വില ഏകദേശം 87,150 രൂപ, കാണാനും സുന്ദരൻ! ഗാലക്സി എസ്25 എഡ്ജിന്റെ വിവരങ്ങൾ ചോർന്നു
സ്മാർട്ട് ഫോണുകൾക്ക് എന്നും ആരാധകർ ഏറെയാണ്. ഇതിൽ സാംസങിനും ആരാധകർ കുറവില്ല. പ്രത്യേകിച്ച് സംസങ് ഗാലക്‌സി എസ് സീരീസ് മോഡലുകൾക്ക്. എസ് സീരിസിലെ എസ്25 എഡ്ജ് ആണ് ഇപ്പോൾ ടെക് ലോകത്തെ സംസാര വിഷയം. ഗാലക്സി എസ്25 സിരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുമ്പോൾ ഏറ്റവും ആകാംക്ഷ സൃഷ്ടിച്ചത് സ്ലിം മോഡലായിരുന്നു. ഗ്യാലക്സി സിരീസിലെ പതിവുപോലെ ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25 പ്ലസ്, ഗ്യാലക്സി എസ്25 അൾട്ര എന്നീ മൂന്ന് ഫോണുകൾക്ക് പുറമെ ഒരു അൾട്രാ-തിൻ മോഡൽ കൂടി വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഗാലക്സി എസ്25 എഡ്ജ് എന്നാണ് കമ്പനി പേരു നൽകിയിരിക്കുന്നത്.
ഇപ്പോഴിതാ ഗാലക്സി എസ്25 എഡ്ജിന്റെ വിലയും ഡിസ്‌പ്ലേ വലുപ്പം, ഭാരം എന്നിവ ലോഞ്ച് ചെയ്യുന്നതിന് മുമ്പായി ചോർന്നിരിക്കുന്നത്. ഡിസൈൻ, പ്രവർത്തനം, പ്രകടനം എന്നിവയിൽ ഒരു ചുവടു മുന്നോട്ടു വെച്ചാണ് സാംസങ് ഗാലക്സി എസ്25 എഡ്ജ് പുറത്തിറങ്ങുയെന്ന് റിപ്പോർട്ടുകൾ. ഏപ്രിലിൽ ആഗോള വിപണി കീഴടക്കാൻ ഒരുങ്ങുകയാണ് സാംസങ് ഗാലക്സി എസ്25 എഡ്ജ്.

5.84 എംഎം ആണ് ഇതിന്റെ കനം. ബാറ്ററി ശേഷിയിലും ക്യാമറ കോൺഫിഗറേഷനിലുമുള്ള മാറ്റങ്ങൾ കാരണം ഇത് ഭാരം കുറഞ്ഞതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നത്. എസ്25 സീരീസിലെ ഫോണുകളെല്ലാം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് കരുത്തിലാണ് എത്തുന്നത്. ഗാലക്സി എസ്25 എഡ്ജിലും ഇതേ ചിപ്പ് തന്നെയാണ് എന്ന് ഉറപ്പിക്കാം.

അടിസ്ഥാന ഗാലക്‌സി എസ്25നെ അപേക്ഷിച്ച് വലിയ ഡിസ്‌പ്ലേയായിരിക്കും എഡ്ജ് മോഡലിൽ പ്രതീക്ഷിക്കുന്നത്. പ്ലസ് വേരിയന്റിന്റെ 6.7 ഇഞ്ച് സ്‌ക്രീൻ വലുപ്പത്തോട് അടുത്ത വലിപ്പം ഇതിനും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ബാറ്ററി ശേഷിയിലെ വ്യത്യാസങ്ങൾ കാരണം അടിസ്ഥാന മോഡലിന് സമാനമായി ഏകദേശം 162 ഗ്രാം ഭാരം പ്രതീക്ഷിക്കുന്നുണ്ട്.

മറ്റ് എസ്25 മോഡലുകളേക്കാൾ ചെറുതായ 3,900 എംഎഎച്ച് ബാറ്ററിയാണ് എസ്25 എഡ്ജിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. പുറത്തുവന്ന ലീക്ക് വീഡിയോ പ്രകാരം എസ്25 എഡ്ജിൽ വൃത്താകൃതിയിലുള്ള കോണുകളും സിൽവർ ഫിനിഷും ഉള്ള ഒരു ഫ്ലാറ്റ് ഫ്രെയിം ഉണ്ട്. ഇതിലെ ഫ്രെയിം ടൈറ്റാനിയം കൊണ്ടാണോ അലൂമിനിയം കൊണ്ടാണോ നിർമ്മിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല.
എങ്കിലും പ്രീമിയം നിലവാരം ഉണ്ട് എന്നാണ് തോന്നുന്നത്. വലതുവശത്ത് രണ്ട് ബട്ടണുകളുണ്ട്. ഒന്ന് വോളിയം നിയന്ത്രണത്തിനും മറ്റൊന്ന് പവർ ചെയ്യുന്നതിനോ വോയ്‌സ് അസിസ്റ്റന്റ് സജീവമാക്കുന്നതിനോ ആകാമെന്ന് കരുതുന്നതായും ടെക് ലോകത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നു.


Click it and Unblock the Notifications








