ഐഫോണുകളുടെ കൊമ്പൊടിക്കാൻ ആൻഡ്രോയിഡിന്റെ വമ്പന്മാർ; Samsung Galaxy S23 Series ഫെബ്രുവരിയിൽ

|

സാംസങ് ഗാലക്സി എസ് 23 സീരീസിനായി ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ആപ്പിളിന്റെ ഐഫോണുകളോട് നേരിട്ട് മുട്ടാൻ ശേഷി കാണിക്കുന്ന ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ സീരീസെന്ന പേര് നേടിയെടുക്കാൻ സാംസങ് ഗാലക്സി എസ്22 സീരീസിലെ ഡിവൈസുകൾക്ക് സാധിച്ചിരുന്നു. മുൻഗാമിയുടെ പേരും പെരുമയും കാത്തുസൂക്ഷിക്കാനുള്ള ജനിതകവും പേറിയാകും Samsung Galaxy S23 Series ഡിവൈസുകൾ വിപണിയിലെത്തുക.

ലോഞ്ച് വിവരങ്ങൾ

നേരത്തെ പറഞ്ഞത് പോലെ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലോഞ്ച് വിവരങ്ങൾ ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഫെബ്രുവരിയിൽ നടക്കുന്ന ഗാലക്സി അൺപാക്ക്ഡ് ഇവന്റിലായിരിക്കും സാംസങ് എസ് സീരീസിലെ ഏറ്റവും പ്രീമിയം സ്മാർട്ട്ഫോണുകൾ ഔദ്യോഗികമായി ലോഞ്ച് ചെയ്യുക. അമേരിക്കയിലായിരിക്കും എസ് 23 മോഡലുകൾ ആദ്യം പുറത്തിറക്കുകയെന്നും പ്രതീക്ഷിക്കാവുന്നതാണ്. സാംസങ് ഗാലക്സി എസ്23 മോഡലുകൾ, സ്പെക്സ്, ഫീച്ചറുകൾ എന്നിവയെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

ഗാലക്സി എസ്23 ഫെബ്രുവരിയിൽ

ഗാലക്സി എസ്23 ഫെബ്രുവരിയിൽ

2023 ഫെബ്രുവരിയിൽ അമേരിക്കയിൽ നടക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ നെക്സ്റ്റ് ജനറേഷൻ ഗാലക്‌സി എസ് സീരീസ് സ്‌മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്യുമെന്ന് ദക്ഷിണ കൊറിയൻ ദിനപത്രമായ കൊറിയ ജോങ്ആങ് ഡെയ്‌ലിയാണ് റിപ്പോർട്ട് ചെയ്തത്. സാംസങ് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിൽ ലോഞ്ച് ചെയ്യുന്ന അതേ ദിവസം തന്നെ ഇന്ത്യയിലും എസ് 23 സീരീസിലെ ഡിവൈസുകൾ ലോഞ്ച് ചെയ്യാനാണ് സാധ്യത.

എൻട്രി ലെവലിലെ പുതിയ ഭടൻ; Vivo Y02 സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാംഎൻട്രി ലെവലിലെ പുതിയ ഭടൻ; Vivo Y02 സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

എസ്23 സീരീസിലെ ഡിവൈസുകൾ

എസ്23 സീരീസിലെ ഡിവൈസുകൾ ലോഞ്ച് ചെയ്യുന്ന തീയതിയും സമയവുമൊന്നും സാംസങ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എസ്23 മോഡലുകളെക്കുറിച്ചോ ഫീച്ചറുകളെക്കുറിച്ചോ യാതൊരു വിധ വെളിപ്പെടുത്തലുകളും കമ്പനി നടത്തിയിട്ടില്ല. അതേ സമയം ലീക്ക് റിപ്പോർട്ടുകളും മറ്റും സാംസങ് ഗാലക്സി എസ്23 സീരീസിനെക്കുറിച്ച് ധാരാളം വിവരങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

സാംസങ് ഗാലക്സി

സാംസങ് ഗാലക്സി എസ്23, സാംസങ് ഗാലക്സി എസ്23 പ്ലസ്, സാംസങ് ഗാലക്സി എസ്23 അൾട്ര എന്നിങ്ങനെയുള്ള മൂന്ന് മോഡലുകളാണ് ഈ സീരിസിൽ പ്രതീക്ഷിക്കുന്നത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്സെറ്റായിരിക്കും ഈ മൂന്ന് വേരിയന്റുകൾക്കും കരുത്ത് പകരുന്നത്. ഗാലക്സി എസ്23, ഗാലക്സി എസ്23 പ്ലസ് എന്നീ ഡിവൈസുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം സ്ക്രീൻ സൈസ് ആയിരിക്കുമെന്നാണ് കരുതുന്നത്.

ഗാലക്‌സി എസ് 23

സാംസങ് ഗാലക്‌സി എസ്23 ഒരു കോംപാക്റ്റ് സ്‌മാർട്ട്‌ഫോൺ ആയിരിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. അതേസമയം ഗാലക്‌സി എസ്23 പ്ലസ് നോർമൽ സൈസിൽ എത്തുമെന്നും കരുതപ്പെടുന്നു. വലിയ സ്ക്രീൻ സൈസുള്ള ഡിവൈസുകളോട് പൊതുവേ താത്പര്യമില്ലാത്ത യൂസേഴ്സിന് വേണ്ടിയാണ് കമ്പനി കോംപാക്റ്റ് മോഡൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

എസ്23 അൾട്ര

സാംസങ് ഗാലക്‌സി എസ്23 അൾട്ര ഈ സീരീസിലെ ഹൈഎൻഡ് വേരിയന്റാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 100x സൂം കപ്പാസിറ്റിയുള്ള ക്യാമറ സജ്ജീകരണമാണ് ഡിവൈസിനെക്കുറിച്ച് പറഞ്ഞ് കേൾക്കുന്ന റൂമറുകളിലൊന്ന്. 2കെ റെസല്യൂഷനോട് കൂടിയ അമോലെഡ് ഡിസ്പ്ലെ, 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഇന്റഗ്രേറ്റഡ് എസ് പെൻ സപ്പോർട്ട് എന്നിവയും എസ്23 സീരീസ് ഡിവൈസുകളിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളാണ്.

ബജറ്റ് സെഗ്മെന്റിലെ പ്രിയപ്പെട്ടവർ; 15,000 രൂപയിൽ താഴെ വില വരുന്ന Vivo സ്മാർട്ട്ഫോണുകളെക്കുറിച്ചറിയാംബജറ്റ് സെഗ്മെന്റിലെ പ്രിയപ്പെട്ടവർ; 15,000 രൂപയിൽ താഴെ വില വരുന്ന Vivo സ്മാർട്ട്ഫോണുകളെക്കുറിച്ചറിയാം

ക്വാഡ് റിയർ ക്യാമറ സജ്ജീകരണം

ഗാലക്സി എസ്23 അൾട്ര ക്വാഡ് റിയർ ക്യാമറ സജ്ജീകരണം ഫീച്ചർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെലിഫോട്ടോ ലെൻസ്, പെരിസ്കോപ്പ് സൂം ലെൻസ്, അൾട്ര വൈഡ് ആംഗിൾ ലെൻസ്, വൈഡ് ആംഗിൾ ലെൻസ് എന്നീ ലെൻസുകളും അൾട്ര വേരിയന്റ് ഫീച്ചർ ചെയ്യാൻ സാധ്യതയുണ്ട്. എസ്23, എസ്23 പ്ലസ് മോഡലുകൾ അൾട്ര വൈഡ് ആംഗിൾ ലെൻസും ടെലിഫോട്ടോ ലെൻസും വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഫീച്ചർ ചെയ്തേക്കും.

അൾട്ര സോണിക് ഫിംഗർപ്രിന്റ് സെൻസർ

അൾട്ര സോണിക് ഫിംഗർപ്രിന്റ് സെൻസർ, വൺയുഐ 5 സ്കിന്നിൽ ആൻഡ്രോയിഡ് 13 ഓപ്പറേറ്റിങ് സിസ്റ്റം, ലേറ്റസ്റ്റ് സെക്യൂരിറ്റി ഫീച്ചേഴ്സ്, എന്നിങ്ങനെയുള്ള എണ്ണം പറഞ്ഞ ഫീച്ചറുകളും എസ്23 സീരീസിലെ ഡിവൈസുകളിൽ സാംസങ് ഉൾപ്പെടുത്തിയേക്കും. എസ്22 ലൈനപ്പ് ലോഞ്ച് ചെയ്ത വിലയ്ക്ക് സമാനമായ പ്രൈസ് ടാഗിലായിരിക്കും എസ്23 സീരീസിലെ ഡിവൈസുകളും വിപണിയിലെത്തുക.

Best Mobiles in India

English summary
Three models are expected in this series, namely the Samsung Galaxy S23, Samsung Galaxy S23 Plus, and Samsung Galaxy S23 Ultra. All three variants will be powered by the Qualcomm Snapdragon 8 Gen 2 chipset. The main difference between the Galaxy S23 and Galaxy S23 Plus devices is believed to be the screen size.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X