Home
Mobile

ഗാലക്സി S24 എത്തിയതോടെ S23ക്ക് 10000 രൂപ ഡിസ്കൗണ്ട്; പക്ഷേ ഐഫോണല്ല സാംസങ്! വ്യത്യാസം ഇതാ

സാംസങ് ഗാലക്സി എസ്24 സീരീസ് ഫോണുകൾ പുറത്തിറങ്ങിയതിന്റെ ആഹ്ലാദത്തിലാണ് സ്മാർട്ട്ഫോൺ പ്രേമികൾ. സ്മാർട്ട്ഫോണുകളിൽ എഐയുടെ ശക്തി മികച്ച രീതിയിൽ ഉപയോഗിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ സീരീസ് എന്ന പ്രത്യേകത എസ്24 സീരീസ് ഫോണുകൾക്കുണ്ട്. എസ്24, എസ്24 പ്ലസ്, എസ്24 അ‌ൾട്ര എന്നിങ്ങനെ മൂന്ന്​ ഫോണുകളാണ് ഈ സീരീസിലുള്ളത്.

ഗാലക്സി എസ്24 സീരീസ് എത്തിയതോടുകൂടി മുൻ മോഡലായ ഗാലക്സി എസ്23 സീരീസിലെ​ ഫോണുകളുടെ വില കുറഞ്ഞിരിക്കുന്നു. ഉദാഹരണത്തിന് സാംസങ് ഗാലക്സി എസ്23 ഇപ്പോൾ ആമസോണിൽ 10,000 രൂപ ഡിസ്കൗണ്ടോടെ ലഭ്യമാണ്. പുതിയ മോഡലുകൾ ഇറങ്ങുമ്പോൾ മുൻ മോഡലുകളുടെ വില ഇത്തരത്തിൽ കുറയുന്നത് സ്വാഭാവികമാണ്.

ഗാലക്സി S24 എത്തിയതോടെ S23ക്ക് 10000 രൂപ ഡിസ്കൗണ്ട്

എന്നാൽ വില കുറയുന്ന ഈ ഗാലക്സി മോഡലുകൾ വാങ്ങേണ്ടതുണ്ടോ എന്ന സംശയം പലർക്കും ഉണ്ടാകുന്നു. ഗാലക്സി എസ്23 മികച്ച സ്മാർട്ട്ഫോൺ തന്നെയാണ്. എങ്കിലും 128 ജിബി സ്റ്റോറേജുള്ള സാംസങ് ഗാലക്സി എസ്23 നിലവിൽ ഡിസ്കൗണ്ട് സഹിതം ആമസോണിൽ 64,999 രൂപയ്ക്ക് ആണ് ലഭ്യമാകുക.

അ‌തേപോലെ ഗാലക്സി എസ്23യുടെ 256GB വേരിയന്റിന് 69,999 രൂപയാണ് വില. ഗാലക്സി എസ്23 മികച്ച സ്മാർട്ട്ഫോൺ ആണെങ്കിലും എഐ സഹിതം ഏറ്റവും പുതിയ ഫീച്ചറുകളോടെ എത്തുന്ന ഗാലക്സി എസ്24 ന്റെ 8ജിബി/ 256ജിബി വേരിയന്റ് ഇന്ത്യയിൽ 79,999 രൂപയ്ക്ക് ലഭ്യമാണ്. ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

ഗാലക്സി S24 എത്തിയതോടെ S23ക്ക് 10000 രൂപ ഡിസ്കൗണ്ട്

ബജറ്റ് ഉണ്ടെങ്കിൽ പഴയ ഗാലക്സി എസ്23 വാങ്ങുന്നതിനെക്കാൾ നല്ലത് പുതിയ എസ്24 തന്നെയാണ്. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ എന്തൊക്കെ ഫീച്ചറുകൾ ഉണ്ടെന്ന് പറഞ്ഞാലും ഐഫോണുകൾക്ക് കിട്ടുന്ന ഒരു പ്രാധാന്യവും അ‌ംഗീകാരവും മറ്റ് ബ്രാൻഡുകളുടെ മുൻ മോഡലുകൾക്ക് ലഭിക്കാറില്ല എന്നതാണ്.

ഐഫോൺ 15 ഇറങ്ങിയാലും ഐഫോൺ 13 വാങ്ങാൻ ആളുണ്ടാകും. ഐഫോൺ എന്ന ബ്രാൻഡ് നെയിം ആണ് അ‌തിന് പ്രേരിപ്പിക്കുന്ന ഒരു ഘടകം. ഒപ്പം ക്വാളിറ്റി ഉറപ്പാക്കി ആപ്പിൾ സ്വീകരിച്ചുപോരുന്ന നയങ്ങളും ഐഫോണുകളുടെ മൂല്യം ഉയർത്തുന്നു. എന്നാൽ മറ്റ് ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകളുടെ കാര്യം അ‌ങ്ങനെയല്ല. പുതിയ സീരീസ് എത്തുന്നതോടെ പഴയ ഫോണുകളുടെ ഡിമാൻഡ് കുറയുന്നു.

ഗാലക്സി എസ്23 സീരീസിന്റെ കാര്യമെടുത്താൽ എസ്23 അ‌ൾട്രയാണ് ഏറ്റവും മൂല്യമുള്ള ഫോൺ. പുതിയ എസ്24 അ‌ൾട്ര എത്തിയാലും അ‌ത് വാങ്ങാൻ പണമില്ലാത്തവർക്ക് വേണമെങ്കിൽ അ‌തിനെക്കാൾ കുറച്ച് വിലക്കുറവിൽ ഇപ്പോൾ ലഭ്യമാകുന്ന എസ്23 അ‌ൾട്ര വാങ്ങുന്നത് പരിഗണിക്കാവുന്നതാണ്. എസ്23 അ‌ൾട്രയോട് ആളുകൾക്ക് ഇപ്പോഴും ഒരു ബഹുമാനമൊക്കെ ഉള്ളതിനാൽ അ‌ത് ​കൈയിൽ കൊണ്ടുനടക്കുന്നത് ഒരു അ‌ന്തസ് തന്നെയാണ്.

ഗാലക്സി S24 എത്തിയതോടെ S23ക്ക് 10000 രൂപ ഡിസ്കൗണ്ട്

എന്നാൽ എസ്23 അ‌ൾട്രയ്ക്ക് കിട്ടുന്ന ഒരു പ്രാധാന്യം എസ്23യ്ക്ക് പ്രതീക്ഷിക്കാനാകില്ല. മറ്റുള്ളവർക്കിടയിൽ കിട്ടുന്ന അ‌ംഗീകാരം മാറ്റി നിർത്തിയാൽ, താൽപര്യമുള്ളവർക്ക് ഗാലക്സി എസ്23 ഡിസ്കൗണ്ട് വിലയിൽ സ്വന്തമാക്കാൻ മുന്നോട്ട് പോകാവുന്നതാണ്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റ് കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്.

6.1-ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ശക്തമായ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, 8 ജിബി റാം, 25W വയർഡ്, 15W വയർലെസ് ചാർജിംഗ് പിന്തുണയിൽ എത്തുന്ന 3900mAh ബാറ്ററി, IP68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗ് തുടങ്ങിയ ഫീച്ചറുകളോടെയാണ് എസ്23 എത്തുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം ആണ് ഗാലക്സി എസ്23 യിൽ ഉള്ളത്. 50 മെഗാപിക്‌സൽ വൈഡ് ആംഗിൾ ലെൻസും 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 10 എംപി ടെലിഫോട്ടോയും 12 എംപി അൾട്രാ വൈഡ് സെൻസറും ഇതിൽ ഉൾക്കൊള്ളുന്നു. ഫ്രണ്ടിൽ 12 മെഗാപിക്സൽ ഡ്യുവൽ പിക്സൽ ക്യാമറയും ലഭിക്കും.

കടുത്ത സാംസങ് ആരാധകർക്ക് കുറച്ച് കുറഞ്ഞ ചിലവിൽ സ്വന്തമാക്കാവുന്ന ഗാലക്സി എസ് സീരീസ് ഫോൺ എന്ന നിലയിൽ എസ്23 പരിഗണിക്കാം. എന്നാൽ കുറച്ചുകൂടി ബജറ്റ് മുടക്കാൻ തയാറുള്ളവർ പുതിയ ഫീച്ചറുകളുമായി എത്തുന്ന ഗാലക്സി എസ്24 സീരീസിലെ സ്റ്റാൻഡേർഡ് മോഡൽ തെരഞ്ഞെടുക്കുന്നതാണ് കുറച്ചുകൂടി നല്ലത്.

More from GizBot

Best Mobiles in India

English summary
With the arrival of the Galaxy S24 series, the price of the previous model Galaxy S23 series phones has come down. Samsung Galaxy S23 is now available on Amazon with a discount of Rs 10,000. While the Galaxy S23 is a better smartphone, the 8GB/256GB variant of the Galaxy S24, which comes with the latest features including AI, is available in India for Rs 79,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X