Home
Mobile

'ലക്ഷണമൊത്ത കൊമ്പ​ൻ' വരുന്നു! ഗാലക്സി എസ്24 സീരീസ് നിർമാണം തുടങ്ങി

വിവിധ ബ്രാൻഡുകൾ പുതിയ സ്മാർട്ട്ഫോണുകൾ തുടർച്ചയായി പുറത്തിറക്കിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും കൂട്ടത്തിലെ പുതിയ കൊമ്പനായുള്ള കാത്തിരിപ്പിലാണ് സ്മാർട്ട്ഫോൺ പ്രേമികൾ. ആപ്പിളിനെയും ഗൂഗിളിനെയും വെല്ലുവിളിച്ച് തലയുയർത്തി നിൽക്കുന്ന സാംസങ് ഗാലക്സി എസ്23 അ‌ൾട്രയുടെ പിന്മുറക്കാരനായി എത്തുന്ന ഗാലക്സി എസ്24 സീരീസ് ആണ് ഏവരു കാത്തിരിക്കുന്ന ആ ലക്ഷണമൊത്ത കൊമ്പൻ.

ആപ്പിൾ തങ്ങളുടെ ഐഫോൺ 15 സീരീസും ഗൂഗിൾ തങ്ങളുടെ പിക്സൽ 8 സീരീസും പുറത്തിറക്കിക്കഴിഞ്ഞു. ഇനി ഈ സ്മാർട്ട്ഫോണുകളെ വെല്ലുന്ന പ്രകടനവുമായിട്ടാകും സാംസങ് ഗാലക്സി എസ്24 സീരീസും (Samsung Galaxy S24 series) അ‌തിൽത്തന്നെ എസ്24 അ‌ൾട്രയും എത്തുക എന്ന് സ്മാർട്ട്ഫോൺ പ്രേമികൾ പ്രതീക്ഷിക്കുന്നു.

'ലക്ഷണമൊത്ത കൊമ്പ​ൻ' വരുന്നു! ഗാലക്സി എസ്24 സീരീസ് നിർമാണം തുടങ്ങി

എസ്24 സീരീസിനായി കാത്തിരിക്കുന്നവർക്ക് സന്തോഷം പകരുന്ന ഒരു വാർത്ത ടിപ്‌സ്റ്റർ ഐസ് യൂണിവേഴ്‌സ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നു. എസ്24 സീരീസിന്റെ നിർ​മാണം ആരംഭിച്ചതായും ജനുവരി പകുതിയോടെ ലോഞ്ച് ഉണ്ടാകുമെന്നും ആണ് ഐസ് യൂണിവേഴ്സ് വെളിപ്പെടുത്തിയിരിക്കുന്നത്. ​​ചൈനീസ് സാമൂഹികമാധ്യമമായ വെയ്ബോയിലാണ് ഇത് സംബന്ധിച്ച പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

വിവോ, ഷവോമി, വൺപ്ലസ് എന്നിവ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തുമായി പുത്തൻ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുകയും പുറത്തിറക്കാൻ തയാറെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിൽ പല ബ്രാൻഡുകളുടെയും പ്രീമിയം സ്മാർട്ട്ഫോണുകൾ ഡിസംബർ, ജനുവരിയോടെ വിപണിയിലെത്തും. ഇവയുമായി മത്സരിക്കാനാണ് ജനുവരി ആദ്യം തന്നെ ഗാലക്സി എസ്24 സീരീസ് ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.

'ലക്ഷണമൊത്ത കൊമ്പ​ൻ' വരുന്നു! ഗാലക്സി എസ്24 സീരീസ് നിർമാണം തുടങ്ങി

2024 ജനുവരി 18-ന് ലോഞ്ച് നടക്കുമെന്ന് ടിപ്‌സ്റ്റർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തെ ആദ്യ ആഴ്ചകളിൽതന്നെ ഗാലക്സി എസ്24 സീരീസ് ലോഞ്ച് ചെയ്തേക്കാം. ഗ്യാലക്‌സി എസ് 23 സീരീസ് പോലെ ഗാലക്സി എസ്24 സീരീസിന്റെ അൺപാക്ക്ഡ് ഇവന്റും കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ നടത്തപ്പെടും.

ആഗോളതലത്തിൽ ലോഞ്ച് ചെയ്യുന്ന അതേ ദിവസം തന്നെ സാംസങ് ഗാലക്‌സി എസ് 24 സീരീസ് ഇന്ത്യയിലും അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒട്ടേറെ മികച്ച ഫീച്ചറുകളുമായി ഏവരെയും അ‌തിശയിപ്പിക്കാനൊരുങ്ങിയാണ് എസ്24 തയാറായിക്കൊണ്ടിരിക്കുന്നത് എന്നാണ് മുൻ റിപ്പോർട്ടുകൾ ​വെളിപ്പെടുത്തിയിട്ടുള്ളത്. ക്യാമറയും പെർഫോമൻസ് മികവും തന്നെയാണ് ഈ ഫോണിന്റെ പ്രത്യേകതകളിൽ മുന്നിൽ നിൽക്കുന്നത്.

പുതിയ സ്‌നാപ്ഡ്രാഗൺ ചിപ്പ് നൽകുന്ന 200MP ISOCELL ക്യാമറയുടെ സവിശേഷതകൾ വിശദമാക്കുന്ന ഒരു വീഡിയോ സാംസങ് പുറത്തിറക്കിയിരുന്നു. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് കരുത്തിൽ എത്തുന്ന ഗാലക്സി എസ്24 സീരീസിൽ 200MP പ്രൈമറി ക്യാമറയുണ്ടാകും എന്നാണ് ​പ്രതീക്ഷിക്കുന്നത്. മികച്ച ക്യാമറകൾക്ക് അ‌കമ്പടിയായി പുതിയ ക്യാമറ ഫീച്ചറുകളും ഉണ്ടാകും.

സൂം എനിപ്ലേസ് ക്യാമറ: "വീഡിയോയിലെ മുഴുവൻ കാഴ്ചയും സൂം ചെയ്ത ഏരിയകളും ഒരേസമയം പിടിച്ചെടുക്കാനുള്ള" സൂം എനിപ്ലേസ് ക്യാമറ കഴിവ് ഗാലക്സി എസ്24 ക്യാമറകൾക്ക് ഉണ്ടാകും. കൂടാതെ 4K നിലവാരത്തിൽ 4x ലെവൽ വരെ റെക്കോർഡുചെയ്യുന്നതിന് ഇടയിൽ സൂം ചെയ്യാൻ ഇത് അ‌നുവദിക്കുന്നു.

ഓട്ടോമാറ്റിക് സബ്ജക്റ്റ് ട്രാക്കിങ് ആണ് എസ്24 ക്യാമറയിലെ മറ്റൊരു ഫീച്ചർ. ISOCELL സൂം എനിപ്ലേസ് ക്യാമറയ്ക്ക് വീഡിയോയിലെ ഒരു വ്യക്തിഗത വിഷയം തത്സമയം ട്രാക്ക് ചെയ്യാൻ കഴിയും. തുടർച്ചയായ പ്രക്രിയയിൽ നിന്ന് വ്യത്യസ്തമായി, റിമോസൈസിംഗും ഇമേജ് സിഗ്നൽ പ്രോസസ്സിംഗും ഒരേസമയം നടത്തുന്ന എൻഡ്-ടു-എൻഡ് (E2E) AI റിമോസൈക് ഫീച്ചറും ഇതിലുണ്ട്.

'ലക്ഷണമൊത്ത കൊമ്പ​ൻ' വരുന്നു! ഗാലക്സി എസ്24 സീരീസ് നിർമാണം തുടങ്ങി

ഗാലക്സി എസ്24 സീരീസ് ഫോട്ടോ ആൽബങ്ങളിലെ HDR ഫോട്ടോകളെ പിന്തുണയ്ക്കുമെന്ന് ടിപ്സ്റ്റർ ഐസ്യൂണിവേഴ്സ് മറ്റൊരു പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. ഐഫോണുകളിലേതുപോലെ സാറ്റ​ലൈറ്റ് കണക്ടിവിറ്റി ഉണ്ടാകും എന്നതാണ് എസ്24 സീരീസിൽ വരാൻ പോകുന്ന മറ്റൊരു മാറ്റം. അടിയന്തര സാഹചര്യങ്ങളിൽ സഹായകമാകുന്ന ടു-വേ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഇതിലുണ്ടാകുമെന്ന് സാംസങ് സിസ്റ്റം എൽഎസ്ഐ ഡിവിഷൻ സിഇഒ പാർക്ക് യോങ്-ഇൻ സൂചിപ്പിച്ചിരുന്നു.

ഗാലക്‌സി എസ് 24 ന് 6.2 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,900 എംഎഎച്ച് ബാറ്ററിയും എസ്24 പ്ലസിന് 6.7 ഇഞ്ച് 120Hz ഡൈനാമിക് അമോലെഡ് പാനലും വലിയ മോഡലുകൾക്ക് 4,900 എംഎഎച്ച് / 5,000 എംഎഎച്ച് ബാറ്ററിയും 45-65 വാട്ട് ചാർജിങ് സ്പീഡും ഉണ്ടാകുമെന്നാണ് ലീക്ക് റിപ്പോർട്ട്.

More from GizBot

Best Mobiles in India

English summary
According to the leak report, the production of the Samsung Galaxy S24 series has started and it will be launched in mid-January. This information was revealed by tipster Ice Universe. Samsung is expected to launch the Galaxy S24 series in India on the same day as the global launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X