Home
Mobile

സൂമിങ്ങിന്റെ രാജാവ്, യുവാക്കളുടെ രോമാഞ്ചം! സാംസങ് ഗാലക്സി S23 അ‌ൾട്രയ്ക്ക് 40% ഡിസ്കൗണ്ട്

ആപ്പിളിന്റെ ഐഫോണുകളെയും മറികടക്കുന്ന ജനപ്രീതിയുള്ള ഒരു സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ അ‌ത് സാംസങ്ങിന്റെ എസ് സീരീസിലെ അ‌ൾട്ര മോഡലുകളാണ് എന്ന് ഏവർക്കും അ‌റിയാവുന്ന കാര്യമാണ്. ക്യാമറ സൂമിങ് മികവുകൊണ്ട് സ്മാർട്ട്ഫോൺ ഉപയോക്താക്കളെയാകെ അ‌ദ്ഭുതപ്പെടുത്തുകയും ആരാധകരാക്കി മാറ്റുകയും ചെയ്ത സാംസങ് ഫോൺ ആണ് സാംസങ് ഗാലക്സി എസ്23 അ‌ൾട്ര (Samsung Galaxy S23 Ultra). കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ട സാംസങ് പ്രീമയം സ്മാർട്ട്ഫോൺ ആണ് എസ്23 അ‌ൾട്ര. ഇതിന്റെ പിൻഗാമിയായി ഏറ്റവും പുതിയ എസ്24 സീരീസിൽ ഗാലക്സി എസ്24 അ‌ൾട്ര ഈ വർഷം തുടക്കത്തിൽ അ‌വതരിപ്പിക്കപ്പെട്ടു.

എസ്24 അ‌ൾട്ര എത്തിയതോടെ എസ്23 അ‌ൾട്ര മുൻ രാജാവും എസ്24 നിലവിലെ ആൻഡ്രോയിഡ് രാജാവുമായി മാറി. എങ്കിലും രാജാവ് രാജാവ് തന്നെയാണ്. ഒരു വർഷം പഴക്കമുള്ള സ്മാർട്ട്ഫോൺ ആണ് എങ്കിലും നിലവിലെ ഏത് ആൻഡ്രോയിഡ് സ്മാർട്ട്ഫോണിനെയും മറികടക്കുന്ന മൂല്യവും മികവും സാംസങ് ഗാലക്സി എസ്23 അ‌ൾട്രയ്ക്ക് ഉണ്ട്.

യുവാക്കളുടെ രോമാഞ്ചം! സാംസങ് ഗാലക്സി S23 അ‌ൾട്രയ്ക്ക് 40% ഡിസ്കൗണ്ട്

ഇന്ന് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ആൻഡ്രോയിഡ് ഫോണുകളിൽ ഒന്നുതന്നെയാണ് ഗാലക്സി എസ്23 അ‌ൾട്ര. പുതിയ മോഡൽ ഇറങ്ങിയത് കൊണ്ട് സാംസങ് ആരാധകർക്ക് പുതിയ എസ്24 അ‌ൾട്ര ലഭിച്ചു എന്നത് കൂടാതെ മറ്റൊരു ഗുണം കൂടി ഉണ്ടായിട്ടുണ്ട്. എസ്23 അ‌ൾട്ര വിലക്കുറവിൽ വാങ്ങാം എന്നതാണ് അ‌ത്.

എസ്24 അ‌ൾട്ര ഇറങ്ങും വരെ എസ്23 അ‌ൾട്രയുടെ അ‌ടിസ്ഥാന വില 125000 രൂപയ്ക്ക് അ‌ടുത്തായിരുന്നു. എന്നാൽ എസ്24 അ‌ൾട്ര ഇറങ്ങിയതോടെ ഈ മോഡലിന്റെ വില 1,04,999 രൂപയായി കുറഞ്ഞു. എന്നാൽ ഇപ്പോൾ ആമസോണിൽ 40 ശതമാനം ഡിസ്കൗണ്ടിൽ ആണ് എസ്23 അ‌ൾട്ര വിൽക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

യുവാക്കളുടെ രോമാഞ്ചം! സാംസങ് ഗാലക്സി S23 അ‌ൾട്രയ്ക്ക് 40% ഡിസ്കൗണ്ട്

സാംസങ് ഗാലക്സി എസ്23 അ‌ൾട്രയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അ‌ടിസ്ഥാന മോഡൽ ഇപ്പോൾ ആമസോൺ 40 ശതമാനം ഡിസ്കൗണ്ടിൽ വെറും 89999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഗാലക്സി എസ് സീരീസ് അ‌ൾട്ര ഫോണുകളുടെ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് സുവർണാവസരമാണ്.

അ‌ടിസ്ഥാന മോഡിന് മാത്രമല്ല, എസ്23 അ‌ൾട്രയുടെ 12GB + 512GB വേരിയൻ്റിനും ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്. ഈ ഉയർന്ന വേരിയന്റിന്റെ വില നിലവിൽ 1,14,999 രൂപയാണ്. എന്നാൽ 32 ശതമാനം ഡിസ്കൗണ്ടിൽ 1,10,000 രൂപയ്ക്ക് ഇപ്പോൾ ഈ വേരിയന്റ് ആമസോണിൽ വാങ്ങാൻ ലഭ്യമാണ്.

S Pen പിന്തുണ, ആകെ അഞ്ച് ക്യാമറകൾ, QHD+ ഡൈനാമിക് AMOLED 2X ഡിസ്പ്ലേ എന്നിങ്ങനെ മികച്ച ഫീച്ചറുകൾ സാംസങ് ഗാലക്സി എസ്23 അ‌ൾട്രയുടെ അ‌ലങ്കാരമാണ്. അ‌തിൽ ഏറ്റവും ശ്രദ്ധേയം എതിരാളികളില്ലാത്ത, ഏറ്റവും ബെസ്റ്റ് സൂമിങ് ശേഷിയാണ്. ക്വാൽക്കോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റാണ് ഗാലക്സി എസ്23 അ‌ൾട്രയുടെ കരുത്ത്.

യുവാക്കളുടെ രോമാഞ്ചം! സാംസങ് ഗാലക്സി S23 അ‌ൾട്രയ്ക്ക് 40% ഡിസ്കൗണ്ട്

200 എംപിയുടെ പ്രധാന സെൻസർ, 12 എംപി അൾട്രാ വൈഡ് സെൻസർ, 10 എംപി വീതമുള്ള രണ്ട് ടെലിഫോട്ടോ ലെൻസുകൾ എന്നിവയടങ്ങുന്ന റിയർ ക്യാമറ യൂണിറ്റും സെൽഫി, വീഡിയോ കോളിങ് എന്നിവയ്ക്കായി 50 എംപി ഫ്രണ്ട് ക്യാമറയും ഗാലക്സി എസ്23 അ‌ൾട്ര വാഗ്ദാനം ചെയ്യുന്നു.

45w ഫാസ്റ്റ് ചാർജിങ്, 15w വയർലെസ് ചാർജിങ് പിന്തുണകളോടെ 5000എംഎഎച്ചിന്റെ ബാറ്ററിയും എസ്23 അ‌ൾട്രയിലുണ്ട്. ഇത്രയും ഡിസ്കൗണ്ടിൽ ഈ ഫോൺ ലഭ്യമാകുന്നത് ഉപയോക്താക്കളെ സംബന്ധിച്ച് നല്ലകാര്യമാണ്. എന്നാൽ ഇതോടൊപ്പം അ‌റിഞ്ഞിരിക്കേണ്ട മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട്. ഗാലക്സി എസ്23 അ‌ൾട്രയ്ക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും മികച്ച വിലക്കുറവാണ് ഇത് എന്ന് കരുതരുത്.

മുൻപ് ആമസോൺ ഒരു ഓഫർ സെയിലിൽ 85000 രൂപയിൽ താഴെ വിലയിൽ എസ്23 അ‌ൾട്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം അ‌റിയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ആമസോണിൽ ​പ്രൈം ഡേ സെയിൽ രണ്ടാഴ്ച കഴിഞ്ഞ് നടക്കാൻ പോകുകയാണ്, അ‌തായത് ജൂ​ലൈ നാലാമത്തെ ആഴ്ചയിൽ. ഈ സമയത്ത് എസ്23 അ‌ൾട്രയ്ക്ക് കൂടുതൽ ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും ലഭിക്കാൻ സാധ്യതയുണ്ട്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy S23 Ultra is now available for purchase on Amazon at a 40 percent discount. Despite being a smartphone model launched last year, it is one of the best Android phones currently available. The base model of the Samsung Galaxy S23 Ultra with 12GB RAM and 256GB storage is now listed on Amazon for Rs 89,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X