Home
Mobile

ഇറങ്ങിയിട്ട് കൃത്യം ഒരു മാസം തികഞ്ഞു! 7000 രൂപ ഡിസ്കൗണ്ടുമായി സാംസങ് ഗാലക്സി എസ്25

സ്മാർട്ട്ഫോൺ വിപണി ആവേശപൂർവം കാത്തിരുന്ന ഒരു സ്മാർട്ട്ഫോൺ ലോഞ്ച് ആയിരുന്നു സാംസങ് ഗാലക്സി എസ്25 സീരീസിന്റേത്. എസ്25 അ‌ൾട്രയായിരുന്നു ഈ സീരീസിന്റെ ആകർഷണ കേന്ദ്രമെങ്കിലും എസ്25, എസ്25 പ്ലസ് ഉൾപ്പെടെയുള്ള മോഡലുകളും പ്രീമിയം ഫീച്ചറുകളുമായി തന്നെയാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം, അ‌തായത് 2025 ജനുവരി 22ന് ആണ് ഗാലക്സി എസ്25 സീരീസ് ആഗോളതലത്തിൽ ലോഞ്ച് ചെയ്തത്. തുടർന്ന് ഫെബ്രുവരി 7 മുതൽ ഇവ പൊതുവിൽപ്പന ആരംഭിക്കുകയും ചെയ്തു. ലോഞ്ച് സമയത്ത് സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭിക്കുക സാധാരണമാണ്. വിൽപ്പന തുടങ്ങി ഒരാഴ്ച കഴിയുമ്പോൾ ലോഞ്ച് ഓഫറുകൾ പിൻവലിക്കപ്പെടും.

എന്നാൽ ലോഞ്ച് ചെയ്ത് ഒരു മാസം പിന്നിട്ട സാംസങ് ഗാലക്സി എസ്25 മോഡലിന് സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിലും ആമസോണിലും ഇപ്പോൾ 7000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. സാംസങ് ഗാലക്‌സി എസ്25 (Samsung Galaxy S25) ന്റെ 12GB + 256G അ‌ടിസ്ഥാന വേരിയന്റിന് 80,999 രൂപയും 12GB + 512GB വേരിയന്റിന് 92,999 രൂപയും ആണ് യഥാർഥ വില.

ഇറങ്ങിയിട്ട് കൃത്യം ഒരു മാസം! 7000 രൂപ ഡിസ്കൗണ്ടുമായി ഗാലക്സി എസ്25

യഥാർഥ വിലയിൽ തന്നെയാണ് സാംസങ് വെബ്​സൈറ്റിലും ആമസോണിലും ഗാലക്സി എസ്25 ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുത്ത ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് ​ചെയ്യുന്നവർക്ക് 7000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ് എന്നതിനാൽ അ‌ടിസ്ഥാന മോഡൽ 73999 രൂപ പ്രാരംഭ വിലയിൽ ഇപ്പോൾ വാങ്ങാനാകും.

എക്സ്ചേഞ്ച് ഓഫറിൽ താൽപര്യമുള്ളവർക്ക് പരമാവധി 60100 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന്റെ മോഡൽ, പ്രവർത്തനക്ഷമത, പഴക്കം എന്നിവയൊക്കെ പരിഗണിച്ച ശേഷമാകും അ‌ന്തിമ മൂല്യം നിശ്ചയിക്കുക എന്നകാര്യം പ്രത്യേകം അ‌റിഞ്ഞിരിക്കുക. ഇഎംഐ ഓപ്ഷൻ താൽപര്യമുള്ളവർക്ക് ആകർഷകമായ ഇഎംഐ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

ഇറങ്ങിയിട്ട് കൃത്യം ഒരു മാസം! 7000 രൂപ ഡിസ്കൗണ്ടുമായി ഗാലക്സി എസ്25

സാംസങ് ഗാലക്സി ഗാലക്സി എസ്25 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.2- ഇഞ്ച് FHD+ ഡിസ്പ്ലേ ആണ് ഇതിൽ ഉള്ളത്. സൂപ്പർസ്മൂത്ത് 120Hz റിഫ്രഷ് റേറ്റ് (1~120Hz), വിഷൻ ബൂസ്റ്റർ, അഡാപ്റ്റീവ് കളർ ടോൺ എന്നീ ഫീച്ചറുകൾ ഇതോടൊപ്പം നൽകിയിട്ടുണ്ട്. 4.47 GHz ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് കരുത്ത് ഈ ഗാലക്സി ഫോൺ വാഗ്ദാനം ചെയ്യുന്നു.

അ‌ഡ്രിനോ 830 ജിപിയുവും 12GB + 512GB, 12GB + 256GB, 12GB + 128GB എന്നിങ്ങനെ മൂന്ന് റാം+ സ്റ്റോറേജ് ഓപ്ഷനുകളും എസ്25 വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള One UI 7ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 7 OS അപ്‌ഗ്രേഡുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഇതിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഗാലക്സി എസ്25 എത്തുന്നത്. അ‌തിൽ 50MP ​വൈഡ് ക്യാമറ (OIS F1.8, FOV 85˚), 12MP അ‌ൾട്രാ ​വൈഡ് ക്യാമറ (F2.2, FOV 120˚), 10MP ടെലിഫോട്ടോ ക്യാമറ (3x ഒപ്റ്റിക്കൽ സൂം, F2.4, FOV 36˚) എന്നിവ ഇടം പിടിച്ചിരിക്കുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 12MP സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

ഇറങ്ങിയിട്ട് കൃത്യം ഒരു മാസം! 7000 രൂപ ഡിസ്കൗണ്ടുമായി ഗാലക്സി എസ്25

5G, IP68 റേറ്റിങ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 25W അ‌ഡാപ്റ്റർ, 3A യുഎസ്ബി-സി കേബിൾ എന്നിവ വഴിയുള്ള വയേർഡ് ചാർജിങ് (30 മിനിറ്റിനുള്ളിൽ 50% ചാർജ്), ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയർ എന്നിവയുടെ പിന്തുണയോടെ എത്തുന്ന 4,000mAh ബാറ്ററിയാണ് ഗാലക്സി എസ്25 മോഡലിൽ ഉള്ളത്. നേവി, സിൽവർ ഷാഡോ, ഐസിബ്ലൂ, മിന്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും. ബ്ലൂബ്ലാക്ക്, കോറൽറെഡ്, പിങ്ക്‌ഗോൾഡ് എന്നിവ ഓൺലൈൻ എക്‌സ്‌ക്ലൂസീവ് നിറങ്ങളിൽ ഉൾപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
The Galaxy S25 model of the Samsung Galaxy S25 series, launched in January 2025, can now be purchased at a discount of Rs 7000. Its original price is Rs 80,999 for the 12GB + 256G base variant and Rs 92,999 for the 12GB + 512GB variant. However, after the discount of Rs 7000, the base model is now available for Rs 73,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X