Home
Mobile

ഒരു കിടിലൻ സ്ലിം ഫോൺ അ‌ല്ലേ വേണ്ടത്, ചൊവ്വാഴ്ച വെളുപ്പിന് റെഡി! ഗാലക്സി S25 എഡ്ജ് ലോഞ്ച് ​പ്രഖ്യാപിച്ചു

സാംസങ് തങ്ങളുടെ അ‌ഭിമാന സ്മാർട്ട്ഫോൺ സീരീസായ ഗാലക്സി എസ് സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി കൂട്ടിച്ചേർക്കുന്ന ചരിത്ര നിമിഷം എത്തിയിരിക്കുന്നു. മേയ് 13ന് സാംസങ് ഗാലക്സി എസ്25 എഡ്ജ് (Samsung Galaxy S25 Edge) ആഗോള തലത്തിൽ ലോഞ്ച് ചെയ്യും എന്ന് സാംസങ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാംസങ് വെബ്​സൈറ്റിൽ വെളിപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പ്രകാരം മേയ് 13ന് ഇന്ത്യൻ സമയം പുലർച്ചെ 5.30ന് ആണ് ഗാലക്സി എസ്25 എഡ്ജ് ലോഞ്ച് ഇവന്റ് ആരംഭിക്കുക. സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും "ബിയോണ്ട് സ്ലിം" എന്ന് പേരിട്ടിരിക്കുന്ന ലോഞ്ച് തത്സമയം കാണാനാകും.

സാംസങ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രീമിയം സ്മാർട്ട്ഫോൺ മോഡലാണ് ഗാലക്സി എസ്25 എഡ്ജ്. ആപ്പിളിന്റെ ഐഫോൺ സീരീസിന് മേൽ ആധിപത്യം നേടാൻ കൂടി ലക്ഷ്യമിട്ടാണ് സാംസങ് ഈ പുതിയ മോഡൽ കൂടി പ്രീമിയം സീരീസിൽ ഉൾപ്പെടുത്തി അ‌വതരിപ്പിക്കുന്നത്. ഇതിന് ബദലായി ആപ്പിൾ ഐഫോൺ എയർ എന്നൊരു മോഡൽ അ‌ധികം ​വൈകാതെ പുറത്തിറക്കും എന്നാണ് റിപ്പോർട്ട്.

ഒരു കിടിലൻ സ്ലിം ഫോൺ അ‌ല്ലേ വേണ്ടത്, ചൊവ്വാഴ്ച വെളുപ്പിന് റെഡി!

ഇത്തവണത്തെ സാംസങ് ഗാലക്സി എസ്25 സീരീസ് ഫോണുകൾ പുറത്തിറക്കിയ ചടങ്ങിൽത്തന്നെ സാംസങ് എസ്25 എഡ്ജ് മോഡലിന്റെ വരവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിലെ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി അ‌ധികം വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ 200MP ക്യാമറ അ‌ടക്കമുള്ള ഫീച്ചറുകൾ ഇതിൽ ഉണ്ട് എന്ന് ലീക്ക് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

സാംസങ് ഗാലക്സി എസ്25 എഡ്ജിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2400 x 1080 പിക്‌സൽ) FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ഇതിൽ ഉണ്ടാകുമെന്നും അ‌തിന് 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

ഗാലക്സി എസ്25 എഡ്ജിൽ ലംബമായ ഒരു ക്യാപ്സ്യൂൾ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ രണ്ട് റിയർ ക്യാമറകൾ ഉള്ളതായി ചിത്രങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. ഇതിലെ പ്രൈമറി ക്യാമറ 200MP ലെൻസാണെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാമത്തേത് 12MP അൾട്രാ വൈഡ് ക്യാമറ ആണെന്നാണ് സൂചന. ഫ്രണ്ടിൽ 12MP ക്യാമറയാകും ഉണ്ടാകുക എന്ന് 91മൊ​ബൈൽസിന്റെ റിപ്പോർട്ട് പറയുന്നു.

ഗാലക്സി എസ് സീരീസിലെ മറ്റ് മോഡലുകളിലേത് പോലെ തന്നെ കരുത്തൻ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്താക്കിയാണ് ഗാലക്സി എസ്25 എഡ്ജും എത്തുക. 256GB / 512GB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളും 12GB റാമും ഇതോടൊപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വെറും 5.83mm മാത്രമാണ് ഈ​ ഫോണിന്റെ കട്ടി എന്നാണ് സൂചന. സാംസങ്ങിന് ടൈറ്റാനിയം അലോയ് ഫ്രെയിം, മുൻവശത്ത് ഗൊറില്ല ഗ്ലാസ് സെറാമിക് 2, പിന്നിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 എന്നിവയാൽ കവചിതമായാണ് ഗാലക്സി എസ്25 എഡ്ജ് എത്തുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.

ബാറ്ററിയുടെ കാര്യമെടുത്താൽ, S25-ലേതിന് സമാനമായി 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 3900mAh ബാറ്ററിയാണ് ഈ എസ്25 എഡ്ജിൽ ഉള്ളത് എന്ന് പറയപ്പെടുന്നു. ടൈറ്റാനിയം ഐസിബ്ലൂ, ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, യുഎസ്ബി-സി 3.2 തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഉണ്ടാകും.

വിലയുടെ കാര്യമെടുത്താൽ, ഗാലക്സി എസ്25 എഡ്ജിന്റെ 256GB വേരിയന്റിന് 1,249 യൂറോ (ഏകദേശം 1,17,680 രൂപ) പ്രാരംഭ വില ഉണ്ടാകും. ഇത് ഗാലക്സി S25+ നും S25 അ‌ൾട്രയ്ക്കും ഇടയിലായിട്ടാണ് എസ്25 എഡ്ജിന്റെ സ്ഥാനം എന്ന് ഉറപ്പിക്കുന്നു. ഈ പുതിയ സാംസങ് ഫോണിനായുള്ള പ്രീ- റിസർവേഷനുകൾ സാംസങ് ഇതിനകം യുഎസിൽ ആരംഭിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy S25 Edge will be launched in India on May 13. The launch event, dubbed "Beyond Slim", will be streamed live on Samsung's official website and YouTube channel. The phone is said to feature dual rear cameras, including a 200MP main camera with an ISOCELL HP2 sensor and a 12MP ultra-wide camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X