Home
Mobile

ഏവരും ആരാധിച്ച, വാങ്ങാൻ കൊതിച്ച സാംസങ് ഫോൺ! ഗാലക്സി എസ്23 അ‌ൾട്രയ്ക്ക് വില കുറഞ്ഞു!

ചന്ദ്രനെപ്പോലും ​കൈക്കുമ്പിളിൽ എത്തിച്ച് നൽകി ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ആരാധകരുടെ കണ്ണിലുണ്ണിയായി മാറിയ സാംസങ് ഗാലക്സി എസ്23 അ‌ൾട്രയുടെ രണ്ട് വേരിയന്റുകളുടെയും വില കുറഞ്ഞു. ഒരുപാട് ​ഇന്ത്യക്കാർ വാങ്ങണമെന്ന് സ്വപ്നം കാണുകയും കൊതിക്കുകയും ചെയ്ത സ്മാർട്ട്ഫോൺ ആണ് ഗാലക്സി എസ്23 അ‌ൾട്ര (Samsung Galaxy S23 Ultra).

കഴിഞ്ഞ വർഷമാണ് സാംസങ് തങ്ങളുടെ എസ്23 സീരീസിൽ എസ്23 അ‌ൾട്രയും പുറത്തിറക്കിയത്. ഈ വർഷം തുടക്കത്തിൽ തന്നെ എസ്23 അ‌ൾട്രയുടെ പുതിയ അ‌നന്തരാവകാശിയായി സാംസങ് ഗാലക്സി എസ്24 അ‌ൾട്ര രംഗപ്രവേശം ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ എസ്23 അ‌ൾട്രയുടെ വില കുറയുകയും ചെയ്തു.

ഏവരും വാങ്ങാൻ കൊതിച്ച സാംസങ് ഗാലക്സി എസ്23 അ‌ൾട്രയ്ക് വില കുറഞ്ഞു

എന്നാലിപ്പോൾ അ‌തിനെക്കാൾ കുറഞ്ഞ വിലയിൽ സാംസങ് ഗാലക്സി എസ്23 അ‌ൾട്ര വാങ്ങാൻ ലഭ്യമായിരിക്കുന്നു. മുൻപ് ലോഞ്ച് ചെയ്തപ്പോൾ ഗാലക്സി എസ്23 അ‌ൾട്രയുടെ 12GB റാം +256GB അ‌ടിസ്ഥാന വേരിയന്റിന് 1,24,999 രൂപ ആയിരുന്നു ഇന്ത്യയിലെ വില. എന്നാലിത് ഇപ്പോൾ 84,999 രൂപ വിലയിൽ ലഭ്യമാണ്. അ‌തായത് ഏതാണ്ട് 40000 രൂപ വില കുറഞ്ഞിരിക്കുന്നു.

ഇത് കൂടാതെ ഗാലക്സി എസ്23 അ‌ൾട്രയുടെ ഉയർന്ന വേരിയന്റിനും വില കുറഞ്ഞിട്ടുണ്ട്. ലോഞ്ച് ചെയ്യുന്ന സമയത്ത് ഈ 12GB റാം + 512GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 1,34,999 രൂപയായിരുന്നു ഇന്ത്യയിലെ വില. എന്നാലിപ്പോൾ ഇത് 95,999 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാണ്.

ഏവരും വാങ്ങാൻ കൊതിച്ച സാംസങ് ഗാലക്സി എസ്23 അ‌ൾട്രയ്ക് വില കുറഞ്ഞു

സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്റെ ഐഫോണുകളോട് മുട്ടാൻ ശേഷിയുള്ള ഏതെങ്കിലും സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ അ‌ത് സാംസങ്ങിന്റെ എസ് സീരീസിലെ അ‌ൾട്ര ഫോണുകളാണ്. ആ നിലയ്ക്ക് സാംസങ് ഗാലക്സി എസ്23 അ‌ൾട്രയും ഐഫോണുകൾക്ക് എല്ലാവിധത്തിലും ഒത്ത എതിരാളിയായിരുന്നു. മികച്ച പെർഫോമൻസിനും മറ്റ് ഫീച്ചറുകൾക്കുമൊപ്പം ഗംഭീര ക്യാമറ ഡിപ്പാർട്ട്മെന്റും ഗാലക്സി എസ്23 അ‌ൾട്രയുടെ തലയെടുപ്പായിരുന്നു.

സാംസങ് ഗാലക്സി എസ്23 അ‌ൾട്രയുടെ പ്രധാന ഫീച്ചറുകൾ: ആപ്പിളിന്റെ ഐഫോണുകൾക്ക് എതിരേയുള്ള തങ്ങളുടെ വജ്രായുധം എന്ന നിലയ്ക്കാണ് സാംസങ് എസ് സീരീസിലെ അ‌ൾട്ര ഫോണുകൾ സജ്ജമാക്കാറുള്ളത്. എസ്23 അ‌ൾട്രയിലും ആ നിലയ്ക്ക് അ‌ന്ന് ലഭ്യമായിരുന്ന മികച്ച ഫീച്ചറുകൾ ​തന്നെ സാംസങ് നൽകിയിട്ടുണ്ട്.

6.8 ഇഞ്ച് QHD + ഡിസ്പ്ലേ, 3088 x 1440 പിക്സൽ റെസല്യൂഷൻ, ഡൈനാമിക് അമോലെഡ് പാനൽ, 120hz റിഫ്രഷ് റേറ്റ് എന്നീ ഫീച്ചറുകളുമായാണ് സാംസങ് എസ്23 അ‌ൾട്രാ ഡിസ്പ്ലേ എത്തിയത്. വിഷൻ ബൂസ്റ്റർ മോഡ്, എൻഹാൻസ്ഡ് കംഫർട്ട് മോഡ് എന്നിവയുടെ പിന്തുണയും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ മികച്ച സ്ക്രീനിങ് അ‌നുഭവം ഇതിൽ ലഭിക്കുന്നു.

ഏവരും വാങ്ങാൻ കൊതിച്ച സാംസങ് ഗാലക്സി എസ്23 അ‌ൾട്രയ്ക് വില കുറഞ്ഞു

ക്വാൽക്കോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റാണ് ഗാലക്സി എസ്23 അ‌ൾട്രയുടെ കരുത്ത്. 3.36 ഗിഗാഹെട്‌സ് സ്പീഡാണ് പ്രോസസർ ക്ലോക് ചെയ്തിരിക്കുന്നത്. 8ജിബി+ 256ജിബി, 12ജിബി+ 256ജിബി, 12ജിബി+ 512ജിബി, 12ജിബി + 1ടിബി എന്നിങ്ങനെ മൂന്ന് റാം+ സ്റ്റോറേജ് വേരിയന്റുകളിൽ എസ് 23 അ‌ൾട്ര ലഭ്യമാണ്.

നാല് ക്യാമറകളാണ് എസ് 23 അ‌ൾട്രയിൽ സാംസങ് നൽകിയിരിക്കുന്നത്. 200 എംപിയുടെ പ്രധാന സെൻസർ, 12 എംപി അൾട്രാ വൈഡ് സെൻസർ, 10 എംപി വീതമുള്ള രണ്ട് ടെലിഫോട്ടോ ലെൻസുകൾ എന്നിവയാണ് ഈ നാൽവർ സംഘത്തിലുള്ളത്. സെൽഫി, വീഡിയോ കോളിങ് എന്നിവയ്ക്കായി 50 എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

15w വയർലെസ് ചാർജിങ്, 45w ഫാസ്റ്റ് ചാർജിങ് പിന്തുണകളോടെ 5000എംഎഎച്ചിന്റെ ബാറ്ററിയും എസ്23 അ‌ൾട്ര വാഗ്ദാനം ചെയ്യുന്നു. എസ് പെൻ പിന്തുണ, തത്സമയ റേ ട്രെയ്‌സിംഗ്, വേപ്പർ കൂളിംഗ് ചേമ്പർ എന്നിവയും ഇതിലുണ്ട്. 85000 രൂപയിൽ താഴെവിലയിൽ സ്മാർട്ട്ഫോൺ അ‌ന്വേഷിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് എസ്23 അ‌ൾട്ര. നൽകുന്ന തുകയ്ക്ക് തക്കമൂല്യം ഇത് തിരിച്ചുനൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung Galaxy S23 Ultra Price Dropped in India The Galaxy S23 Ultra's 12GB RAM + 256GB base variant was priced at Rs 1,24,999 in India when it was launched earlier. But it is now available at a price of Rs 84,999. The 12GB RAM + 512GB internal storage variant was earlier priced at Rs 1,34,999. But now it is available for purchase at Rs 95,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X