ഈ ഡീൽ ഒരു ലോട്ടറിയടിച്ച സന്തോഷം നൽകും! സാംസങ് ഗാലക്സി S24 FE ഇപ്പോൾ 25,599 രൂപ വിലക്കുറവിൽ വാങ്ങാം
പ്രീമിയം ലെവൽ സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി അതിഗംഭീര ഡീൽ മുന്നോട്ട് വച്ച് ആമസോൺ. സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസ് ആയ ഗാലക്സി എസ്24 സീരീസിലെ വില കുറഞ് ഓപ്ഷനായി അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എസ്24 എഫ്ഇ (Samsung Galaxy S24 FE). ഈ ഫാൻ എഡിഷൻ സ്മാർട്ട്ഫോൺ ഇപ്പോൾ 25,599 രൂപ വിലക്കുറവിൽ വാങ്ങാൻ ആമസോൺ അവസരം ഒരുക്കിയിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സാംസങ് എസ്24 സീരീസിന്റെ താങ്ങാനാകുന്ന ബദൽ എന്ന നിലയിൽ പരിഗണിക്കാവുന്ന ഗാലക്സി എസ്24 എഫ്ഇ അവതരിപ്പിക്കപ്പെട്ടത്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി എസ്24 എഫ്ഇയുടെ 8ജിബി + 128ജിബി വേരിയന്റിന് 59,999 രൂപയും 8ജിബി + 256ജിബി വേരിയന്റിന് 65,999 രൂപയും ആയിരുന്നു വില. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 15000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

15000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ പോലും സാംസങ് വെബ്സൈറ്റിൽ നിന്ന് ഈ സ്മാർട്ട്ഫോൺ വാങ്ങണമെങ്കിൽ ഏകദേശം 44000 രൂപയോളം നൽകണം. ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ആണ് ഫ്ലിപ്പ്കാർട്ടിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഫ്ലിപ്പ്കാർട്ടിൽ ഗാലക്സി എസ്24 എഫ്ഇ അടിസ്ഥാന മോഡൽ 39999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ബാങ്ക് ഓഫർ എന്ന നിലയിൽ 4000 രൂപയുടെ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. അപ്പോഴും 35999 രൂപയോളം നൽകേണ്ടിവരും. എന്നാൽ ഇതിനെക്കാളെല്ലാം കുറഞ്ഞ വിലയിൽ ആണ് ആമസോൺ ഇപ്പോൾ ഗാലക്സി എസ്24 എഫ്ഇ വിൽക്കുന്നത്. അതായത് ആമസോണിൽ ഇതിന്റെ അടിസ്ഥാന മോഡൽ 35650 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 24,349 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട്.

ഈ 24,349 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ആമസോണിൽ ലഭ്യമാണ്. അതിനാൽ ആകെ 25,599 രൂപ വിലക്കുറവിന് ശേഷം 34,400 രൂപ വിലയിൽ ആമസോണിൽ നിന്ന് ഗാലക്സി എസ്24 എഫ്ഇ വാങ്ങാൻ സാധിക്കും. സ്മാർട്ട്ഫോൺ പ്രേമികളെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് സാംസങ് ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഡീൽ ആണ്.
സാംസങ് എക്സിനോസ് 2400e 4nm പ്രോസസർ കരുത്തിലാണ് ഗാലക്സി എസ്24 എഫ്ഇ അവതരിപ്പിക്കപ്പെട്ടത്. സാംസങ് Xclipse 940 ജിപിയുവും ഇതിലുണ്ട്. കൂടാതെ 6.7 ഇഞ്ച് FHD+ Infinity- O ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1900 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷൻ എന്നിവയും ഇതിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
50എംപി മെയിൻ ക്യാമറയും 12എംപി അൾട്രാ വൈഡ് ക്യാമറയും 8എംപി ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കായി 10MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്. വീഡിയോ ഡിജിറ്റൽ ഇമേജ് സ്റ്റെബിലൈസേഷനും (VDIS) ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസറും (OIS) അടക്കമുള്ള ഫീച്ചറുകൾ സഹിതമാണ് ഇത് എത്തുന്നത്.

ആൻഡ്രോയിഡ് 14ൽ ഇറങ്ങിയ എസ്24 എഫ്ഇയ്ക്ക് സാംസങ് S24 സീരീസിലെ മറ്റ് ഫോണുകൾക്ക് സമാനമായി 7 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റ്സും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റ്സും നൽകുന്നുണ്ട്. കൂടാതെ നിരവധി ഗാലക്സി എഐ ഫീച്ചറുകളും ഇതിലുണ്ട്. 25W വയർഡ് ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ്, വയർലെസ് പവർ ഷെയർ എന്നിവയ്ക്കുള്ള പിന്തുണയുള്ള 4,700mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്.
IP68 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, ഡ്യുവൽ സിം, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 5G SA/NSA, 4G VoLTE, Wi-Fi 6E 802.11ax (2.4/5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB 3.1, എൻഎഫ്സി എന്നിവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








