45000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം, ലൊട്ടുലൊടുക്ക് ഫോണൊന്നുമല്ല, സാക്ഷാൽ S23 അൾട്ര!
ഏറ്റവും കിടിലൻ ക്യാമറയുള്ള സ്മാർട്ട്ഫോൺ എന്ന് കേട്ടാൽ സാംസങ് ഗാലക്സി എസ്23 അൾട്രയുടെ പേരാണ് ഇപ്പോഴും പലർക്കും ആദ്യം ഓർമ്മ വരിക. ഗാലക്സി എസ്23യുടെ പിൻഗാമിയായി പുതിയ എസ്24 അൾട്ര ഉൾപ്പെടെ എത്തിയെങ്കിലും എസ്23 അൾട്ര ആളുകളുടെ മനസിൽ അത്രമേൽ പതിഞ്ഞുപോയിരിക്കുന്നു. കാരണം എസ്23 അൾട്രയുടെ സൂമിങ് കീഴടക്കിയത് ദൂരത്തെ മാത്രമായിരുന്നില്ല, അതിലൂടെ ആളുകളുടെ മനസിനെയുമായിരുന്നു. അകലങ്ങളിലുള്ള ചന്ദ്രനെപ്പോലും ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരുടെ കൈക്കുമ്പിളിൽ എത്തിച്ച് നൽകി ചരിത്രം എസ്23 അൾട്രയ്ക്ക് ഉണ്ട്, പിന്നെങ്ങനെ ഈ ഫോൺ ആളുകളുടെ മനം കവരാതിരിക്കും.
2023ൽ ആണ് സാംസങ് ഗാലക്സി എസ്23 സീരീസിന്റെ ഭാഗമായി എസ്23 അൾട്ര ലോഞ്ച് ചെയ്യപ്പെടുന്നത്. അന്ന് അതിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് ഇന്ത്യയിൽ ഏകദേശം 125000 രൂപയായിരുന്നു വില. പിന്നീട് ഈ വർഷം ജനുവരിയിൽ എസ്24 അൾട്ര എത്തിയതോടെ വില അൽപ്പം കുറഞ്ഞു.

എസ്24 അൾട്ര എത്തിയതോടെ എസ്23 അൾട്രയുടെ വില കുറഞ്ഞു എങ്കിലും അത് വാങ്ങുക അത്ര എളുപ്പമായിരുന്നില്ല, ഏതാണ്ട് ഒരുലക്ഷത്തിനടുത്ത് വില അപ്പോഴും അതിന് നൽകണമായിരുന്നു. എന്നാലിപ്പോൾ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോൺ ഈ അത്യുഗ്രൻ സ്മാർട്ട്ഫോൺ വെറും 80000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമാക്കിയിരിക്കുന്നു.
സാംസങ് ഗാലക്സി എസ്23 അൾട്രയുടെ 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡൽ ഇപ്പോൾ ആമസോൺ വൻ ഡിസ്കൗണ്ടിൽ 80,540 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഒരു ബാങ്ക് ഓഫറും ഇല്ലാതെയുള്ള ഡിസ്കൗണ്ട് വിലയാണ് ഇത്. ഇത് കൂടാതെ ബാങ്ക് ഓഫർ വക ഡിസ്കൗണ്ട് വേറെ ലഭ്യമാക്കിയിട്ടുമുണ്ട്.

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 12,18 മാസ ഇഎംഐ ഓപ്ഷനുകൾ ഉപയോഗപ്പെടുത്തി ഈ ഫോൺ വാങ്ങിയാൽ 4000 രൂപ ഡിസ്കൗണ്ട് ആണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ലിസ്റ്റ് ചെയ്തിരിക്കുന്ന വിലയായ 80,540 രൂപയിൽ നിന്ന് 4000 രൂപ കൂടി കുറയുമ്പോൾ 76,540 രൂപയ്ക്ക് ഈ ഫോൺ വാങ്ങാനാകും.
എതെങ്കിലും ലൊട്ടുലൊടുക്ക് ഫോണല്ല, മറിച്ച് ആരാധകരെ ആവേശം കൊള്ളിച്ച സാക്ഷാൽ എസ്23 അൾട്രയാണ് 45000 രൂപയിലധികം വിലക്കുറവിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത് എന്നതാണ് ഈ ആമസോൺ ഡീലിനെ ശ്രദ്ധേയമാക്കുന്നത്. ഗാലക്സി എസ് സീരീസ് അൾട്ര ഫോണുകളുടെ ആരാധകരെയും സ്മാർട്ട്ഫോൺ ക്യാമറ ഉപയോഗിച്ച് മികച്ച ചിത്രങ്ങളെടുക്കാൻ ആഗ്രഹിക്കുന്നവരെയും സംബന്ധിച്ചിടത്തോളം ഇത് സുവർണാവസരമാണ്.
ക്വാൽക്കോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റാണ് ഗാലക്സി എസ്23 അൾട്രയുടെ കരുത്ത്. ഇപ്പോഴും അധികം എതിരാളികളില്ലാത്ത ഏറ്റവും ബെസ്റ്റ് സൂമിങ് ശേഷി, ആകെ അഞ്ച് ക്യാമറകൾ, QHD+ ഡൈനാമിക് AMOLED 2X ഡിസ്പ്ലേ എന്നിങ്ങനെ മികച്ച ഫീച്ചറുകൾ സഹിതം എത്തുന്നതിനാൽ ഒരു പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമായ ഓപ്ഷനാണ് ഗാലക്സി എസ്23 അൾട്ര.

200 എംപിയുടെ പ്രധാന സെൻസർ, 12 എംപി അൾട്രാ വൈഡ് സെൻസർ, 10 എംപി വീതമുള്ള രണ്ട് ടെലിഫോട്ടോ ലെൻസുകൾ എന്നിവയടങ്ങുന്ന സാംസങ് ഗാലക്സി എസ്23 അൾട്രയുടെ റിയർ ക്യാമറ യൂണിറ്റ് ആരെയും മോഹിപ്പിക്കും. സെൽഫി, വീഡിയോ കോളിങ് എന്നിവയ്ക്കായി 50 എംപി ഫ്രണ്ട് ക്യാമറയും ഗാലക്സി എസ്23 അൾട്ര വാഗ്ദാനം ചെയ്യുന്നു.
45w ഫാസ്റ്റ് ചാർജിങ്, 15w വയർലെസ് ചാർജിങ് പിന്തുണകളോടെ 5000എംഎഎച്ച് ബാറ്ററി, എസ് പെൻ പിന്തുണ, തത്സമയ റേ ട്രെയ്‌സിംഗ്, വേപ്പർ കൂളിംഗ് ചേമ്പർ എന്നിവയും എസ്23 അൾട്രയിലുണ്ട്. കൂടാതെ 120hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ വിഷൻ ബൂസ്റ്റർ മോഡ്, എൻഹാൻസ്ഡ് കംഫർട്ട് മോഡ് എന്നിവയുടെ പിന്തുണയോടെ എത്തുന്നതിനാൽ മികച്ച സ്ക്രീനിങ് എക്സ്പീരിയൻസ് ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








