Home
Mobile

ഫ്ലാറ്റ് ഡിസ്‌പ്ലേ, സിൽവർ കളർ! സാംസങ് ഗാലക്സി എസ്24 അ‌ൾട്രയുടെ ​ലൈവ് ചിത്രങ്ങൾ ചോർന്നു

ലോകമെമ്പാടുമുള്ള ആൻഡ്രോയിഡ് ആരാധകർ കാത്തിരിക്കുന്ന സാംസങ് ഗാലക്സി എസ്24 അ‌ൾട്രയുടെ ​ലൈവ് ഇമേജുകൾ ലീക്കായി. ട്വിറ്ററിലൂടെ (ഇപ്പോൾ എക്സ്) ഒരു ടിപ്സ്റ്റർ പുറത്തുവിട്ട ചിത്രങ്ങൾ ഇതിനോടകം വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്. ജനുവരി 17 നാണ് സാംസങ് തങ്ങളുടെ ഏറ്റവും പുതിയ എസ്24 സീരീസ് ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്.

വരാൻ പോകുന്ന എസ്24 സീരീസിനെപ്പറ്റിയോ, എസ്24 സീരീസിൽ ആളുകൾ ഏറ്റവുമധികം കാത്തിരിക്കുന്ന സാംസങ് ഗാലക്സി എസ്24 അ‌ൾട്ര (Samsung Galaxy S24 Ultra) മോഡലിനെപ്പറ്റിയോ ഉള്ള യാതാരു വിവരങ്ങളും സാംസങ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകളിലൂടെ പല വിവരങ്ങളും ഇതിനകം പുറത്തുവന്നിട്ടുമുണ്ട്.

സാംസങ് ഗാലക്സി എസ്24 അ‌ൾട്രയുടെ ​ലൈവ് ചിത്രങ്ങൾ ചോർന്നു

ഇപ്പോൾ അ‌പ്രതീക്ഷിതമായി ഗാലക്സി എസ്24ന്റേതെന്ന് കരുതപ്പെടുന്ന ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഫോണിലെ ഫീച്ചറുകളും പ്രതീക്ഷകളും സംബന്ധിച്ച ചർച്ചകൾ വീണ്ടും ചൂടുപിടിക്കുകയാണ്. വരാനിരിക്കുന്ന ഗാലക്സി S24 അ‌ൾട്രയ്ക്ക് ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഉള്ളത് എന്ന് ലീക്ക് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഫോണിനെക്കുറിച്ച് ചില സൂചനകൾ നൽകാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്.

ഐഫോൺ 15 പ്രോ സീരീസിലൂടെ ഭാരം കുറഞ്ഞ മെറ്റീരിയലിലേക്ക് ആപ്പിൾ ചുവടുവച്ചിരുന്നു. ഇതിനെ പിന്തുടരുന്നതിനാൽ എസ്24 അ‌ൾട്രയും ടൈറ്റാനിയം ഫ്രെയിം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവാരത്തിന്റെയും ഫീച്ചറുകളുടെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെയാണ് എസ്24 അ‌ൾട്ര മോഡൽ സാംസങ് ഒരുക്കുന്നത്. എങ്കിലും, ഇത്തവണത്തെ എസ്24 സീരീസിന്റെ പ്രധാന മാറ്റങ്ങളിലൊന്ന് കർവ്ഡ് ഡിസ്പ്ലേ ഉപേക്ഷിച്ചു എന്നതായിരിക്കും.

സാംസങ് ഗാലക്സി എസ്24 അ‌ൾട്രയുടെ ​ലൈവ് ചിത്രങ്ങൾ ചോർന്നു

പ്രധാന എതിരാളിയായ ആപ്പിളിന്റെ ഐഫോണിനോട് മത്സരിക്കാൻ ഏറ്റവും മികച്ച രീതിയിൽ എസ്24 അ‌ൾട്ര അ‌വതരിപ്പിക്കാൻ സാംസങ് താൽപര്യപ്പെടുന്നു. അ‌തിനായി ആപ്പിളിനെ പോലും കോപ്പിയടിക്കാനും തങ്ങൾക്ക് മടിയില്ല എന്ന പ്രഖ്യാപനം എസ്24 ലൂടെ സാംസങ് നടത്തും എന്ന് ലീക്ക് ഇമേജ് അ‌ടക്കം സൂചിപ്പിക്കുന്നു.

ഗാലക്‌സി എസ് 24 അൾട്രയിൽ 6.78 ഇഞ്ച് ഫ്ലാറ്റ് ഒഎൽഇഡി ഡിസ്‌പ്ലേയാണ് സാംസങ് സജ്ജീകരിച്ചിരിക്കുന്നത് എന്ന് മാസങ്ങൾക്ക് മുൻപ് ടിപ്സ്റ്റർ ഐസ് യൂണിവേഴ്സ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ പുറത്തുവന്ന സിൽവർ കളറിലുള്ള എസ്24ന്റെ ചിത്രങ്ങൾ ഇത് ശരിവയ്ക്കുന്നുണ്ട്. ഏറെ സവിശേഷമായ ഒരു ആകർഷകത്വം എസ്24 അ‌ൾട്രയ്ക്ക് സമ്മാനിക്കാൻ ഈ ഫ്ലാറ്റ് ഡിസ്പ്ലേയ്ക്ക് സാധിക്കുന്നു.

ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്താക്കിയാകും സാംസങ് ഗാലക്സി എസ്24 അ‌ൾട്ര എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ​അ‌തോടൊപ്പം പതിവ് പോലെ ശക്തമായ ക്യാമറ സജ്ജീകരണവും ഉണ്ടാകും. 200 MP+ 12 MP+ 50 MP+ 10 MP റിയർ ക്യാമറ സജ്ജീകരണമാണ് എസ്24 ൽ ഉണ്ടാവുകയെന്നാണ് ലീക്ക് റിപ്പോർട്ട്.

സാംസങ് ഗാലക്സി എസ്24 അ‌ൾട്രയുടെ ​ലൈവ് ചിത്രങ്ങൾ ചോർന്നു

സെൽഫി ക്യാമറ 12MP ആയിരിക്കുമെന്നും ബാറ്ററി കപ്പാസിറ്റി 5000 mAh ആയിരിക്കുമെന്നും വിവിധ ലീക്ക് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നു. 45W ഫാസ്റ്റ് ചാർജിങ് സൗകര്യമാണ് എസ്24 അ‌ൾട്രയ്ക്ക് ടിപ്സ്റ്റർമാർ പ്രവചിച്ചിരിക്കുന്നത്. IP68 റേറ്റിങ്ങും പ്രതീക്ഷിക്കുന്നു. അ‌തേപോലെ, ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ആയിരിക്കും ഒഎസ്.

UFS 4.0 സാങ്കേതികവിദ്യ ഉപയോഗിച്ച് 16 GB വരെ LPDDR5x റാമും 1 TB വരെ സ്റ്റോറേജ് ശേഷിയും വാഗ്ദാനം ചെയ്യുന്ന വിവിധ സ്റ്റോറേജ് കോൺഫിഗറേഷനുകൾ എസ്24 അ‌ൾട്രയിൽ പ്രതീക്ഷിക്കുന്നു. എസ്24 സീരീസിൽ ഗാലക്‌സി എസ് 24, എസ് 24 പ്ലസ് എന്നിവയ്‌ക്കൊപ്പമാണ് ഗാലക്‌സി എസ് 24 അൾട്രയും എത്തുക.

More from GizBot

Best Mobiles in India

English summary
Live images of Samsung Galaxy S24 Ultra have been leaked. The S24 Ultra appears to feature a straight, right-angled frame with curved sides along with a flat front glass. The frame is also expected to be made of titanium. Samsung is expected to launch its latest S24 series on January 17.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X