256GB മോഡലിന്റെ വിലയിൽ 512GB മോഡൽ വാങ്ങാം, 12000 രൂപ ലാഭം! ഗാലക്സി S25 FE വിൽപ്പന തുടങ്ങി
സാംസങ് ഈ മാസത്തിന്റെ തുടക്കത്തിൽ ആഗോള തലത്തിൽ അവതരിപ്പിച്ച സാംസങ് ഗാലക്സി എസ്25 എഫ്ഇ (Samsung Galaxy S25 FE) 5ജി ഫോണിന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നു. സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോണുകൾ അണിനിരക്കുന്ന ഏറ്റവും പുതിയ ഗാലക്സി എസ്25 സീരീസിലെ പുതിയ അംഗമായി അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഇത്. എസ്25 സീരീസിലെ മോഡലുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന മോഡൽ എന്നതാണ് ഈ ഫാൻ എഡിഷന്റെ പ്രത്യേകത. ലോഞ്ചിന് ശേഷം ആഴ്ചകളായി ആരാധകർ ഈ ഫോണിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു.
വില
ഇന്ത്യയിൽ സാംസങ് ഗാലക്സി എസ് 25 FE 5ജിയുടെ 8GB + 128GB അടിസ്ഥാന മോഡലിന് 59,999 രൂപയും 8GB + 256GB മോഡലിന് 65,999 രൂപയും 8GB + 512GB മോഡലിന് 77,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി സാംസങ് ഒരു തന്ത്രപരമായ ഡീൽ മുന്നോട്ട് വച്ചിട്ടുണ്ട്.

സാംസങ് ഗാലക്സി എസ് 25 FE 5ജിയുടെ ഏറ്റവും ഉയർന്ന സ്റ്റോറേജ് വേരിയന്റായ 512ജിബി ഫോൺ ഇപ്പോൾ 256GB സ്റ്റോറേജ് വേരിയന്റിന്റെ വിലയിൽ വാങ്ങാനാകും. അതായത് 512GB മോഡലിന് യഥാർഥ വില 77,999 രൂപയാണെന്നിരിക്കെ ലോഞ്ച് ഓഫിന്റെ ഭാഗമായി ഇത് 65999 രൂപ വിലയിൽ വാങ്ങാനാകും. ഇവിടെ ഉപയോക്താവിന് 12000 രൂപ ലാഭം നേടാനും കഴിയുന്നു.
സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, തിരഞ്ഞെടുത്ത സാംസങ് അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ, മറ്റ് ഓൺലൈൻ പോർട്ടലുകൾ എന്നിവ വഴി സാംസങ് ഗാലക്സി എസ്25 എഫ്ഇ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഗാലക്‌സി ബഡ്‌സ്3 FE -യ്ക്ക് 4000 രൂപ ഡിസ്കൗണ്ട് + 4199 രൂപ മുതൽ വിലയിൽ രണ്ട് വർഷത്തെ സ്‌ക്രീൻ പ്രൊട്ടക്ഷൻ, 5000 ബാങ്ക് ക്യാഷ്ബാക്ക്, 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്.

പ്രധാന ഫീച്ചറുകൾ
3.1GHz GPU ഡെക്കാ-കോർ സാംസങ് എക്സിനോസ് 2400 4nm പ്രൊസസർ ആണ് ഈ ഫാൻ എഡിഷൻ ഫോണിന്റെ കരുത്ത്. 6.7-ഇഞ്ച് (2340×1080 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
സാംസങ് എക്സ്ക്ലിപ്സ് 940 GPU, 8GB റാം, 128GB/ 256GB /512GB സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ എസ്25 എഫ്ഇ വാഗ്ദാനം ചെയ്യുന്നു. 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 12MP 123˚ അൾട്രാ വൈഡ് സെൻസർ (f/2.2 അപ്പേർച്ചർ, OIS), 8MP ടെലിഫോട്ടോ ക്യാമറ (3X ഒപ്റ്റിക്കൽ സൂം, f/2.4 അപ്പേർച്ചർ) എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI-8ൽ ആണ് എസ്25 എഫ്ഇയുടെ പ്രവർത്തനം. 7 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 7 വർഷ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ജെമിനി ലൈവ്, നൗ ബാർ, സർക്കിൾ ടു സെർച്ച്, ജനറേറ്റീവ് എഡിറ്റ്, ഓഡിയോ ഇറേസർ, മറ്റ് AI ഫീച്ചറുകൾ എന്നിവയും ഇതിലുണ്ട്.

45W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, വയർലെസ് പവർ ഷെയർ എന്നിവയ്ക്കുള്ള പിന്തുണയോടെ 4,900mAh ബാറ്ററി, IP68 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി Atmos, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സിം, 5G SA/NSA, 4G VoLTE, എന്നിവയും ഇതിലുണ്ട്. 161.3×76.6×7.4 mm വലിപ്പവും 190 ഗ്രാം ഭാരവുമാണ് ഇതിനുള്ളത്. ഐസിബ്ലൂ, ജെറ്റ്‌ബ്ലാക്ക്, നേവി, വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.


Click it and Unblock the Notifications








