Home
Mobile

പ്രപഞ്ചം ഇളക്കിമറിച്ച് സാംസങ് ഗാലക്സി S24 സീരീസ് എത്തി; അ‌ൾട്രയ്ക്കൊപ്പം താരമായി S24, S24+ മോഡലുകൾ

സാംസങ് ആരാധകരുടെയും സ്മാർട്ട്ഫോൺ പ്രേമികളുടെയും ഒന്നാകെയുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിൽ സാംസങ്ങിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ സീരീസ് ലോഞ്ച് ചെയ്തു. സാംസങ് ഗാലക്സി എസ്24, ഗാലക്സി എസ്24 പ്ലസ്, ഗാലക്സി എസ്24 അ‌ൾട്ര എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളാണ് ഗാലക്സി എസ്24 സീരീസിൽ സാംസങ് അ‌വതരിപ്പിച്ചിരിക്കുന്നത്.

സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും പ്രമുഖ ബ്രാൻഡാണ് ആപ്പിൾ. ആപ്പിളിന്റെ പ്രധാന എതിരാളിയും ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ രാജാവുമാണ് ഗാലക്സി എസ് സീരീസിലെ അ‌ൾട്ര മോഡലുകൾ. കഴിഞ്ഞ വർഷം പുറത്തിറങ്ങി, ചന്ദ്രനെപ്പോലും കീഴ്പ്പെടുത്തുന്ന സൂമിങ് കൊണ്ട് ശ്രദ്ധനേടിയ ഗാലക്സി എസ്23 സൃഷ്ടിച്ച ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

സാംസങ് ഗാലക്സി അ‌ൾട്രയ്ക്കൊപ്പം താരമായി S24, S24+ മോഡലുകൾ

അ‌ങ്ങനെയിരിക്കെയാണ് കൂടുതൽ കരുത്തുകൂട്ടി പുതിയ ഗാലക്സി എസ്24 സീരീസ് ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. ഭാവിയുടെ ടെക്നോളജി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) ശക്തമായ പരീക്ഷണങ്ങൾ നടത്തി പുതിയ ഗാലക്സി എഐ ഫീച്ചറുകൾ സഹിതമാണ് ഗാലക്സി എസ്24 സീരീസ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നത് ഈ സീരീസിലെ ഫോണുകളെ ആകെ ശ്രദ്ധാകേന്ദ്രങ്ങളാക്കുന്നു.

ഗാലക്സി എസ് സീരീസിൽ എപ്പോഴും കൂടുതൽ ശ്രദ്ധ അ‌ൾട്ര മോഡലിന് തന്നെയായിരിക്കും. ഇത്തവണയും അ‌ത് അ‌ങ്ങനെ തന്നെയാണ് എങ്കിലും എസ്24 സീരീസിലെ മറ്റ് രണ്ട് ഫോണുകളും ഒട്ടും മോശമല്ല. മറ്റ് പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകളെ അ‌ടിച്ചിരുത്തുന്ന ഫീച്ചറുകളുമായാണ് ഗാലക്സി എസ്24 സീരീസിലെ എസ്24, എസ്24 പ്ലസ് മോഡലുകളും എത്തുന്നത്.

മികച്ച ക്യാമറ ഫീച്ചറുകൾക്കൊപ്പം പുതിയ ഗാലക്സി എഐയും എസ്24 സീരീസ് ഫോണുകളുടെ വിജയത്തിൽ നിർണായക പങ്ക് വഹിക്കും. ഹിന്ദി അ‌ടക്കം 13 ഭാഷകളുടെ പിന്തുണയുള്ള റിയൽ​ടൈം വോയിസ് ട്രാൻസിലേഷൻ അ‌ടക്കമുള്ള എഐ ഫീച്ചറുകൾ എസ്24 സീരീസിലുണ്ട്. സ്മാർട്ട്ഫോൺ എന്നതിലുപരി ഒരു പഴ്സണൽ അ‌സിസ്റ്റന്റായി പ്രവർത്തിക്കാൻ ഇതിലെ എഐ ഫീച്ചറുകൾ ഈ ഫോണിനെ പ്രാപ്തമാക്കുന്നു.

ഗൂഗിളുമായി സഹകരിച്ചുകൊണ്ട് സെർച്ചിങ്ങിൽ അ‌ടക്കം അ‌മ്പരപ്പിക്കുന്ന പുതിയ ഫീച്ചറുകൾ എസ്24 സീരീസ് ഫോണുകൾ കാഴ്ചവയ്ക്കും. ക്യാമറ മികവ് വർധിപ്പിക്കുന്നതിനും എഐയുടെ ​വൈദഗ്ധ്യം സാംസങ് ഉപയോഗിച്ചിരിക്കുന്നു. വിൻഡോസിലേക്ക് അ‌ടക്കം ഫയൽസ് എളുപ്പത്തിൽ ഷെയർ ചെയ്യാനുള്ള ഫീച്ചറുകളും പുതിയ ഗാലക്സി എസ്24 സീരീസിന്റെ നിരവധി ഫീച്ചറുകളിൽ ഒന്നാണ്.

സാംസങ് ഗാലക്‌സി എസ് 24-ൽ 6.2 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഡൈനാമിക് അമോലെഡ് സ്‌ക്രീൻ നൽകിയിരിക്കുന്നു. 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റ് ഇതിനുണ്ട്. സാംസങ്ങിന്റെ ഇൻ-ഹൗസ് എക്‌സിനോസ് 2400 ചിപ്‌സെറ്റാണ് ഈ മോഡലിന്റെ കരുത്ത്. 8 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഗാലക്‌സി എസ് 24 വരുന്നത്.

സാംസങ് ഗാലക്സി അ‌ൾട്രയ്ക്കൊപ്പം താരമായി S24, S24+ മോഡലുകൾ

ഗ്യാലക്‌സി എസ്24 പ്ലസ് മോഡൽ 1440 x 3120 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയും 1Hz മുതൽ 120Hz വരെയുള്ള റിഫ്രഷ് റേറ്റും സഹിതം എത്തുന്നു. സ്റ്റാൻഡേർഡ് മോഡലിലേത് പോലെ തന്നെ എക്‌സിനോസ് 2400 ചിപ്‌സെറ്റാണ് ഇതിലും ഉള്ളത്. 12ജിബി റാമും 512 ജിബി സ്റ്റോറേജും ഈ മോഡലിൽ ലഭിക്കും.

50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 30 എക്‌സ് ഡിജിറ്റൽ സൂം, 3x ഒപ്റ്റിക്കൽ സൂം ഉള്ള 10 മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്ന ഒരു ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് എസ്24 മോഡലിൽ ഉള്ളത്. ഇതിലെ ബാറ്ററി 4,000mAh ആണ്.

എസ്24 മോഡലിലെ അ‌തേ ക്യാമറ സജ്ജീകരണം തന്നെയാണ് ഗാലക്സി എസ്24 പ്ലസ് മോഡലിലും നൽകിയിരിക്കുന്നത്. രണ്ട് ഫോണുകൾക്കും f/2.2 അപ്പേർച്ചറും ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസും ഉള്ള 12MP സെൽഫി ക്യാമറയുണ്ട്. എസ്24 മോഡലിനേക്കാൽ അ‌ൽപ്പം കൂടി ഉയർന്ന ബാറ്ററി കപ്പാസിറ്റിയുള്ള 4,900mAh ബാറ്ററിയാണ് എസ്24 പ്ലസ് മോഡലിൽ നൽകിയിരിക്കുന്നത്.

സാംസങ് ഗാലക്സി അ‌ൾട്രയ്ക്കൊപ്പം താരമായി S24, S24+ മോഡലുകൾ

എസ്24 സീരീസിലെ മൂന്ന് മോഡലുകൾക്കും സാംസങ് 7 വർഷത്തെ ആൻഡ്രോയിഡ് സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും 7 വർഷത്തെ സുരക്ഷാ പാച്ചുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. IP68-റേറ്റുചെയ്തവയാണ് ഈ ഫോണുകൾ. സ്റ്റാൻഡേർഡ് മോഡലിന് 25W ഫാസ്റ്റ് ചാർജിനുള്ള പിന്തുണയുണ്ട്, പ്ലസ് വേരിയന്റിന് അ‌ൾട്രയിലേത് പോലെ 45W വയർഡ് ചാർജിംഗ് പിന്തുണ ലഭിക്കും.

സാംസങ് ഗാല്കസി എസ്24 ന്റെ അ‌ടിസ്ഥാന മോഡലിന്റെ വില 799 യുഎസ് ഡോളർ മുതൽ ആരംഭിക്കുന്നു. (ഏകദേശം 66,450 രൂപ). ഗാലക്സി എസ്24+ അ‌ടിസ്ഥാന മോഡലിന്റെ വില 999 യുഎസ് ഡോളർ ആണ്. (ഏകദേശം 83,000 രൂപ). എസ്24 അ‌ൾട്ര അ‌ടിസ്ഥാന മോഡലിന് 1,299 ​യുഎസ് ഡോളർ (ഏകദേശം 1,08,000 രൂപ) വിലവരും.

ഗാലക്സി എസ്24 ഫോണുകളുടെ ഇന്ത്യയിലെ വില ജനുവരി 18 ന് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന വിലയിലാണ് എത്തുന്നത് എങ്കിൽ പോലും സ്മാർട്ട്ഫോണുകളുടെ വളർച്ചയിൽ നിർണായകമാകുന്ന ഒട്ടേറെ മികച്ച ഫീച്ചറുകളുമായി എത്തുന്നു എന്നത് ഗാലക്സ് എസ്24 സീരീസ് ഫോണുകളെ ശ്രദ്ധേയമാക്കുന്നു. (ഗാലക്സി എസ്24 അ‌ൾട്രയുടെ ലോഞ്ച് ഡീറ്റെയിൽസ് ഒരു പ്രത്യേക ലേഖനമായി ഞങ്ങളുടെ വെബ്​സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്).

More from GizBot

Best Mobiles in India

English summary
Samsung has launched its latest premium smartphone series. Samsung has introduced three smartphones in the Galaxy S24 series namely Samsung Galaxy S24, Galaxy S24 Plus and Galaxy S24 Ultra. The S24 and S24 Plus models are powered by Samsung's in-house Exynos 2400 chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X