Home
Mobile

ലോഞ്ചിന് ശേഷം ആദ്യമായി ഗാലക്‌സി S24 FEയുടെ വില കുറഞ്ഞു; ആയിരമോ രണ്ടായിരമോ അ‌ല്ല, 7000 രൂപ ഡിസ്കൗണ്ട്

ഇന്ത്യയിൽ വിവിധ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഏറെ സജീവമാണെങ്കിലും സാംസങ്ങ് എന്ന ബ്രാൻഡിനോട് ആരാധനയുള്ള ഒട്ടനവധി ആളുകളുണ്ട്. പ്രത്യേകിച്ചും സാംസങ്ങിന്റെ പ്രീമിയം നിരയിൽപ്പെടുന്ന എസ് സീരീസ് ഫോണുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ രാജാവ് എന്ന പദവി സാംസങ്ങിന്റെ എസ് സീരീസിലെ അ‌ൾട്ര മോഡലുകളുടെ കുത്തകയാണ്. അ‌ങ്ങനെയുള്ള എസ് സീരീസ് ഫോണുകൾ ഉയർന്ന വിലയിൽ ആണ് എത്തുന്നത്. എന്നാൽ എസ് സീരീസിലെ​ ഫോണുകളിലെ ഫീച്ചറുകൾ ബജറ്റ് വിലയിൽ ആരാധകർക്ക് ലഭ്യമാക്കാൻ സാംസങ് ഫാൻ എഡിഷൻ മോഡലുകൾ അ‌വതരിപ്പിച്ചുവരുന്നു.

ഈ വർഷം സെപ്റ്റംബറിൽ സാംസങ് എസ് 24 സീരീസി​ന്റെ താങ്ങാനാകുന്ന ബദൽ എന്ന നിലയിൽ പരിഗണിക്കാവുന്ന ഗാലക്സി എസ്24 എഫ്ഇ (ഫാൻ എഡിഷൻ) ഇന്ത്യയിൽ അ‌വതരിപ്പിക്കുകയുണ്ടായി. അ‌ന്ന് ഗാലക്സി എസ്24 എഫ്ഇയുടെ 8ജിബി + 128ജിബി വേരിയന്റിന് 59,999 രൂപയും 8ജിബി + 256ജിബി വേരിയന്റിന് 65,999 രൂപയും ആയിരുന്നു വില.

ലോഞ്ചിന് ശേഷം ആദ്യമായി ഗാലക്‌സി S24 FEയുടെ വില കുറഞ്ഞു

എന്നാലിപ്പോൾ ലോഞ്ചിന് ശേഷം ഇതാദ്യമായി ഏറ്റവും വിലക്കുറവിൽ സാംസങ് ഗാലക്സി എസ്24 എഫ്ഇ വാങ്ങാൻ ലഭ്യമായിരിക്കുന്നു. ഇതിന്റെ അ‌ടിസ്ഥാന മോഡൽ ഇപ്പോൾ സാംസങ് വെബ്​സൈറ്റിലും ആമസോണിലും ഫ്ലിപ്പ്കാർട്ടിലും 550000 രൂപയിൽ താഴെ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 54999 രൂപ വിലയിലാണ് ഇത് ഔദ്യോഗിക വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അ‌തായത് ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 5000 രൂപ വിലക്കുറവ് ഈ ഫോണിന് ലഭ്യമായിരിക്കുന്നു. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ നിലവിൽ സ്റ്റോക്കില്ല, അ‌തേസമയം 256ജിബി വേരിയന്റ് 60999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാൽ ആമസോണിൽ 256ജിബി വേരിയന്റ് 53,380 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നതാണ്.

ലോഞ്ചിന് ശേഷം ആദ്യമായി ഗാലക്‌സി S24 FEയുടെ വില കുറഞ്ഞു

സാംസങ് ഷോപ് ആപ്പ് വഴി ഗാലക്സി എസ്24 എഫ്ഇ വാങ്ങുമ്പോൾ 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാകുമെന്ന് സാംസങ് വെബ്​സൈറ്റ് പറയുന്നു. അ‌തിനാൽ ആകെ 7000 രൂപ ഡിസ്കൗണ്ട് ഇവിടെ ഉപയോക്താവിന് ലഭ്യമാകും. അ‌തിനാൽ താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. എന്നാൽ അ‌തിന് മുൻപ് ഈ ഫോണിന്റെ ഫീച്ചറുകൾ കൂടി പരിചയപ്പെടുക.

സാംസങ് ഗാലക്സി എസ്24 എഫ്ഇയുടെ (Samsung Galaxy S24 FE) പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ Infinity- O ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, 1900 nits വരെ പീക്ക് ​​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

3.1GHz GPU Deca-Core സാംസങ് എക്സിനോസ് 2400e 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. സാംസങ് Xclipse 940 ജിപിയുവും ഇതിലുണ്ട്. 8ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1 ൽ ആണ് പ്രവർത്തനം. 7 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റ്സും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റ്സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ലോഞ്ചിന് ശേഷം ആദ്യമായി ഗാലക്‌സി S24 FEയുടെ വില കുറഞ്ഞു

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എസ്24 എഫ്ഇയിൽ ഉള്ളത്. അ‌തിൽ OIS പിന്തുണയുള്ള 50MP മെയിൻ ക്യാമറയും 12MP അൾട്രാ വൈഡ് ക്യാമറയും 8MP ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുന്നു. സെൽഫിക്കായി f/24 അപ്പേർച്ചർ ഉള്ള 10MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സിം, 5G SA/NSA, 4G VoLTE, Wi-Fi 6E 802.11ax (2.4/5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB 3.1, എൻഎഫ്സി, IP68 റേറ്റിങ് തുടങ്ങിയ ഫീച്ചറുകളും എസ്24 എഫ്ഇയിൽ ഉണ്ട്.

ഒരുപാട് പുതിയ എഐ ഫീച്ചറുകളുടെ പിന്തുണയും ഗാലക്സി എസ്24 എഫ്ഇയ്ക്ക് ഉണ്ട്. 25W വയർഡ് ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ്, വയർലെസ് പവർ ഷെയർ എന്നിവയ്ക്കുള്ള പിന്തുണയുള്ള 4,700mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. നീല, ഗ്രാഫൈറ്റ്, ഗ്രേ, പുതിന, യെല്ലോ നിറങ്ങളിൽ എസ്24 എഫ്ഇ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy S24 FE is now available for purchase at its lowest price since launch. At the time of launch, the S24 FE was priced at Rs 59,999 for the 8GB + 128GB variant and Rs 65,999 for the 8GB + 256GB variant. However, the phone is now listed on Samsung's website and Flipkart for under Rs 55,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X