Home
Mobile

ഗാലക്സി 24 പ്ലസ് ഇപ്പോൾ പാതി വിലയിൽ സ്വന്തമാക്കാം! ഇതൊക്കെയാണ് ഡിസ്കൗണ്ട്

സാംസങ് ആരാധകർക്ക് ഒരു കിടിലൻ ഡീലുമായി ആമസോൺ രംഗത്ത്. നിലവിൽ സാംസങ്ങിന്റെ ഗാലക്സി എസ് സീരീസിലെ ഏറ്റവും പുതിയ മോഡലുകൾ എസ്25 സീരീസ് ഫോണുകളാണ്. ഇവയ്ക്ക് മുൻപ് ഉണ്ടായിരുന്നത് ഗാലക്സി എസ്24 സീരീസ് ആണ്. ആ എസ്24 സീരീസിലെ ഒരു കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ പാതിയോട് അ‌ടുത്ത വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ഗാലക്സി എസ്24 സീരീസിലെ പ്ലസ് മോഡൽ (Samsung Galaxy S24 Plus 5G) ഇപ്പോൾ ലോഞ്ച് വിലയെക്കാൾ വൻ വിലക്കുറവിൽ ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കും.

സാംസങ് ഗാലക്സി എസ് 24 പ്ലസിന്റെ 12GB റാം+ 256GB ഇന്റേണൽ സ്റ്റോറേജ് മോഡലിന് 99,999 രൂപയായിരുന്നു ലോഞ്ച് വില. 12GB+ 512GB വേരിയന്റിന്റെ എംആർപി 109,999 രൂപയും. എന്നാൽ പിന്നീട് ഗാലക്സി എസ്25 സീരീസ് എത്തിയതോടെ ഇതിന്റെ വില കുറഞ്ഞു.

ഗാലക്സി 24 പ്ലസ് ഇപ്പോൾ പാതി വിലയിൽ സ്വന്തമാക്കാം!

ഇപ്പോൾ ഗാലക്സി എസ്24 പ്ലസിന്റെ 256ജിബി വേരിയന്റ് ഓഫർ സഹിതം 59,685 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് ലോഞ്ച് വിലയെക്കാൾ 40,314 രൂപ വിലക്കുറവിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഉണ്ട്. ഇത് കൂടി പ്രയോജനപ്പെടുത്തിയാൽ ലോഞ്ച് വിലയുടെ പാതിയിൽ താഴെ വിലയിൽ ഈ സാംസങ് പ്രീമിയം ഫോൺ സ്വന്തമാക്കാനാകും.

മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഗാലക്സി എസ്24 മോഡലിനെക്കാൾ ലാഭത്തിൽ ഇപ്പോൾ ഈ പ്ലസ് മോഡൽ വാങ്ങാൻ സാധിക്കും എന്നതാണ്. എസ്24 മോഡലിന് 46,100 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ആയി സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ പകരം നൽകുന്ന ഫോണിന്റെ പഴക്കം, പ്രവർത്തനക്ഷമത എന്നിവ വിലയിരുത്തിയ ശേഷമാകും അ‌ന്തിമ മൂല്യം നിർണയിക്കുക എന്നതാണ്.

ഗാലക്സി 24 പ്ലസ് ഇപ്പോൾ പാതി വിലയിൽ സ്വന്തമാക്കാം!

സാംസങ് ഗാലക്സി എസ്24 പ്ലസിന്റെ പ്രധാന ഫീച്ചറുകൾ: സാംസങ്ങിന്റെ ഇൻ-ഹൗസ് എക്‌സിനോസ് 2400 ചിപ്‌സെറ്റാണ് ഗാലക്സി എസ്24 പ്ലസ് മോഡലിന്റെ കരുത്ത്. 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയും 1Hz മുതൽ 120Hz വരെയുള്ള റിഫ്രഷ് റേറ്റും ഇതിലുണ്ട്. 4,900mAh ബാറ്ററിയാണ് എസ്24 പ്ലസ് മോഡലിൽ സാംസങ് നൽകിയിരിക്കുന്നത്. 45W ഫാസ്റ്റ് ചാർജിങ്, Qi വയർലെസ് ചാർജിംഗ്, വയർലെസ് പവർഷെയർ എന്നിവയുടെ പിന്തുണ ഈ ബാറ്ററിക്കുണ്ട്.

ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എസ്24 പ്ലസിലും ഉണ്ട്. 50MP മെയിൻ ക്യാമറ, 12MP അൾട്രാ വൈഡ് സെൻസർ, 10MP ടെലിഫോട്ടോ ലെൻസ് എന്നിവ ഇതിൽ സാംസങ് നൽകിയിരിക്കുന്നു. ഫ്രണ്ടിൽ 12MP സെൽഫി ക്യാമറയും ഉണ്ട്. IP68 റേറ്റിങ് സഹിതമാണ് ഈ ഫോൺ എത്തുന്നത്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള യുഐ 6.1 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഏഴ് പ്രധാന OS അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവൽ സിം (നാനോ + നാനോ), കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, 5G SA/NSA, 4G VoLTE തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

ഗാലക്സി 24 പ്ലസ് ഇപ്പോൾ പാതി വിലയിൽ സ്വന്തമാക്കാം!

ഗാലക്‌സി എഐയും ഈ ഫോണി​ൽ ലഭിക്കും, ഇത് ഫോൺ കോളുകളുടെ ലൈവ് ട്രാൻസ്ലേറ്റ്, ടു-വേ, റിയൽ-ടൈം വോയ്‌സ്, ടെക്സ്റ്റ് ട്രാൻസ്ലേഷൻസ്, ഇന്റർപ്രെറ്റർ ഫീച്ചർ, ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകൾ നൽകുന്നു. 158.5 × 75.9×7.7mm വലിപ്പവും 196 ഗ്രാം ഭാരവും ആണ് ഗാലക്സി എസ്24 പ്ലസ് മോഡലിന് ഉള്ളത്. കോബാൾട്ട് വയലറ്റ്, ഒനിക്‌സ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Samsung Galaxy S24 Plus can now be bought at a discount of more than Rs 40,000. The launch price of the 12GB RAM + 256GB internal storage model of the S24 Plus was Rs 99,999. But now it is listed on Amazon at a price of Rs 59,685. There is also an exchange discount available. The Exynos 2400 chipset is the powerhouse of the Galaxy S24 Plus model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X