Home
Mobile

ഈ കൺമണിയെ കാത്തിരിക്കുന്നവർക്കായി സമർപ്പിക്കുന്നു! സാംസങ് ഗാലക്‌സി എസ്24 എഫ്ഇയുടെ പ്രത്യേകത എന്ത്?

സാംസങ് ഗാലക്‌സി എസ്24 എഫ്ഇ (Samsung Galaxy S24 FE) കമ്പനി ഈ വർഷം അവസാനം അവതരിപ്പിക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, ഹാൻഡ്‌സെറ്റിൻ്റെ ചാർജിംഗ് വിശദാംശങ്ങൾ ഓൺലൈനിൽ ലീക്ക് ആയിട്ടുണ്ട്. മാത്രമല്ല ഇത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏതെങ്കിലും തരത്തിൽ ഉള്ള വാഗ്ദാന വാർത്തകൾ ഓൺലൈനിൽ നൽകുന്നില്ല. ഗാലക്‌സി എസ് 24 സീരീസിൽ ലഭ്യമായ പരമാവധി പരിധിയായ 45W എന്നതിനേക്കാൾ വളരെ കുറഞ്ഞ വേഗതയിൽ സാംസങ് കമ്പനി അതിൻ്റെ ഹാൻഡ്‌സെറ്റിൻ്റെ ചാർജിംഗ് കഴിവുകൾ വീണ്ടും പരിമിതപ്പെടുത്തിയേക്കാം എന്ന വാർത്തയും പുറത്ത് വരുന്നുണ്ട്.

സാംസങ് ഗാലക്‌സി എസ്24 എഫ്ഇയുടെ ലീക്ക് റിപ്പോർട്ടിൽ പറയുന്ന ചാർജിംഗ് സ്പീഡിനെ കുറിച്ച് അറിയാം. റിപ്പോർട്ട് അനുസരിച്ച് , TUV റെയിൻലാൻഡ് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ സാംസങ് ഗാലക്‌സി എസ്24 എഫ്ഇ കണ്ടെത്തി. ഗാലക്‌സി എസ് 24 അൾട്രാ ഒഴികെയുള്ള മുഴുവൻ ഗാലക്‌സി എസ് 24 സീരീസിൻ്റെയും ചാർജിംഗ് കഴിവുകൾക്ക് അനുസൃതമായ 25 വാട്ട് പരിധിയിലുള്ള 'സാംസങ് സൂപ്പർ ഫാസ്റ്റ് ചാർജിംഗിനെ' പിന്തുണയ്ക്കുന്നതായി ആണ് ഹാൻഡ്‌സെറ്റിൻ്റെ ലിസ്റ്റിംഗ് സൂചനകൾ.

സാംസങ് ഗാലക്‌സി എസ്24 എഫ്ഇയുടെ പ്രത്യേകത എന്ത്?

കൂടാതെ, ഇത് ഒരു ഐഡൻ്റിഫയർ SM-S721 ഉപയോഗിച്ചേക്കാം. ഓരോ പ്രദേശത്തെ ആശ്രയിച്ച് അധിക മോഡലുകൾ ആഡ് ആയേക്കാം . മൊത്തം ഏഴ് മോഡലുകൾ ലോഞ്ച് ചെയ്യുമെന്ന് ആണ് കരുതുന്നത്. SM-S721B/DS, SM-S721B, SM-S721N, SM-S721Q, SM-S721U, SM-S721W, SM-S7210,എന്നിവ ആയിരിക്കാം ലോഞ്ച് ചെയ്യുന്നത്.

സാംസങ് ഗാലക്‌സി എസ് 24 എഫ്ഇ അതിൻ്റെ മുൻഗാമിയുടേ സമാനമായ ചാർജിംഗ് സ്പീഡ് സ്‌പോർട് ചെയ്യുമെങ്കിലും, വയർലെസ് ചാർജിംഗിൻ്റെ കാര്യത്തിൽ ഇതിന് ഡൗൺഗ്രേഡ് ലഭിക്കുമെന്ന് റിപ്പോർട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗാലക്‌സി എസ് 23 എഫ്ഇയുടെ 15 വാട്ട് ശേഷിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹാൻഡ്‌സെറ്റിന് 9W വയർലെസ് ചാർജിംഗ് റേറ്റിംഗ് ഉണ്ട്.

സാംസങ് ഗാലക്‌സി എസ്24 എഫ്ഇയിൽ പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ എന്തൊക്കെ എന്ന് നോക്കാം. സാംസങ് ഗാലക്‌സി എസ് 24 എഫ്ഇ, എസ് 24 ലൈനപ്പിനെ ശക്തിപ്പെടുത്തുന്ന എക്‌സിനോസ് 2400ൻ്റെ ഡൗൺഗ്രെഡഡ് വേർഷൻ ആയ എക്‌സിനോസ് 2400 ഇ ചിപ്‌സെറ്റാണ് നൽകുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ (ഒഎസ്) ഇത് പ്രവർത്തിച്ചേക്കാം. 1,900 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് ഉള്ള 6.7 ഇഞ്ച് ഡിസ്‌പ്ലേ ഈ ഹാൻഡ്‌സെറ്റിൽ സജ്ജീകരിച്ചേക്കാം.

ഒപ്‌റ്റിക്‌സിൻ്റെ കാര്യത്തിൽ, 50 മെഗാപിക്‌സൽ പ്രൈമറി ഷൂട്ടർ, 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 3x ഒപ്റ്റിക്കൽ സൂം ഉള്ള 8 മെഗാപിക്‌സൽ ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് സ്മാർട്ട്ഫോണിൽ വരാൻ സാധ്യത. ഫ്രണ്ടിൽ 10 മെഗാപിക്സൽ സെൽഫി ക്യാമറയും ലഭിച്ചേക്കാം. 25W വയർഡ്, 9W വയർലെസ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,565mAh ബാറ്ററിയാണ്യെ സാംസങ് ഗാലക്‌സി എസ്24 എഫ്ഇയെ പിന്തുണയ്ക്കുന്നത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Ahead of the Samsung Galaxy S24 FE's official debut, the handset's charging details have been leaked online. The handset's listing indicates that it supports 'Samsung Super Fast Charging' at 25W, which is in line with the charging capabilities of the entire Galaxy S24 series except the Galaxy S24 Ultra.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X