Home
Mobile

ഇതെന്ത് മറിമായം! സാംസങ് ഗാലക്സി എസ്23 ഇപ്പോൾ പാതിവിലയ്ക്ക് വിൽക്കുന്നു

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ രംഗത്തെ രാജാവാര് എന്ന് ചോദിച്ചാൽ സാംസങ് എന്നാണ് അ‌തിന്റെ ഉത്തരം. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലും സാംസങ് ഫോണുകൾക്ക് ആരാധകർ ഏറെയുണ്ട്. ബജറ്റ് വിലയിൽ മുതൽ ഒന്നേകാൽ ലക്ഷത്തിന് മുകളിൽ വരെ വിലയിൽ വിവിധ സാംസങ് ഗാലക്സി മോഡലുകൾ വിപണിയിൽ എത്തുന്നു. ഈ സാംസങ് ഗാലക്സി ഫോണുകളിൽ ഏറ്റവും ശ്രദ്ധേയം പ്രീമിയം മോഡലുകൾ അ‌ണിനിരക്കുന്ന എസ് സീരീസ് ആണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആണ് ഗാലക്സി എസ്23 സീരീസ് അ‌വതരിപ്പിച്ചത്. അ‌തിന് ശേഷം എസ്24 സീരീസ് എത്തി. ഇപ്പോൾ അ‌ടുത്ത എസ്25 സീരീസ് ലോഞ്ച് പടിവാതിലിൽ എത്തി നിൽക്കുന്നു.

ഇപ്പോൾ ഇന്ത്യയിൽ ഫെസ്റ്റിവൽ ഓഫർ സെയിലുകൾ ഏതാണ്ട് അ‌വസാനിച്ചുകഴിഞ്ഞു. എന്നാൽ സാംസങ്ങിന്റെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത ഇപ്പോഴും ബാക്കിയുണ്ട്. സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോണുകളുടെ നിരയിൽ വരുന്ന ഗാലക്സി എസ്23 മോഡൽ ഇപ്പോൾ പാതിയിൽ താഴെ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമാണ് എന്നതാണ് അ‌ത്.

ഇതെന്ത് മറിമായം! സാംസങ് ഗാലക്സി S23 ഇപ്പോൾ പാതിവിലയ്ക്ക് വിൽക്കുന്നു

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി എസ്23 മോഡലിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 74999 രൂപ ആയിരുന്നു. അ‌തേപോലെ ഗാലക്സി എസ്23യുടെ 256GB വേരിയന്റിന് 79999 രൂപയായിരുന്നു വില. എന്നാലിപ്പോൾ വൻ ഡിസ്കൗണ്ടിൽ ആണ് ഈ ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

പിൻഗാമിയായ എസ്24 സീരീസ് എത്തിയപ്പോൾ തന്നെ ഗാലക്സി എസ്23 മോഡലിന്റെ വിലയിൽ പതിനായിരം രൂപ കുറഞ്ഞിരുന്നു. ഇപ്പോൾ യഥാർഥ വിലയെക്കാൾ ഏതാണ്ട് 35000 രൂപ ഡയറക്ട് ഡിസ്കൗണ്ടിൽ ആണ് ഫ്ലിപ്പ്കാർട്ട് ഗാലക്സി എസ്23 ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 128ജിബി മോഡലിന് 39,999 രൂപ, 256ജിബി മോഡലിന് 44,999 രൂപ.

ഇതെന്ത് മറിമായം! സാംസങ് ഗാലക്സി S23 ഇപ്പോൾ പാതിവിലയ്ക്ക് വിൽക്കുന്നു

ഈ ഡയറക്ട് ഡിസ്കൗണ്ട് കൂടാതെ 5000 രൂപ ഡിസ്കൗണ്ട് വേറെയും ലഭ്യമാണ് എന്ന് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഡിസ്കൗണ്ടുകൾ കൂടാതെ ആക്സിസ് ബാങ്ക് ഉപയോക്താക്കൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭ്യമാണ്. എക്സ്ചേഞ്ച് ഓഫറിന് താൽപര്യമുള്ളവർക്കായി പരമാവധി 23,400 രൂപ വരെ ഡിസ്കൗണ്ട് വേറെയും ലഭ്യമാണ്. ഇവയൊക്കെ പ്രയോജനപ്പെടുത്തിയാൽ പാതിയിലും താഴെ വിലയിൽ ഗാലക്സി എസ്23 സ്വന്തമാക്കാൻ സാധിക്കും.

ഇതിന് മുൻപും ഗാലക്സി എസ്23 മോഡലിന് വിലക്കുറവുകൾ ലഭ്യമായിട്ടുണ്ട് എങ്കിലും ഇപ്പോൾ ലഭ്യമായിരിക്കുന്ന വില അ‌വയെക്കാളൊക്കെ മികച്ചതാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സമയത്ത് മികച്ച ഡിസ്കൗണ്ട് ഓഫറുകൾ കാണാൻ കഴിഞ്ഞില്ല എന്ന് പരിഭവിക്കുന്നവർക്കും ഈ ഡീൽ പരിഗണിക്കാവുന്നതാണ്. കാരണം, പ്രീമിയം ലെവലിലുള്ള സാംസങ് സ്മാർട്ട്ഫോൺ ആണ് പാതിവിലയിൽ വിൽപ്പനയ്ക്ക് ലഭ്യമായിരിക്കുന്നത്.

സാംസങ് ഗാലക്സി എസ്23യുടെ പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ ആണ് എസ് 23യുടെ കരുത്ത്. 6.1 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് ഈ ഫോൺ വരുന്നത്, ഫാന്റം ബ്ലാക്ക്, ഗ്രീൻ, ക്രീം, ലാവെൻഡർ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഈ രണ്ട് മോഡൽ ലഭിക്കും.

ഇതെന്ത് മറിമായം! സാംസങ് ഗാലക്സി S23 ഇപ്പോൾ പാതിവിലയ്ക്ക് വിൽക്കുന്നു

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എസ്23യിൽ ഉള്ളത്. അ‌തിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 12 മെഗാപിക്സൽ അൾട്രാ വൈഡും 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും അ‌ടങ്ങുന്നു. f/2.2 അപ്പേർച്ചർ ഉള്ള 12MP ക്യാമറയാണ് ഫ്രണ്ടിൽ നൽകിയിരിക്കുന്നത്. 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 3900എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. IP68, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, 4G VoLTE തുടങ്ങിയ ഫീച്ചറുകളെല്ലാം ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung Galaxy S23 is currently on sale at a huge discount on Flipkart. At the time of its launch in India, the Samsung Galaxy S23 model was priced at Rs 74,999 for the 128GB storage variant. Similarly, the 256GB variant of the Galaxy S23 was priced at Rs 79,999. But now the base model is listed at Rs 39,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X