസങ്.
ഫോണിന്റെ ഫാൻ എഡിഷൻ മോഡൽ ആയ ഗാലക്സി എസ് 23 എഫ്ഇ ആണ് പുറത്തിറക്കുക. ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യമോ ഫോൺ പുറത്തിറങ്ങും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗൂഗിൾ പിക്സലിൻ 7ന്റെ വില ആയിരിക്കും ഗാലക്സി എസ് 23 എഫ്ഇയ്ക്ക് നൽകുക എന്നാണ് 9 ടു 5 എന്ന മാധ്യമം പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

വരാനിരിക്കുന്ന ഫോണിന് 599 ഡോളർ ആയിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 50,000 രൂപയുടെ അടുത്ത് വരും. ഇതിന് പുറമെ വിലയിൽ 100 ഡോളറോളം കുറവ് വരാൻ സാധ്യത ഉണ്ടെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. സാംസങ് ഗാലക്സി എസ് 23 അൾട്രായുടെ വില ആരംഭിക്കുന്നത് തന്നെ 1,24,000 രൂപയിൽ നിന്നാണ്. ആയതിനാൽ തന്നെ പുതിയതായി ഇറങ്ങുന്ന ഫോൺ സാധാരണക്കാർക്കും സ്വന്തമാക്കാവുന്നതാണ്.
ഫോണിൽ ഉണ്ടാകാൻ പോകുന്ന പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിചയപ്പെടാം. കാനഡയിലും യുഎസിലുമായിരിക്കും ഫോൺ ആദ്യം എത്തുക. സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റ് ഫോണിൽ ഇടം പിടിയ്ക്കാൻ സാധ്യത ഉണ്ട്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് ആകട്ടെ 120 Hz പുതുക്കൽ നിരക്ക്, 1450 nits-ന്റെ പരമാവധി തെളിച്ചം എന്നിവയും ഉണ്ടായേക്കാം. 6.4 ഇഞ്ച് ഡൈനാമിക് AMOLED ഡിസ്പ്ലേ ആയിരിക്കും സാംസങ് ഗാലക്സി എസ് 23 എഫ്ഇയ്ക്ക് നൽകുക.

8 GB LPDDR5 റാമും 128 GB/256 GB റോമും ഫോണിൽ ഉണ്ടായേക്കാമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്യാമറകളുടെ കാര്യം പരിശോധിക്കുകയാണെങ്കിൽ 50 എംപി ഒഐഎസ് പ്രൈമറി ക്യാമറ സെൻസറും 12 എംപി അൾട്രാ വൈഡ് ലെൻസും 8 എംപി ടെലിഫോട്ടോ ലെൻസും അടങ്ങുന്ന ട്രിപ്പിൾ ക്യാമറ ഇതിനായി സാംസങ് സജ്ജീകരിച്ചിട്ടുണ്ട്. ഫ്രണ്ട് ക്യാമറയുടെ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല എങ്കിലും 16, 32 എംപി ക്യാമറയാണ് പ്രതീക്ഷിക്കുന്നത്.
25W ചാർജിംഗ് പിന്തുണയുള്ള 4500mAh ബാറ്ററിയും ഫോണിൽ ഇടം പിടിയ്ക്കാൻ സാധ്യതയുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോൺ പുറത്തിറക്കുന്ന തിയതി ഔദ്യോഗികമായി സാംസങ് പുറത്ത് വിട്ടിട്ടില്ല. മേൽപറഞ്ഞിരിക്കുന്ന ഫീച്ചറുകൾ എല്ലാം തന്നെ വിവധ ചോർച്ചാ റിപ്പോർട്ടികളെ അടിസ്ഥാനമാക്കിയുള്ളവയാണ് കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകണം വന്നാൽ മാത്രമാണ് ഇക്കാര്യങ്ങളിൽ ഉറപ്പ് വരുത്താൻ സാധിക്കു. അതേ സമയം ഗാലക്സി എസ് 23 അൾട്ര വിലക്കുറവിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം വന്നിരിക്കുകയാണ് ഇപ്പോൾ.
ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സിൽ വൻ ഓഫർ ആണ് ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫർ വിൽപനയിൽ ഒരുലക്ഷം രൂപയിൽ താഴെ വിലയിൽ ഗാലക്സി എസ് 23 അൾട്ര ലഭിക്കും എന്നാണ് സൂചന. ഒക്ടോബർ 10ന് വിൽപന ആരംഭിക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഫോൺ ഇതാദ്യമായിട്ടാണ് ഒരു ലക്ഷത്തിൽ താഴെ വിലയിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത്. ഫ്ലിപ്കാർട്ടിന് പുറമെ ആമസോണിലും കിഴിവ് വിൽപന നടക്കുന്നുണ്ട്.
92,000 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുമെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഇത്രയും കുറഞ്ഞ വിലയിൽ ഗാലക്സി എസ്23 എത്തുന്നത് ഐഫോൺ 15 സീരീസിന് തിരിച്ചടിയാകുമോയെന്ന് ആപ്പിൾ പ്രേമികൾ ആശങ്കപ്പെടുന്നുണ്ട്. ആപ്പിളിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് സാംസങ് ആണ്. സെപ്റ്റംബർ 22ന് ആപ്പിളിന്റെ പുതിയ ഫോൺ ആയ ഐഫോൺ 15 വിപണിയിൽ എത്തിയത്. നിലവിൽ മികച്ച അഭിപ്രായമാണ് ഫോണിന് ലഭിക്കുന്നത്.


Click it and Unblock the Notifications








