Home
Mobile

512GB വേരിയന്റിന് 12000 രൂപ ഡിസ്കൗണ്ട്; സാംസങ്ങിന്റെ ഏറ്റവും സ്ലിം ഫോൺ ഗാലക്സി S25 എഡ്ജ് വിൽപ്പന തുടങ്ങി

സാംസങ് തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസ് ആയ ഗാലക്സി എസ് സീരീസിൽ അ‌വതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ട്ഫോണും ഗാലക്സി എസ് സീരീസിലെ ഏറ്റവും സ്ലിം മോഡലുമായ സാംസങ് ഗാലക്സി എസ്25 എഡ്ജ് 5ജി (SAMSUNG Galaxy S25 Edge 5G) ഇപ്പോൾ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. കഴിഞ്ഞ ദിവസം മുതൽ ആണ് ഇതിന്റെ വിൽപ്പന ആരംഭിച്ചത്. ലോഞ്ച് ഓഫർ എന്ന നിലയിൽ 512 ജിബി വേരിയന്റ് 256ജിബി വേരിയന്റിന്റെ വിലയിൽ അ‌തായത് 12000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം എന്നതാണ് ഏറ്റവും ശ്രദ്ധേയം.

സാംസങ് ഗാലക്സി എസ്25 എഡ്ജിന്റെ 12GB + 256GB മോഡലിന് 1,09,999 രൂപയും 12GB + 512GB വേരിയന്റിന് 1,21,999 രൂപയുമാണ് യഥാർഥ വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 512ജിബി വേരിയന്റ് 12000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 109999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

സാംസങ്ങിന്റെ ഗാലക്സി S25 എഡ്ജ് 512GB വേരിയന്റിന് 12000 രൂപ ഡിസ്കൗണ്ട്

സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും സാംസങ് ഗാലക്സി എസ്25 എഡ്ജ് വാങ്ങാൻ ലഭ്യമാണ്. എങ്കിലും സാംസങ് വെബ്​സൈറ്റിൽ ആണ് 512ജിബിക്ക് ഡിസ്കൗണ്ട് കാണുന്നത്. ഫ്ലിപ്പ്കാർട്ടിൽ രണ്ട് വേരിയന്റുകൾക്കും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ജൂൺ 4 വ​രെയാണ് ഈ 12000 രൂപ ഡിസ്കൗണ്ട് ലഭ്യമാകുക എന്നാണ് സാംസങ്ങിന്റെ വെബ്​സൈറ്റിൽ നൽകിയിരിക്കുന്നത്.

സാംസങ് ഗാലക്‌സി എസ്25 എഡ്ജിന്റെ പ്രധാന ഫീച്ചറുകൾ: 4.47 GHz ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.7 ഇഞ്ച് (3120 x 1440 പിക്സലുകൾ) QHD+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്.

സാംസങ്ങിന്റെ ഗാലക്സി S25 എഡ്ജ് 512GB വേരിയന്റിന് 12000 രൂപ ഡിസ്കൗണ്ട്

1-120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 പ്രൊട്ടക്ഷൻ എന്നിവയും ഇതിലെ ഡിസ്പ്ലേ യിലുണ്ട്. ഗ്രാഫിക്സിനായി അ‌ഡ്രിനോ 830 ജിപിയു, 12GB റാം, 256GB / 512GB സ്റ്റോറേജ് എന്നിവയും ഗാലക്സി എസ്25 എഡ്ജിൽ സാംസങ് നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ഏഴ് ഒഎസ് അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് എസ്25 എഡ്ജിൽ ഉള്ളത്. f/1.7 അപ്പേർച്ചറുള്ള 200MP മെയിൻ ക്യാമറ, OIS, 2x ഒപ്റ്റിക്കൽ ക്വാളിറ്റി സൂം, f/2.2 അപ്പേർച്ചറുള്ള 12MP 120° അൾട്രാ വൈഡ് സെൻസർ, OIS, 4K 60 fps, 8K 30fps, LED ഫ്ലാഷ് എന്നിവ അ‌തിൽ അ‌ടങ്ങുന്നു. ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള 12MP ക്യാമറ നൽകിയിട്ടുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ / eSIM), 5G SA/NSA, 4G VoLTE, Wi-Fi 7 802.11be (2.4/5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB-C, NFC എന്നീ കണക്ടിവിറ്റി ഫീച്ചറുകളും IP68 റേറ്റിങ്ങും ഇതിൽ ഉണ്ട്. 25W ഫാസ്റ്റ് ചാർജിംഗ്, Qi വയർലെസ് ചാർജിംഗ്, വയർലെസ് പവർഷെയർ പിന്തുണകളുള്ള 3900mAh ബാറ്ററിയാണ് എസ്25 എഡ്ജിൽ സജ്ജീകരിച്ചിരിക്കുന്നത്.

സാംസങ്ങിന്റെ ഗാലക്സി S25 എഡ്ജ് 512GB വേരിയന്റിന് 12000 രൂപ ഡിസ്കൗണ്ട്

കോൾ ട്രാൻസ്‌ക്രിപ്റ്റ്, ഡ്രോയിംഗ് അസിസ്റ്റ്, റൈറ്റിംഗ് അസിസ്റ്റ് തുടങ്ങിയ പുതിയ എഐ-പവർ സവിശേഷതകളും ഗൂഗിളിന്റെ ഹാൻഡി സർക്കിൾ ടു സെർച്ചും അ‌ടക്കമുള്ള എഐ ഫീച്ചറുകളുടെ പിന്തുണയും ഇതിലുണ്ട്. ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക്, ടൈറ്റാനിയം ഐസിബ്ലൂ കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്സി എസ്25 എഡ്ജ് വാങ്ങാനാകും.

Best Mobiles in India

English summary
Samsung Galaxy S25 Edge has started selling. Its original price is Rs 1,09,999 for the 12GB + 256GB model and Rs 1,21,999 for the 12GB + 512GB variant. However, as part of the launch offer, the 512GB variant is listed at Rs 109,999 after a direct discount of Rs 12,000. Samsung's website has announced that this Rs 12,000 discount will be available till June 4.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X