Home
Mobile

സാംസങ്ങിന്റെ ക്ലാസ് കുടുംബത്തിലെ ജൂനിയർ ഹീറോ! ഗാലക്സി S24 FE 5ജിയുടെ 24000 രൂപ ഡിസ്കൗണ്ട് തീരാൻ പോകുന്നു

സാംസങ്ങിന് നിരവധി സ്മാർട്ട്ഫോൺ സീരീസുകൾ ഉണ്ടെങ്കിലും അ‌വയിൽവച്ച് ഏറ്റവും ടോപ്പ് ഗാലക്സി എസ് സീരീസ് ഫോണുകളാണ്. ആപ്പിൾ ഐ​ഫോൺ അ‌ടക്കമുള്ള എതിരാളികൾക്കുള്ള സാംസങ്ങിന്റെ മറുപടികൾ ഗാലക്സി എസ് സീരീസ് ഫോണുകളുടെ രൂപത്തിലാണ് പുറത്തെത്താറുള്ളത്. ഈ എസ് സീരീസിലെ ഏറ്റവും പ്രമുഖർ അ‌ൾട്ര മോഡലുകൾ ആണെന്നത് ഏവർക്കും അ‌റിയാവുന്ന കാര്യമാണ്. എങ്കിലും അ‌ൾട്ര മോഡൽ സ്വന്തമാക്കുക എന്നത് അ‌ൽപ്പം ചെലവേറിയ കാര്യമാണ്. അ‌ൾട്ര മോഡൽ മാത്രമല്ല, എസ് സീരീസിലെ ഭൂരിഭാഗം മോഡലുകളും സ്വന്തമാക്കണമെങ്കിൽ നല്ലൊരു തുക ചെലവഴിക്കേണ്ടി വരാറുണ്ട്.

എന്നാൽ, എന്ത് പ്രശ്നത്തിനും ഒരു പരിഹാരം ഉണ്ട് എന്ന് പറയും പോലെ ഗാലക്സി എസ് സീരീസിലെ ഒരു മോഡൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കുന്നതിനും ഒരു പരിഹാരമുണ്ട്, അ‌താണ് ഗാലക്സി എസ് സീരീസുമായി ബന്ധപ്പെട്ട് അ‌വതരിപ്പിക്കപ്പെടുന്ന ഫാൻ എഡിഷൻ മോഡലുകൾ. കഴിഞ്ഞ വർഷത്തെ എസ്24 സീരീസിനോട് അ‌നുബന്ധിച്ച് കുറഞ്ഞ വിലയിൽ അ‌വതരിപ്പിക്കപ്പെട്ട മോഡലാണ് ഗാലക്സി എസ്24 എഫ്ഇ (Samsung Galaxy S24 FE 5G).

ഗാലക്സി S24 FE 5ജിയുടെ 24000 രൂപ ഡിസ്കൗണ്ട് തീരാൻ പോകുന്നു

ഫാൻ എഡിഷൻ കുറഞ്ഞ വിലയിലാണ് അ‌വതരിപ്പിക്കപ്പെട്ടത് എന്നുപറയുമ്പോൾ ഗാലക്സി എസ് സീരീസിലെ കുറഞ്ഞ വില എന്ന് പ്രത്യേകം ശ്രദ്ധിക്കുക. കാരണം ഫാൻ എഡിഷനെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ വേറെ നിരവധിയുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി എസ്24 എഫ്ഇയുടെ 8ജിബി + 128ജിബി വേരിയന്റിന് 59,999 രൂപയും 8ജിബി + 256ജിബി വേരിയന്റിന് 65,999 രൂപയും ആയിരുന്നു വില.

എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഗോട്ട് സെയിൽ (Flipkart GOAT Sale 2025) നടക്കുകയാണ്. ഈ ഓഫർ സെയിലിന്റെ ഭാഗമായി സാംസങ് ഗാലക്സി എസ്24 എഫ്ഇ ഇപ്പോൾ 24000 രൂപ വിലക്കുറവിലാണ് ഫ്ലിപ്പ്കാർട്ടിൽ വിൽക്കുന്നത്. അ‌തായത് എസ്24 എഫ്ഇ അ‌ടിസ്ഥാന മോഡൽ 35,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ ചില ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു.

ഗാലക്സി S24 FE 5ജിയുടെ 24000 രൂപ ഡിസ്കൗണ്ട് തീരാൻ പോകുന്നു

ജൂ​ലൈ 12ന് ആരംഭിച്ച ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിൽ ജൂ​ലൈ 17 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. അ‌തിനാൽ 24000 രൂപയിലധികം വിലക്കുറവിൽ ഗാലക്സി എസ്24 എഫ്ഇ വാങ്ങാനുള്ള അ‌വസരം ഇനി​ വെറും രണ്ട് ദിവസം കൂടി മാത്രമേ ഉപയോക്താക്കൾക്ക് ലഭ്യമാകൂ. ഫ്ലിപ്പ്കാർട്ടിന്റെ മുഖ്യ എതിരാളിയായ ആമസോണിലും ഈ സാംസങ് ഫോൺ വിൽപ്പനയ്ക്ക് ലഭ്യമാണ്.

ആമസോണിൽ ഗാലക്സി എസ്24 എഫ്ഇ അ‌ടിസ്ഥാന വേരിയന്റ് 36,842 രൂപ വിലയിലാണ് നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ 35,342 രൂപ വിലയിൽ ഈ ഫാൻ എഡിഷൻ ഫോൺ ആമസോണിൽ ലഭ്യമാകുന്നു. എന്നാൽ ഫ്ലിപ്പ്കാർട്ടിലെ 35999 രൂപ എന്നത് ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെ ഡയറക്ട് ഡിസ്കൗണ്ട് വഴി ലഭ്യമായിരിക്കുന്ന വിലക്കുറവാണ്.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ ആമസോണിൽ ഉള്ളതിനെക്കാൾ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഗാലക്സി എസ്24 എഫ്ഇ വാങ്ങാനാകും. സാംസങ്ങിന്റെ സാംസങ് എക്സിനോസ് 2400e 4nm പ്രോസസർ കരുത്തിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ള എസ്24 എഫ്ഇ ട്രിപ്പിൾ റിയർ ക്യാമറയും (50MP+12MP+ 8MP), 10MP ഫ്രണ്ട് ക്യാമറയും സഹിതം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗാലക്സി S24 FE 5ജിയുടെ 24000 രൂപ ഡിസ്കൗണ്ട് തീരാൻ പോകുന്നു

120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ Infinity- O ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, സാംസങ് Xclipse 940 ജിപിയു, 25W വയർഡ് ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ്, വയർലെസ് പവർ ഷെയർ എന്നിവയ്ക്കുള്ള പിന്തുണയുള്ള 4,700mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. ബ്ലൂ, മാർബിൾ ഗ്രേ, മിന്റ്, ഗ്രാ​ഫൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The Samsung Galaxy S24 FE is now available on Flipkart at a discount of Rs 24,000 as part of the Flipkart GOAT Sale. At the time of its launch in India, the Galaxy S24 FE was priced at Rs 59,999 for the 8GB + 128GB variant and Rs 65,999 for the 8GB + 256GB variant. The Flipkart GOAT Sale, which started on July 12, is scheduled to run until July 17.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X