വില കുറഞ്ഞില്ല, പക്ഷേ ഫ്ലിപ്പ്കാർട്ട് കുറച്ചു; സാംസങ് ഗാലക്സി S24 വാങ്ങാൻ ബെസ്റ്റ് ഡീൽ ഇപ്പോൾ ഇതാണ്
സാംസങ്ങിന്റെ സ്മാർട്ട്ഫോണുകളെ ഇഷ്ടപ്പെടുന്നവർക്ക് സാംസങ്ങിന്റെ പ്രീമിയം മോഡലുകൾ എത്തുന്ന എസ് സീരീസിലെ ഒരു കിടലൻ സ്മാർട്ട്ഫോൺ ഇപ്പോൾ ലഭ്യമായ ഏറ്റവും മികച്ച ഡിസ്കൗണ്ട് വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിലാണ് ഗാലക്സി എസ്24 സീരീസ് സാംസങ് അവതരിപ്പിച്ചത്. അതായത് നിലവിലുള്ള എസ്25 സീരീസിന്റെ മുൻഗാമിയാണ് ഗാലക്സി എസ്24 സീരീസെന്നും പറയാം. പുതിയ ഗാലക്സി എസ്26 സീരീസ് ഈ വർഷം ഫെബ്രുവരിയോടെയേ എത്തൂ. സാധാരണ രീതി വച്ച് നോക്കിയാൽ പുതിയ സീരീസ് 2026 ജനുവരിയിൽ എത്തേണ്ടതാണ്.
എന്തായാലും പുതിയ മോഡൽ എത്തും മുമ്പ് ഒരു സാംസങ് എസ് സീരീസ് ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് ചെല്ലാം. അവിടെ ഗാലക്സി എസ്24 (Samsung Galaxy S24 5G) 40000 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഗാലക്സി എസ്24 ന്റെ 8ജിബി+ 128ജിബി വേരിയന്റിന് 74,999 രൂപയായിരുന്നു വില. തുടക്കത്തിൽ 256ജിബി, 512 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ആണ് എത്തിയത് എങ്കിലും പിന്നീട് വില കുറഞ്ഞ ഓപ്ഷൻ എന്ന നിലയിൽ 128ജിബി സ്റ്റോറേജ് മോഡൽ അവതരിപ്പിക്കുകയായിരുന്നു.
ഈ വർഷത്തിന്റെ തുടക്കത്തിൽ പുതിയ ഗാലക്സി എസ്25 സീരീസ് എത്തിയതോടെ മുൻ മോഡൽ എന്ന നിലയിൽ എസ്24 5ജിയുടെ വില കുറഞ്ഞു. ഇപ്പോൾ സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ 128ജിബി വേരിയന്റ് കിട്ടാനില്ല, ആമസോണിൽ ഇതിന്റെ 128ജിബി വേരിയന്റിന് 47999 രൂപയാണ് വില.

എന്നാൽ ഇതിനെക്കാൾ വളരെ വിലക്കുറവിൽ ഗാലക്സി എസ്24 ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 40000 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ 2000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും എസ്24 5ജിക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. അതിനാൽ, 38999 രൂപ വിലയിൽ ഇത് സ്വന്തമാക്കാനാകും.
കഴിഞ്ഞ വർഷം ഇറങ്ങിയ സ്മാർട്ട്ഫോൺ ആണെങ്കിലും സാംസങ്ങിന്റെ പ്രീമിയം മോഡൽ ആയതിനാൽ അത് ഒരു പഴക്കമായി കണക്കാക്കേണ്ടതില്ല. കാരണം 7 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ പാച്ചുകളും എസ്24 സീരീസ് മോഡലുകൾക്ക് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനർഥം 7 വർഷത്തേക്ക് മികച്ച രീതിയിൽ പെർഫോമൻസ് കാഴ്ചവയ്ക്കാൻ ശേഷിയോടെയാണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നുകൂടിയാണ്.
പ്രധാന ഫീച്ചറുകൾ
120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റുള്ള 6.2 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഡൈനാമിക് അമോലെഡ് സ്‌ക്രീനാണ് ഗാലക്‌സി എസ് 24ൽ ഉള്ളത്. 2600nits വരെ ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടറ് 2 പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്. ഇതിന്റെ സ്നാപ്ഡ്രാഗൺ പ്രോസസർ മോഡലാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 30 എക്‌സ് ഡിജിറ്റൽ സൂം, 3x ഒപ്റ്റിക്കൽ സൂം ഉള്ള 10 മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഗാലക്സി എസ്24 5ജിയിലുണ്ട്. ഇതിലെ ഫ്രണ്ട് ക്യാമറ 12എംപിയാണ്.
IP68 റേറ്റിങ്, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 5G, 4G LTE, ബ്ലൂടൂത്ത് 5.3, വൈഫൈ 6e, NFC, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,000mAh ബാറ്ററി എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ക്വി വയർലെസ് ചാർജിംഗും വയർലെസ് പവർഷെയറും ഇതിലുണ്ട്.


Click it and Unblock the Notifications








