Home
Mobile

മുത്താണേ... മുത്താണേ... സാംസങ് ഞങ്ങടെ മുത്താണേ..! സാംസങ് ഗാലക്സി എസ്24ന് 22,000 രൂപയുടെ ഡിസ്‌കൗണ്ട്‌

ഏറെ ആരാധകരുള്ള സ്മാർട്ട് ഫോൺ കമ്പനിയാണ് സാംസങ്. സ്മാർട്ട് യുഗം തുടങ്ങിയത് മുതൽ സാംസങ് വിപണയിൽ സജീവമാണ്. ഇതിനിടക്ക് തന്നെ പല ഫോണുകളും പുറത്തിറക്കാൻ സാംസങിന് സാധിച്ചിട്ടുണ്ട്. ബജറ്റ് ഫ്രണ്ട്ലി ആയിട്ടും മിഡ്ലെവൽ ആയിട്ടും പ്രീമിയം ആയിട്ടും അനവധി സ്മാർട്ട് ഫോണുകളാണ് സാംസങ് വിപണിയിലിറക്കിയത്. പ്രീമിയം ഫോണുകൾക്ക് എന്നും ആരാധകർ ഏറെയാണ്. ഇപ്പോൾ വിപണിയിലുള്ള സംസാങ് ഗാലക്സി എസ് സീരീസിനാണ് ആരാധകർ ഏറെയുള്ളത്. ഈ സീരീസിൽ ഉൾപ്പെട്ട ഒന്ന് ഓഫറിൽ കിട്ടിയാലോ..? സാംസങ് ഗാലക്സി എസ്24 (Samsung Galaxy S24 )ഓഫറിൽ കിട്ടിയാൽ എങ്ങിനെയിരിക്കും..? സംഭവം കളറാകും. എന്നാൽ പിടിച്ചോ.. ഓഫറുണ്ട്.

സാംസങ് ഗാലക്സി എസ്24ന് 22,000 രൂപയുടെ ഡിസ്‌കൗണ്ട്‌

അതും ഇ-കൊമേഴസ് പ്ലാറ്റ് ഫോമായ ആമസോണിൽ. 22,000 രൂപയുടെ ഡിസ്‌കൗണ്ടാണ് സാംസങ് ഗാലക്സി എസ്24ന് ആമസോൺ ഇട്ടിരിക്കുന്ന ഓഫർ. ഈ വർഷം ജനുവരിയിൽ 79,999 രൂപക്കാണ് ഈ പ്രീമിയം ഫോൺ പുറത്തിറങ്ങിയത്. എന്നാൽ ഇപ്പോൾ 59,990 രൂപക്ക് ഈ ഫോൺ സ്വന്തമാക്കാൻ കഴിയും.

ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1,000 രൂപയുടെ ഡിസ്‌കൗണ്ട് കൂടി ലഭിക്കും. കൂടാതെ എക്‌സ്‌ചേഞ്ച് ഓഫർ കൂടി വന്നാൽ ഇതിലേറെ വില കുറയും. ഫോൺ അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച അവസരമാണ്. 256 ജിബി സ്റ്റോറേജും എട്ട് ജിബി റാമുമാണ് സാംസങ് ഗാലക്സി എസ്24ൽ ഉള്ളത്.

FHDയിൽ പ്രവർക്കിക്കുന്ന 2340 x 1080 റെസലൂഷ്യനുള്ള AMOLED ഡിസ്‌പ്ലേയാണ് ഇതിന് നൽകിയിരിക്കുന്നത്. കൂടാതെ Exynos 2400 പ്രോസസറും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിക്കായി ഗാലക്സി എസ് 24 ഹാൻഡ്സെറ്റിൽ 50 എംപി പ്രൈമറി ക്യാമറ, 10 എംപി ടെലിഫോട്ടോ ലെൻസ്, 12 എംപി അൾട്രാവൈഡ് ലെൻസ് എന്നിവയുണ്ട്.

സാംസങ് ഗാലക്സി എസ്24ന് 22,000 രൂപയുടെ ഡിസ്‌കൗണ്ട്‌

25W ഫാസ്റ്റ് ചാർജിംഗുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഗാലക്സി എസ് 24ന് 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. എസ് 24 പ്ലസിന് 6.7 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനും നൽകിയിട്ടുണ്ട്. എസ് 24 ൽ ഫുൾ എച്ച്ഡി പ്ലസ് റസലൂഷൻ ഡിസ്‌പ്ലേ ഉപയോഗിക്കുമ്പോൾ എസ് 24 പ്ലസിൽ ക്യുഎച്ച്ഡി റെസലൂഷൻ സ്‌ക്രീനാണ് ഉപയോഗിക്കുന്നത്.

ഇരുഫോണുകളിലും എക്‌സിനോസ് 2400 പ്രൊസസർ ചിപ്പിലാണ് പ്രവർത്തിക്കുന്നത്. ലൈവ് ട്രാൻസ്ലേറ്റ് ഇന്റെർപ്രെട്ടർ, ചാറ്റ് അസിസ്റ്റന്റ്, നോട്ട് അസിസ്റ്റന്റ് ഉൾപ്പടെ എഐ ഫീച്ചറുകൾ ഇതിൽ ലഭിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഎഐ ഒഎസ് ആണ് ഫോണുകളിലുള്ളത്. അതേസമയം ലോഞ്ച് ചെയ്ത് ഒരു മാസം പിന്നിട്ട സാംസങ് ഗാലക്സി എസ്25 മോഡലിന് സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും ഇപ്പോൾ 7000 രൂപ ഡിസ്‌കൗണ്ട് ലഭ്യമാണ്.

സാംസങ് ഗാലക്‌സി എസ്25 (Samsung Galaxy S25) ന്റെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 80,999 രൂപയും 12GB + 512GB വേരിയന്റിന് 92,999 രൂപയും ആണ് യഥാർഥ വില. യഥാർഥ വിലയിൽ തന്നെയാണ് സാംസങ് വെബ്‌സൈറ്റിലും ആമസോണിലും ഗാലക്സി എസ്25 ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ തെരഞ്ഞെടുത്ത ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 7000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ് എന്നതിനാൽ അടിസ്ഥാന മോഡൽ 73999 രൂപ പ്രാരംഭ വിലയിൽ ഇപ്പോൾ വാങ്ങാനാകും. എക്സ്ചേഞ്ച് ഓഫറിൽ താൽപര്യമുള്ളവർക്ക് പരമാവധി 60100 രൂപ വരെ എക്സ്ചേഞ്ച് ഡിസ്‌കൗണ്ട് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy S24, originally priced at Rs 79,999, is now available for Rs 59,968 on Amazon, offering a massive discount of over Rs 22,000. Additionally, buyers can save further with a Rs 2,000 discount on Federal Bank EMI transactions and trade-in offers. With its 6.2-inch AMOLED display, Exynos 2400 processor, and solid camera setup, the Galaxy S24 is a great deal for those looking to upgrade to a premium smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X