എന്നാൽ പിന്നെ ഐഫോണിന് ഒരു റീത്തും കൂടി കരുതിയേരേ... ഗാലക്സി എസ്24 അൾട്ര വരുന്നത് ഇവി ബാറ്ററി ടെക്നോളജിയുമായി
പുറത്തിറങ്ങും മുമ്പേ 'ദ അൾട്ടിമേറ്റ് ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ' എന്നൊക്കെ വിശേഷണം നൽകി ആരാധകർ കാത്തിരിക്കുന്ന ഡിവൈസാണ് Samsung Galaxy S24 Ultra. എസ് 23 അൾട്ര ഐഫോണിന് നൽകിയ മത്സരം ഓർത്താൽ മതിയാകും വിപണിയിൽ ഈ സീരിസിലെ ഫോണുകൾ സൃഷ്ടിക്കുന്ന തിരയിളക്കം മനസിലാക്കാൻ.
സാംസങ് ഗാലക്സി എസ്24 അൾട്ര അടുത്ത വർഷം ലോഞ്ച് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുറത്ത് വരുന്ന ലീക്ക് റിപ്പോർട്ടുകളും മറ്റുമനുസരിച്ച് ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ രംഗത്ത് കിട്ടാവുന്നതിൽ വച്ചേറ്റവും മികച്ച ഫീച്ചറുകളുമായിട്ടായിരിക്കും സാംസങ് ഗാലക്സി എസ്24 അൾട്ര വിപണിയിൽ എത്തുക. ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് കടമെടുത്ത ബാറ്ററി ടെക്നോളജിയും പുതിയ ഫോണിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതേപ്പറ്റി കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

നിലവിൽ ഇവികൾക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ബാറ്ററി സ്റ്റാക്കിങ് മെതേഡാണ് സാംസങ് ഗാലക്സി എസ്24 അൾട്രയിലൂടെ മൊബൈൽ നിർമാണ രംഗത്തും സാംസങ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. നിരവധി ചെറിയ സെല്ലുകൾ അടുക്കി വച്ച് വലിയ ബാറ്ററിയായി മാറ്റുന്ന രീതിയാണ് ബാറ്ററി സ്റ്റാക്കിങ്. എസ്24 അൾട്രയ്ക്ക് ശേഷം മറ്റ് ഗാലക്സി ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും ഈ ബാറ്ററി സ്റ്റാക്കിങ് രീതി ഉപയോഗപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 15 സീരീസിലും വേഗതയേറിയ ജിപിയുവായിരിക്കും സാംസങ് ഗാലക്സി എസ്24 അൾട്ര ഫീച്ചർ ചെയ്യുകയെന്നും റിപ്പോർട്ടുകളുണ്ട്. ഗാലക്‌സി എസ്24, ഗാലക്‌സി എസ്24 പ്ലസ്, ഗാലക്‌സി എസ്24 അൾട്ര എന്നീ മൂന്ന് മോഡലുകളും അടുത്ത വർഷം തന്നെ വിപണിയിൽ എത്താനാണ് സാധ്യത. എസ്24 അൾട്രയിൽ പ്രതീക്ഷിക്കുന്ന ബാറ്ററി പായ്ക്കിനെക്കുറിച്ച് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.
സാംസങ് ഗാലക്സി എസ്24 ബാറ്ററി : സാംസങും രണ്ട് ചൈനീസ് കമ്പനികളും സഹകരിച്ചാണ് ബാറ്ററികൾക്കായുള്ള പുത്തൻ സ്റ്റാക്കിങ് മെതേഡ് ഡെവലപ്പ് ചെയ്യുന്നത്. സെല്ലിന്റെ ആനോഡും കാഥോഡും ഒന്നിന് മുകളിൽ ഒന്നായി അടുക്കി വയ്ക്കുന്ന രീതി ഇലക്ട്രിക് കാറുകളിലെ അഞ്ചാം തലമുറ ബാറ്ററികളിൽ ഇപ്പോൾ തന്നെ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
പുതിയ സാങ്കേതികവിദ്യ ബാറ്ററികളിലെ എനർജി ഡെൻസിറ്റി 10 ശതമാനം വർധിപ്പിക്കും. ഇത് ബാറ്ററി കൂടുതൽ കോംപാക്റ്റ് ആകാനും സഹായിക്കും. ചൈനയിലെ ടിയാൻജിനിൽ പുതിയ പ്രോസസിനായി ഒരു പൈലറ്റ് ലൈനും കമ്പനി ആരംഭിച്ചിട്ടുണ്ട്. ആദ്യം സാംസങ് ഗാലക്സി എസ്24 അൾട്രയിൽ ഉപയോഗപ്പെടുത്തുമെന്ന് കരുതുന്ന ടെക്നോളജി ഭാവിയിൽ മറ്റ് ഫ്ലാഗ്ഷിപ്പ് ഫോണുകളിലും ടാബ്‌ലെറ്റുകളിലുമൊക്കെ പ്രതീക്ഷിക്കാൻ കഴിയും.
സാംസങ് ഗാലക്സി എസ്24 അൾട്ര സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന കൂടുതൽ ഫീച്ചറുകളെക്കുറിച്ചും ധാരാളം അഭ്യൂഹങ്ങൾ ഉണ്ട്. സാംസങ് ഗാലക്സി എസ് 24 അൾട്ര അതിന്റെ മുൻഗാമിയായ സാംസങ് ഗാലക്സി എസ് 23 അൾട്രയെ അപേക്ഷിച്ച് ധാരാളം പുതിയ അപ്‌ഗ്രേഡുകളുമായിട്ടാകും വിപണിയിൽ എത്തുകയെന്നതാണ് പ്രതീക്ഷ. പുത്തൻ ഗാലക്‌സി എസ് 24 അൾട്ര സ്മാർട്ട്‌ഫോൺ 144 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഒരു സൂപ്പർ അമോലെഡ് ക്യൂ എച്ച്ഡി പ്ലസ് ഡിസ്പ്ലെയായിരിക്കും പായ്ക്ക് ചെയ്യുന്നത്.
ഇത് വരെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലാത്ത ക്വാൽകോമിന്റെ സ്നാപ്പ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറും ഫോണിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ആൻഡ്രോയിഡ് 14 ബേസ് ചെയ്ത് എത്തുന്ന വൺ യുഐ 6.0 സ്കിന്നിലായിരിക്കും സാംസങ് ഗാലക്സി എസ്24 അൾട്ര പ്രവർത്തിക്കുന്നത്. 200 എംപി ക്യാമറയും സാറ്റലൈറ്റ് കണക്റ്റിവിറ്റിയും സാംസങ് ഗാലക്സി എസ്24 സീരീസിലെ ഡിവൈസുകൾ ഫീച്ചർ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.


Click it and Unblock the Notifications