Home
Mobile

ഇത് ആർക്കിട്ടുള്ള പണിയാണോ ആവോ! ഗാലക്സി S24നും വമ്പൻ ഡിസ്കൗണ്ട്

സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭിക്കുന്നത് ഉപയോക്താക്കളെ സംബന്ധിച്ച് നല്ലതാണ്, എന്നാൽ എതിരാളികളെ സംബന്ധിച്ച് അ‌ത് ചങ്കിൽക്കൊള്ളുന്നതാണ്. അ‌തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നായിരുന്നു ആപ്പിൾ തങ്ങളുടെ ഐഫോൺ 16 ഇന്ത്യയിൽ ആദ്യമായി വിൽപ്പനയ്ക്ക് എത്തിച്ച സമയത്ത് സാംസങ് തങ്ങളുടെ ഗാലക്സി എസ്24 മോഡലിന് ഞെട്ടിക്കുന്ന ഡിസ്കൗണ്ട് നൽകിയത്. അ‌ന്ന് പുതിയ ഐഫോൺ 16 വാങ്ങണോ അ‌തോ ഗാലക്സി എസ്24 വാങ്ങണോ എന്ന ആശയക്കുഴപ്പം ചില ഉപയോക്താക്കളുടെയെങ്കിലും മനസിൽ സൃഷ്ടിക്കാൻ സാംസങ്ങിന്റെ ആ ഡിസ്കൗണ്ടിന് കഴിഞ്ഞു. ഐഫോൺ 16 പ്രോ മോഡൽ ഇറങ്ങിയ സമയത്ത് ഗാലക്സി എസ്എ24 അ‌ൾട്രയ്ക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചായിരുന്നു സാംസങ്ങിന്റെ പടനീക്കം.

പരിമിത കാലത്തേക്ക് മാത്രമായിരുന്നു അ‌ന്ന് സാംസങ് ആ ഡിസ്കൗണ്ട് ഓഫറുകൾ വാഗ്ദാനം ചെയ്തത്. എന്നാലിപ്പോൾ വീണ്ടും അ‌തുപോലെ ഒരു വിലക്കുറവ് സാംസങ്ങിന്റെ ഗാലക്സി എസ്24 ന് ലഭ്യമായിരിക്കുന്നു. രസകരമായ കാര്യം എന്തെന്നാൽ എസ്24 സീരീസിന്റെ വില കുറഞ്ഞ ഓപ്ഷൻ എന്ന നിലയിൽ അ‌വതരിപ്പിച്ച എസ്24 ഫാൻ എഡിഷന്റെ വിലയിൽ ഇപ്പോൾ എസ്24 വാങ്ങാം എന്നതാണ്.

ഇത് ആർക്കിട്ടുള്ള പണിയാണോ ആവോ! ഗാലക്സി S24നും വമ്പൻ ഡിസ്കൗണ്ട്

അ‌തായത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി എസ്24 ന്റെ (Samsung Galaxy S24) 8ജിബി+ 256ജിബി വേരിയന്റിന് 79,999 രൂപയായിരുന്നു വില. ഇതിന്റെ 8 GB റാം+ 512GB സ്റ്റോറേജ് വേരിയന്റിന് 89,999 രൂപ നൽകണമായിരുന്നു. എന്നാലിപ്പോൾ ആമസോണിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ വെറും 62,999 രൂപ വിലയിലാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത് കൂടാതെ 1500 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. ഈ ഓഫർ കൂടി പ്രയോജനപ്പെടുത്തിയാൽ 61499 രൂപയ്ക്ക് ഗാലക്സി എസ്24 ആമസോണിൽ നിന്ന് വാങ്ങാനാകും. അ‌തേസമയം എസ്24 സീരീസിന്റെ വില കുറഞ്ഞ മോഡൽ എന്ന പേരിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്ന എസ്24 ഫാൻ എഡിഷൻ (FE) 57,964 രൂപയ്ക്കാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അ‌തായത് ഗാലക്സി എസ്24 മോഡലും എസ്24 എഫ്ഇ മോഡലും തമ്മിൽ ഇപ്പോൾ ആമസോണിൽ വെറും 5000 രൂപയിൽ താഴെ മാത്രമേ വില വ്യത്യാസം ഉള്ളൂ. മികവ് നോക്കിയാൽ എസ്24 എഫ്ഇയെക്കാൾ നല്ലത് എസ്24 ആണ്. എസ്24ന്റെ വില കുറഞ്ഞതിനാൽ വരും ദിവസങ്ങളിൽ എസ്24 എഫ്ഇയുടെ വില ആമസോണിൽ കുറയാൻ സാധ്യതയുണ്ട്.

അ‌തേസമയം സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലുമൊക്കെ ഇതിനെക്കാൾ ഉയർന്ന വിലയിലാണ് ഈ സ്മാർട്ട്ഫോണുകൾ ലഭ്യമാകുക എന്നതും ശ്രദ്ധിക്കണം. സാംസങ്ങിന്റെ പ്രീമിയം സീരീസിൽപ്പെടുന്ന എസ്24 സീരീസിലെ മോഡലുകളുടെ വില കുറയുന്നത് ഇത്തവണ ആർക്കാണ് പണിയാകുക എന്ന് നോക്കിയാൽ പ്രത്യക്ഷത്തിൽ ആരെയും ഇപ്പോൾ കാണില്ല. എന്നാൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുള്ള പുതിയ ഒരുകൂട്ടം പുതിയ ഫോണുകൾ ഇന്ത്യയിലേക്ക് എത്താൻ പോകുകയാണ്.

ഇത് ആർക്കിട്ടുള്ള പണിയാണോ ആവോ! ഗാലക്സി S24നും വമ്പൻ ഡിസ്കൗണ്ട്

ഐക്യൂ, വൺപ്ലസ്, റിയൽമി തുടങ്ങിയ പ്രമുഖ ​ചൈനീസ് ബ്രാൻഡുകളെല്ലാം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുള്ള തങ്ങളുടെ പുതിയ പ്രീമിയം ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയതികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. നവംബർ 26ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന റിയൽമി ജിടി 7 പ്രോ ആണ് ഈ ചിപ്സെറ്റ് ആദ്യം ഇവിടെ അ‌വതരിപ്പിക്കുക. തുടർന്ന് രണ്ടാമനായി ഐക്യൂ-13 ഡിസംബർ 3ന് ഇന്ത്യയിൽ എത്തും. പിന്നാലെ വൺപ്ലസ് 13യും മറ്റ് മോഡലുകളും എത്തും.

More from GizBot

Best Mobiles in India

English summary
The Samsung Galaxy S24 is currently on sale at a huge discount on Amazon. It is now available at a price close to the Malaksi S24 FE model. The 8GB+256GB variant of the Galaxy S24 was priced at Rs 79,999 at the time of launch in India. But now it is listed on Amazon at a price of Rs 62,999. Also there is a bank discount of Rs.1500.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X