Home
Mobile

ഐഫോൺ 15 മാറി നിൽക്കും; നെക്സ്റ്റ് ജനറേഷൻ ഡിസ്പ്ലേയുമായി സാംസങ് ​ഗാലക്സി എസ് 24 അൾട്രാ വരുന്നു

ടെക് ലോകം ഓന്നാകെ കാത്തിരിക്കുന്ന പ്രധാന ചടങ്ങാണ് ഐഫോൺ 15ന്റെ ലോഞ്ച്. ഏറെ പ്രതീക്ഷയോടെയാണ് എല്ലാ ആരാധരും ആപ്പിളിന്റെ പുതിയ ഫോണിന്റെ വരവിനെ കാണുന്നത്. സെപ്തംബർ മാസത്തിൽ ഫോൺ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ അടുത്ത കാലത്ത് വരെ എതിരാളികൾ ഇല്ലാതിരുന്ന ഐഫോൺ ഒരു ലക്ഷ്വറി പ്രതീകമായിരുന്നു.

എന്നാൽ അടുത്തിടെ മുതൽ സാംസങ് കനത്ത വെല്ലുവിളിയാണ് ആപ്പിളിന് എതിരെ ഉയർത്തുന്നത്. സാംസങിന്റെ ​ഗാലക്സി എസ് 22 അൾട്ര ഇറങ്ങിയത് മുതൽ ആപ്പിളിന് മാർക്കറ്റിൽ ഒരു എതിരാളി ഉണ്ടായിരിക്കുകയാണ് എന്നാണ് ഭൂരിപക്ഷം ടെക് പ്രേമികളും വിശ്വസിക്കുന്നത്. പ്രധാനമായും ഫോണിന്റെ ക്യാമറ ക്ലാരിറ്റിയാണ് ഐഫോണിനെ വെല്ലുവിളിക്കുന്നത്. മികച്ച ക്യാമറ ക്ലാരിറ്റി നൽകാൽ ഇപ്പോൾ ഇറങ്ങുന്ന സാംസങിന്റെ ലക്ഷ്വറി ഫോണുകൾക്ക് സാധിക്കുന്നുണ്ട്.

നെക്സ്റ്റ് ജനറേഷൻ ഡിസ്പ്ലേയുമായി സാംസങ് ​ഗാലക്സി എസ് 24 അൾട്രാ വരുന്നു

അതേ സമയം പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 15നും സാംസങ് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന സാംസങ് ​ഗാലക്സി എസ് 24 അൾട്രയാണ് ഐഫോൺ 15 പ്രോ മാക്സിന് വെല്ലുവിളി ഉയർത്തുന്നത്. നിലവിൽ ഗാലക്സി എസ് 24 അൾട്ര പണിപ്പുരയിലാണ് മികച്ച ഫീച്ചറുകൾ തന്നെ ഫോണിൽ ഉണ്ടായിരിക്കും എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്.

നിലവിൽ മാർക്കറ്റിൽ ലഭ്യമായ ഏറ്റവും മികച്ച ആൻഡ്രോയിഡ് ഫോൺ എന്നാണ് സാംസങ് ​ഗാലക്സി എസ് 23 അൾട്ര അറിയപ്പെടുന്നത്. ഇതിന്റെ പരിക്ഷ്ക്കരിച്ച പതിപ്പായിരിക്കും ഗാലക്സി എസ് 24 അൾട്ര എന്നും വാർത്തകളുണ്ട്. ഫോണിന്റെ ക്യാമറയും ഡിസ്പ്ലേയും തന്നെയായിരിക്കും പ്രധാന ആകർഷണം. നെക്സ്റ്റ് ജനറേഷൻ ഡിസ്പ്ലേയുമായിട്ടാണ് ഗാലക്സി എസ് 24 അൾട്ര പുറത്തിറങ്ങുക. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡിസ്പ്ലേ നിർമ്മാതാക്കളിൽ ഒരാളാണ് സാംസങ്.

നെക്സ്റ്റ് ജനറേഷൻ ഡിസ്പ്ലേയുമായി സാംസങ് ​ഗാലക്സി എസ് 24 അൾട്രാ വരുന്നു

ആപ്പിളിന്റെ ചില മോഡലുകൾക്ക് ഡിസ്പ്ലേ വിതരണം ചെയ്യുന്നതും സാംസങ് ആണ്. ആയതിനാൽ തന്നെ ഡിസ്പ്ലേകളുടെ കാര്യത്തിൽ ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്സിന്റേതിലും മികച്ച സാങ്കേതിക വിദ്യ സാംസങ് ഗാലക്സി എസ് 24 അൾട്രയുടെ ഡിസ്പ്ലേയിൽ അവതരിപ്പിക്കും. M13 OLED ഡിസ്പ്ലേ പാനലായിരിക്കും ഗാലക്സി എസ് 24 അൾട്രക്ക് ഉണ്ടായിരിക്കുക എന്ന് ദക്ഷിണ കൊറിയൻ മാധ്യമമായ ചോസൻ പറയുന്നു.

അതേ സമയം ഐഫോണിന്റെ പുതിയ സീരീസ് ഡിസ്പ്ലേകൾക്ക് M12 ന്റെ മികവ് മാത്രമേ കാണിക്കു. അതും സാംസങ് തന്നെയാണ് നിർമ്മിക്കുന്നതെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഐഫോൺ 16 സീരീസിൽ മാത്രമായിരിക്കും M13 OLED ഡിസ്പ്ലേ മികവ് കൊണ്ടുവരാൻ സാധിക്കു എന്നും ഇവർ പറയുന്നു. 2024ൽ ആയിരിക്കും ഐഫോൺ 16 സീരീസ് ഫോണുകൾ പുറത്തിറങ്ങുക. അതേ സമയം ഡിസ്പ്ലേ മികവ് മാത്രമല്ല ഗാലക്സി എസ് 24 അൾട്രയ്ക്ക് മികവ് കൂട്ടുന്നത്.

പുതിയ സീരീസിൽ വലിയ രീതിയിൽ റാം വർദ്ധിപ്പിക്കാനും സാംസങ് ശ്രമിച്ചിട്ടുണ്ടെന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഗാലക്സി എസ് 24നും ഗാലക്സി എസ് 24 പ്ലസിനും 12 ജീബി വരെ റാം ഉയർത്തിയിട്ടുണ്ട്. എസ് 24 അൾട്രയ്ക്ക് ആകട്ടെ 16 ജീബി ആയിരിക്കും റാം. യുഎഫ്എസ് 4.0 സ്റ്റോറേജും ഫോണിന് നൽകിയിട്ടുണ്ട്. ഫോണിന്റെ പെർഫോമൻസ് മികച്ചതാക്കാൻ ഈ ഘടകങ്ങൾ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ഈ റിപ്പോർട്ടുകൾ ഒന്നും സാംസങ് ഔദ്യോ​ഗികമായി പുറത്തുവിട്ട വിവരങ്ങൾ അല്ല ചില ചോർച്ചകളെ അടിസ്ഥാനമാക്കി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നവയാണ്. ആയതിനാൽ തന്നെ ഇത്തരം കാര്യത്തിൽ സാംസങിന്റെ ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗികമായ വിവരങ്ങൾ പുറത്ത് വന്നതിന് ശേഷം സ്ഥിരീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം.

എന്നാൽ സാധാരണക്കാർക്ക് താങ്ങാനാകാത്ത ബജറ്റിൽ ആയിരിക്കും രണ്ട് ഫോണുകളും പുറത്തിറങ്ങുക. ലക്ഷ്വറി പട്ടികയിൽ പെടുത്താൻ സാധിക്കുന്നവയാണ് ഈ രണ്ട് ഫോണുകളും. ഈ വർഷം പുറത്തിറങ്ങിയ ​ഗാലക്സി എസ് 23 അൾട്രയ്ക്ക് 1,50,000 രൂപയായിരുന്നു വില. നിലവിൽ ആമസോണിലെ വിവിധ ഓഫറുകൾ പ്രകാരം 1,25,000 രൂപക്ക് ഫോൺ ലഭിക്കുന്നതാണ്. പുറത്തിറങ്ങാനിരിക്കുന്ന എസ് 24 അൾട്രയ്ക്ക് വില ഇതിലൂം കൂടുതൽ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The Galaxy S24 Ultra will come with a next-generation display. Samsung is currently one of the largest display manufacturers in the world. Samsung also supplies displays for some of Apple's models. Therefore, in terms of displays, the Samsung Galaxy S24 Ultra's display will feature better technology than Apple's iPhone 15 Pro Max.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X