Home
Mobile

സാധനം കൈയ്യിലുണ്ട്! സാംസങ് ഗാലക്സി എസ് 24 എഫ്ഇ സവിശേഷതകൾ അറിയാം

പിക്സലിൻ്റെയും ഐഫോണിൻ്റെയും ലോഞ്ചുകൾക്ക് ശേഷം സാംസങ് ഗാലക്സി എസ് 24 എഫ്ഇ (Samsung Galaxy S24 FE) ഒക്ടോബറിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. ഈ ഡിവൈസിന്റെ ചില സവിശേഷതകൾ ഇതിനോടകം തന്നെ ലീക്ക് ആയിട്ടുണ്ട്. ലീക്ക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഇറങ്ങാനിരിക്കുന്ന സാംസങ് ഗാലക്സി എസ് 24 എഫ്ഇയുടെ ചില സവിശേഷതകളെ കുറിച്ച് ആണ് ഈ ലേഖനത്തിൽ പറയുന്നത്. ഗ്യാലക്‌സി എസ് 24 എഫ്ഇയിൽ എക്‌സിനോസ് 2400 ഇ പ്രോസസർ അവതരിപ്പിക്കും. ഇത് മുൻഗാമിയേക്കാൾ മികച്ച കാര്യക്ഷമത വാഗ്ദാനം ചെയ്യുന്നു.

78 മണിക്കൂർ വരെ ഓഡിയോ പ്ലേബാക്ക് അല്ലെങ്കിൽ ഏകദേശം 29 മണിക്കൂർ വീഡിയോ വ്യൂവിങ് വാഗ്ദാനം ചെയ്യുന്ന 4,565mAh ബാറ്ററിയാണ് ഈ ഉപകരണത്തിൽ ഉള്ളത്. സാംസങ് ഗാലക്സി എസ് 24 എഫ്ഇയിൽ പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ എന്തൊക്കെ എന്ന് നോക്കാം. ഈ പുതിയ മോഡലിന് 1,900 നിറ്റ് വരെ പീക്ക് ബ്രൈറ്റ്നസ്സ് ഉള്ള 6.7 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ട്.

സാധനം കൈയ്യിലുണ്ട്! സാംസങ് ഗാലക്സി എസ് 24 എഫ്ഇ സവിശേഷതകൾ അറിയാം

ഇത് ഗൂഗിൾ പിക്സൽ 8എയുടെ 2,000 nits പീക്ക് ബ്രൈറ്റ്നസ്സിന് തുല്യമാണ്. കൂടാതെ, സാംസങ് ഗാലക്സി എസ് 24 എഫ്ഇ കുറഞ്ഞത് അഞ്ച് നിറങ്ങളിൽ സാംസങ് വാഗ്ദാനം ചെയ്യും. ഗ്രാഫൈറ്റ്, ബ്ലൂ, സിൽവർ/വൈറ്റ്, ഗ്രീൻ, യെല്ലോ എന്നിങ്ങനെ ആണ് കളർ ഓപ്‌ഷനുകൾ. സാംസങ്ങിൻ്റെ വെബ്‌സൈറ്റിൽ മാത്രം രണ്ട് എക്‌സ്‌ക്ലൂസീവ് ഓപ്ഷനുകൾ ലഭ്യമായേക്കാം.

ഗാലക്സി എസ് 24 എഫ്ഇയിലേക്ക് സാംസങ് ഗാലക്‌സി എഐ സംയോജിപ്പിക്കുന്നുണ്ട്. അതിൽ ജനറേറ്റീവ് എഡിറ്റ്, ലൈവ് ട്രാൻസ്ലേറ്റ് തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്നു. പോർട്രെയിറ്റ് സ്റ്റുഡിയോയ്‌ക്കും സർക്കിൾ ടു സെർച്ച്, സ്‌കെച്ച് ടു ഇമേജ് തുടങ്ങിയ മറ്റ് എഐ ഫംഗ്‌ഷണലിറ്റികൾക്കും ഉള്ള പിന്തുണ കാരണം ഫോൺ കുറഞ്ഞത് ഒരു യുഐ 6.1.1ൽ എങ്കിലും പ്രവർത്തിക്കും.

മുൻ മോഡലുകളെ അപേക്ഷിച്ച് ഗാലക്‌സി എസ് 24 എഫ്ഇയുടെ ബാറ്ററി ലൈഫ് അൽപ്പം വലുതായ്ത കൂടുതൽ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റ ചാർജിൽ ഉപയോക്താക്കൾക്ക് 78 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് അല്ലെങ്കിൽ ഏകദേശം 29 മണിക്കൂർ വീഡിയോ കാണാനാകും. ഗാലക്‌സി എസ് 24 എഫ്ഇയ്ക്കുള്ളിലെ എക്‌സിനോസ് 2400 ഇ പ്രോസസർ അതിൻ്റെ മുൻഗാമിയായ മോഡലുകളെ അപേക്ഷിച്ച് മികച്ച പെർഫോമൻസ് എഫിഷ്യൻസി ലക്ഷ്യമിടുന്നു.

ഇത് ഉപകരണത്തിൻ്റെ മൊത്തത്തിലുള്ള പ്രകടനവും ബാറ്ററി ലൈഫും മെച്ചപ്പെടുത്തുന്നതിന് കാരണമാകും. ഗാലക്‌സി എസ് 24 എഫ്ഇയിൽ നൂതന എഐ സവിശേഷതകൾ ഉൾപ്പെടുത്തിയതിൽ അതിശയിക്കാനില്ല. ജനറേറ്റീവ് എഡിറ്റ്, ലൈവ് ട്രാൻസ്‌ലേറ്റ് തുടങ്ങിയ ടൂളുകൾ നൽകിക്കൊണ്ട് ഈ ഫീച്ചറുകൾ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നു. ഫോണിൻ്റെ സോഫ്റ്റ്‌വെയർ കഴിവുകളെ വൺ യുഐ 6.1.1 പിന്തുണയ്ക്കുന്നു.

സാംസങ് ഗാലക്സി എസ് 24 എഫ്ഇ പ്രതീക്ഷിക്കുന്ന വില: ഈ ഫോണിൻ്റെ വില കമ്പനി ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, ഇതിന്റെ പ്രാരംഭ വില $ 599ൽ ആരംഭിച്ച കഴിഞ്ഞ വർഷത്തെ മോഡലിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം മുൻനിര വിലകൾ വർധിപ്പിക്കുന്ന സാംസങ്ങിൻ്റെ പ്രവണത കണക്കിലെടുത്ത്, $649 നും $699 നും ഇടയിലുള്ള വില പരിധിയിൽ ഈ ഫോൺ ഇറങ്ങാൻ സാധ്യതയുണ്ട്.

മെച്ചപ്പെടുത്തിയ ഡിസ്‌പ്ലേ ബ്രൈറ്റ്നസ്സും വലിയ സ്‌ക്രീൻ വലുപ്പവും ഉള്ളതിനാൽ, മുൻ മോഡലുകളെ അപേക്ഷിച്ച് ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട കാഴ്ചാനുഭവം നൽകാനാണ് സാംസങ് ഗാലക്സി എസ് 24 എഫ്ഇ ലക്ഷ്യമിടുന്നത്. പിക്സലും ഐഫോണും പോലുള്ള പ്രധാന എതിരാളികൾ അവരുടെ ഏറ്റവും പുതിയ മോഡലുകൾ പുറത്തിറക്കിയതിന് ശേഷം തന്ത്രപരമായി ഒക്ടോബറിൽ ലോഞ്ച് ചെയ്യാൻ ഗാലക്സി എസ് 24 എഫ്ഇ ലക്ഷ്യമിടുന്നത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Samsung Galaxy S24 FE is all set to launch in October. Some of the specifications of this device have already been leaked. Based on the leaked report, this article talks about some of the specifications of the upcoming Samsung Galaxy S24 FE. The Galaxy S24 FE will feature the Exynos 2400e processor. It offers better efficiency than its predecessor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X