Home
Mobile

ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിലിനെക്കാൾ വിലക്കുറവ്! ഗാലക്സി S24 FE 25000 രൂപ വിലക്കുറവിൽ വാങ്ങാം

സാംസങ്ങിന്റെ ഏറെ പ്രശസ്തമായ എസ് സീരീസിനോട് അ‌നുബന്ധമായി ഫാൻ എഡിഷനുകൾ സാംസങ് പുറത്തിറക്കാറുണ്ട്. അ‌ത്തരത്തിൽ ഗാലക്സി എസ്24 സീരീസിനോട് അ‌നുബന്ധമായി പുറത്തിറങ്ങിയ സ്മാർട്ട്ഫോൺ മോഡലാണ് സാംസങ് ഗാലക്സി എസ്24 എഫ്ഇ (Samsung Galaxy S24 FE 5G). എസ് സീരീസിലെ പ്രധാന മോഡലുകളുമായി താരമത്യം ചെയ്യുമ്പോൾ, കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് എസ്24 എഫ്ഇയുടെ പ്രത്യേകത. കഴിഞ്ഞ വർഷം അ‌വസാനത്തോടെയാണ് സാംസങ് ഈ ഫാൻ എഡിഷൻ ഫോൺ അ‌വതരിപ്പിച്ചത്. അ‌തിന് ശേഷം വിവിധ ഓഫർ സെയിലുകളിൽ ഈ സ്മാർട്ട്ഫോണിന് മികച്ച ഡിസ്കൗണ്ടുകൾ ലഭ്യമായിരുന്നു.

ഒറിജിനൽ വില

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി എസ്24 എഫ്ഇയുടെ 8ജിബി + 128ജിബി വേരിയന്റിന് 59,999 രൂപയും 8ജിബി + 256ജിബി വേരിയന്റിന് 65,999 രൂപയും ആയിരുന്നു വില. എന്നാൽ പിന്നീട് പല ഘട്ടങ്ങളിലായി ഓഫർ സെയിലുകളിൽ ഈ ഫോണിന് വിലക്കുറവ് ലഭ്യമായി.

ഗാലക്സി S24 FE 25000 രൂപ വിലക്കുറവിൽ വാങ്ങാം

സാംസങ്ങിന്റെ ഇന്ത്യയിലെ ഔദ്യോഗി വെബ്​സൈറ്റിൽ ഇപ്പോഴും യഥാർഥ വിലയിൽ തന്നെയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ പ്രത്യേക ഓഫറിന്റെ ഭാഗമായി 14000 രൂപ ഡിസ്കൗണ്ട് ലഭിക്കുമെന്ന് സാംസങ് പറയുന്നുണ്ട്. പക്ഷേ ഇതിനെക്കാൾ വിലക്കുറവിൽ ഈ ഫോൺ ഇ-കൊമേഴ്സ് ​സൈറ്റുകളിൽ ഇതിന് മുൻപും ഇപ്പോഴും വാങ്ങാൻ ലഭ്യമായിട്ടുണ്ട്.

സാംസങ് ഗാലക്സി എസ്24 എഫ് മോഡലിന് ഇതിന് മുൻപ് ഏറ്റവും വിലക്കുറവ് ലഭ്യമായത് രണ്ട് മാസം മുൻപ് നടന്ന ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിലിൽ ആയിരുന്നു. അ‌ന്ന് 24000 രൂപ ഡിസ്കൗണ്ടിന് ശേഷം 35,999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ഈ ഫോൺ ലിസ്റ്റ് ചെയ്തത്. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിൽ അ‌ടിസ്ഥാന മോഡൽ 39,999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഗാലക്സി S24 FE 25000 രൂപ വിലക്കുറവിൽ വാങ്ങാം

എന്നാൽ സാംസങ് ആരാധകർ നിരാശരാകേണ്ടതില്ല, കാരണം അ‌ന്ന് മികച്ച ഡിസ്കൗണ്ട് ലഭ്യമായിരുന്നത് ഫ്ലിപ്പ്കാർട്ടിൽ ആണെങ്കിൽ ഇന്ന് അ‌തിനെക്കാൾ മികച്ച ഡിസ്കൗണ്ട് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ ആമസോണിൽ ഗാലക്സി എസ്24 എഫ്ഇ അ‌ടിസ്ഥാന മോഡൽ 35,574 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1067 രൂപയുടെ ക്യാഷ്ബാക്കും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽ 25000 രൂപയോളം ലാഭത്തിൽ ഗാലക്സി എസ്24 എഫ്ഇ ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാനാകുന്നു. ഇത് ഉപയോക്താക്കളെ, പ്രത്യേകിച്ച് സാംസങ് ആരാധകരെ സംബന്ധിച്ചിടത്തോളം പരിഗണിക്കാവുന്ന ഒരു മികച്ച സ്മാർട്ട്ഫോൺ ഡീൽ ആണ്.

സാംസങ് ഗാലക്സി എസ്24 എഫ്ഇയുടെ പ്രധാന ഫീച്ചറുകൾ

3.1GHz GPU Deca-Core സാംസങ് എക്സിനോസ് 2400e 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ട്രിപ്പിൾ റിയർ ക്യാമറയും (50MP+12MP+ 8MP), 10MP ഫ്രണ്ട് ക്യാമറയും ഈ എസ് സീരീസ് ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 6.7 ഇഞ്ച് FHD+ Infinity- O ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

ഗാലക്സി S24 FE 25000 രൂപ വിലക്കുറവിൽ വാങ്ങാം

120Hz റിഫ്രഷ് റേറ്റ്, 1900 nits വരെ പീക്ക് ​​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് എസ്24 എഫ്ഇ ഡിസ്പ്ലേ എത്തുന്നത്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1 ൽ അ‌വതരിപ്പിക്കപ്പെട്ട ഈ ഫോണിന് 7 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റ്സും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റ്സും സാംസങ് നൽകുന്നുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, ഡ്യുവൽ സിം, 5G SA/NSA, 4G VoLTE, IP68 റേറ്റിങ് ഉണ്ട്. 25W വയർഡ് ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ്, വയർലെസ് പവർ ഷെയർ എന്നിവയ്ക്കുള്ള പിന്തുണയുള്ള 4,700mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. നീല, ഗ്രാഫൈറ്റ്, ഗ്രേ, പുതിന, യെല്ലോ നിറങ്ങളിൽ എസ്24 എഫ്ഇ ലഭ്യമാണ്.

Best Mobiles in India

English summary
Samsung Galaxy S24 FE 5G is now available at a discount of Rs 25,000. The Galaxy S24 FE base model is currently listed on Amazon at a price of Rs 35,574. In addition to the direct discount, Amazon is also offering a cashback of Rs 1,067. So, you can now buy the Galaxy S24 FE from Amazon at a discount of Rs 25,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X